ആദ്യം ഗോവ ഇപ്പോൾ മാലി ദ്വീപ്!! ജൂനിയർ ബച്ചനും മകൾക്കുമൊപ്പം അവധി ആഘോഷിച്ച് ആഷ്, ചിത്രം വൈറൽ
സിനിമയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും ബോളിവുഡ് കോളങ്ങളിലും ഗോസിപ്പ് കോളങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ റായ് ബച്ചൻ. ബിഗ് കുടുംബത്തിന്റെ മുരുമകളായി ബിഗ് സ്ക്രീനിൽ നിന്ന് ചെറിയ ഒരു ഇടവേളയെടുത്തു പോയ ആഷ് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ തന്നെ ആഘോഷമാക്കി മാറ്റുന്ന പപ്പരാസികളുടെ കണ്ണിലെ സ്ഥിരം ഐക്കണാണ് ഐശ്വര്യ.
ബോളിവുഡിലെ ക്യൂട്ട് കപ്പിൾസാണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും. ഐശ്വര്യയെ പോലെ അഭിഷേകും വിവാഹശേഷം സിനിമയിൽ സജീവമല്ല. ഒരു മികച്ച നടൻ എന്നതിലുപരി ഒരു മികച്ച ഫാമിലി മാൻ കൂടിയാണ് അഭിഷേക്. ക്യാമറയ്കക് മുന്നിൽ എപ്പോൾ പ്രത്യക്ഷപ്പെട്ടാലും ഭര്യയും മകളും താരത്തിനോടൊപ്പമുണ്ടാകും. താരദമ്പതിമാരെ ഒറ്റയ്ക്ക് കാണാൻ അധികം സാധിക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ അവധി ആഘോഷ ചിത്രങ്ങളാണ്. ഐശ്വര്യ റായ് ബച്ചനാണ് അവധി ആഘോഷ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പങ്കുവെച്ചത്.

മാലി ദ്വീപിൽ
ഇത്തവണത്തെ അവധി ആഘോഷിക്കാൻ ബച്ചൻ കുടുംബം എത്തിയിരിക്കുന്നത് മാലി ദ്വീപിലാണ്. അഭിഷേക് ബച്ചനോടൊപ്പം ഐശ്വര്യയും മകൾ ആരാധ്യയുമുണ്ട്. മാലി ദ്വീപിൽ നിന്നുളള കാഴ്ച ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. മാല് ദിവസ് എന്ന കുറിപ്പോട് കൂടിയാണ് ബിച്ചിന്റേയും പൂളിന്റേും ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അഭിഷേകിനോടൊപ്പം ബീച്ചിൽ
ഇതിനു മുൻപ് തന്നെ ആഷ്- അഭിഷേക് അവധി ദിന ആഘോഷം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്നു. ഗോവയിൽ അവധി ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഭർത്താവ് അഭിഷേക് ബച്ചനോടൊപ്പം, കയ്യിൽ പിടിച്ച് ഗോവൻ ബീച്ചിലൂടെ നടക്കുന്ന നടിയുടെ ചിത്രം വൈറലായിരുന്നു.ഒരു ഗോവൻ മാധ്യമത്തിൽ താര ദമ്പതിമാരുടെ അവധി ആഘോഷ ചിത്രം പുറത്തത്തിയിരുന്നു.

ഐശ്വര്യ വീണ്ടും അമ്മയാകുന്നു
ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു എന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഗോവൻ ബീച്ചിൽ അഭിഷേകിനോടൊപ്പം ഐശ്വര്യ നടക്കുന്നതിന്റെ ചിത്രം പുറത്തു വന്നതിനു പിന്നാലെയായിരുന്നു താരം അമ്മയാകുന്നു എന്നുള്ള വാർത്ത പ്രചരിച്ചത്. ഈ വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി താരകുടുംബം രംഗത്തെത്തിയിരുന്നു.

വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്യര്യയും അഭിഷേക് ബച്ചനും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുകയാണ്. സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിലാണ് താരങ്ങൾ വർഷങ്ങൾ ശേഷം വീണ്ടും ഒരുമിക്കുന്നത്. എന്നാൽ ഈ ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും.


Click it and Unblock the Notifications