ഐശ്വര്യ റായി അടക്കം തങ്ങളെ തേടി എത്തിയ വലിയ സൗഭാഗ്യം വെണ്ടെന്ന് വെച്ച ബോളിവുഡ് താരങ്ങള്‍! കാരണം പലത്

ലോകസുന്ദരി പട്ടം സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഐശ്വര്യ റായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര നടിയാണെന്നത് മാത്രമല്ല ലോകം മുഴുവന്‍ അറിയപ്പെടുന്ന വനിതകളിലൊരാളാണ്. ആയതിനാല്‍ ഐശ്വര്യ റായിയെ തേടി വമ്പന്‍ അവസരങ്ങള്‍ പലതും വരാറുണ്ട്. കുടുംബവുമൊത്ത് കഴിയുന്നതിനിടെ പല അവസരങ്ങളും ഐശ്വര്യ വേണ്ടെന്ന് വെച്ചിട്ടുണ്ട്.

പ്രധാനമായും ഹോളിവുഡില്‍ നിന്നും വന്ന പല വമ്പന്‍ ഓഫറുകളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐശ്വര്യയുടെ കാര്യം മാത്രമല്ല കരീന കപൂര്‍, ഷാരുഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ പലരും ഹോളിവുഡില്‍ നിന്നുള്ളതും അല്ലാത്തതുമായ വമ്പന്‍ അവസരങ്ങള്‍ വേണ്ടെന്ന് വെച്ചതായി റിപ്പോര്‍ട്ട് പ്രചരിക്കുകയാണ്.

വമ്പന്‍ അവസരങ്ങള്‍ ഉപേക്ഷിച്ച താരങ്ങള്‍

പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2004 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ യുദ്ധ ചിത്രം ട്രോയി ല്‍ അഭിനയിക്കാന്‍ ഐശ്വര്യ റായിക്കും അവസരം ലഭിച്ചിരുന്നു. ബ്രാഡ് പീറ്റ് നായകനായിട്ടെത്തിയ ചിത്രം ഓസ്‌കാര്‍ നോമിനേഷനില്‍ എത്തിയിട്ടുണ്ടായിരുന്നു. സ്‌ക്രീപ്റ്റില്‍ ആവശ്യപ്പെടുന്ന പ്രകാരം അഭിനയിക്കാന്‍ ഐശ്വര്യ ഒരുക്കമല്ലായിരുന്നു എന്നും അതുകൊണ്ടാണ് ഈ അവസരം വേണ്ടെന്ന് വെച്ചതെന്നുമാണ് അറിയുന്നത്.

വമ്പന്‍ അവസരങ്ങള്‍ ഉപേക്ഷിച്ച താരങ്ങള്‍

ഐശ്വര്യ റായിയെ പോലെ ലോകസുന്ദരി പട്ടം നേടിയതിന് ശേഷം ആഗോളതലത്തില്‍ വലിയ സ്വീകാര്യത നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍ അമേരിക്കന്‍ ഗായകന്‍ നിക്ക് ജോണ്‍സിനെ വിവാഹം കഴിച്ച് വിദേശത്ത് കഴിയുകയാണ് നടി. ഹോളിവുഡിലടക്കം നിരവധി സിനിമകളില്‍ പ്രിയങ്ക അഭിനയിക്കാറുമുണ്ട്. എന്നാല്‍ ഇമ്മോറല്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം പ്രിയങ്കയെ തേടി വന്നിട്ടും മറ്റൊരു സിനിമ ചെയ്യുന്നതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.

 വമ്പന്‍ അവസരങ്ങള്‍ ഉപേക്ഷിച്ച താരങ്ങള്‍

ബോളിവുഡിലെ കിങ് ഖാന്‍ എന്ന് അറിയപ്പെടുന്ന ഷാരുഖ് ഖാന് ആഗോളതലത്തിലും വലിയ ആരാധക പിന്‍ബലമുണ്ട്. സ്ലം ഡോല് മില്യണര്‍ എന്ന ചിത്രത്തില്‍ അനില്‍ കപൂര്‍ അവതരിപ്പിച്ച കഥപാത്രത്തിന് വേണ്ടി ആദ്യം ക്ഷണിച്ചത് ഷാരുഖിനെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആ വേഷം ചേരില്ലെന്ന് കരുതി വേണ്ടെന്ന് വെക്കുകയായിരുന്നു. അധികം ആര്‍ക്കും അറിയാത്ത ഇക്കാര്യം ഷാരുഖ് തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു അവതാരകന്റെ റോള്‍ ചെയ്യുന്നതില്‍ ഞാന്‍ അല്‍പ്പം മോശമാണ്. നേരത്തെ അത്തരത്തില്‍ പരിപാടി ചെയ്തിരുന്നതിനാല്‍ വീണ്ടും അത് ആവര്‍ത്തിക്കപ്പെടുന്നത് പോലെ തോന്നുമെന്ന് കരുതിയാണ് സിനിമ വേണ്ടെന്ന് വെച്ചത്. അല്ലെങ്കില്‍ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ ഭാഗമാവാന്‍ ഷാരുഖിനും സാധിക്കുമായിരുന്നു. അത് വളരെ മികച്ച സിനിമയാണെന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു.

വമ്പന്‍ അവസരങ്ങള്‍ ഉപേക്ഷിച്ച താരങ്ങള്‍

അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ഫൂരിസ് 7 ല്‍ അഭിനയിക്കുന്നതിന് വേണ്ടി നടി ദീപിക പദുക്കോണിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് രാംലീല എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു നടി. പിന്നീട് എക്‌സ്എക്‌സ്എക്‌സ് റിട്ടേന്‍ ഓഫ് എക്‌സന്‍ഡര്‍ കേജ് (XXX: : Return of Xander Cage) എന്ന ചിത്രത്തിലൂടെയായിരുന്നു ദീപിക ഹോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ഫൂരിസ് 7 ലെ വേഷം പോയതില്‍ തനിക്ക് വിഷമം ഒന്നുമില്ല. രാംലീലയുടെ ജോലികള്‍ ഇവിടെ ചെയ്യാനുണ്ടായിരുന്നു. അത് പകുതി വഴിയില്‍ ഇട്ടിട്ട് പോകാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. എന്റെ ഉത്തരവാദിത്വമാണ് ഞാന്‍ ഇവിടെ നല്‍കിയത്. രാം ലീലയ്ക്ക് ലഭിച്ച പ്രതികരണം നോക്കുമ്പോള്‍ എനിക്ക് അത് മോശമായെന്ന് തോന്നുന്നില്ലെന്നും നേരത്തെ നടി പറഞ്ഞിരുന്നു.

വമ്പന്‍ അവസരങ്ങള്‍ ഉപേക്ഷിച്ച താരങ്ങള്‍

ഏപ്രില്‍ മാസാവസാനമാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിക്കുന്നത്. ആരാധകരെ നിരാശയിലാക്കി പോയ ഇര്‍ഫാനെ കുറിച്ചും അദ്ദേഹത്തിന് ലഭിച്ച ഒരുപാട് വമ്പന്‍ ഓഫറുകളെ കുറിച്ചുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ക്രിസ്റ്റഫര്‍ നോളന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഇര്‍ഫാന്‍ ഖാനെ തേടി എത്തിയെങ്കിലും താരം വേണ്ടെന്ന് വെക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X