For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധ്യയ്ക്ക് ആരോഗ്യപ്രശനം!!താരം മകളെ കൈവിടാത്തത് ഇതുകൊണ്ട്... പൊട്ടിത്തെറിച്ച് ഐശ്വര്യ

  |

  കഴിഞ്ഞ കുറച്ചു കാലങ്ങളായി ഐശ്വര്യറായി വാർത്തകളിലും ഗോസിപ്പ് കോളങ്ങളിലും സജീവ സാന്നിധ്യമാണ്. മാസങ്ങൾ മുൻപ് ഐശ്വര്യ വീണ്ടും അമ്മയാക്ൻ പോകുന്നു എന്നുളള വാർത്ത പ്രചരിച്ചതിനു പിന്നാലെ താരത്തേയും കുടുംബത്തേയും ചുറ്റിപ്പറ്റി നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. ഐശ്വര്യ- വിവേക് ഒബ്റോയി പ്രശ്നം ഒന്ന് കെട്ടടങ്ങുമ്പോൾ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ ആഷിന്റെ കുടുംബകാര്യം ചർച്ചയാകുകയാണ്.

  റിമ.. നീയാണെനിക്ക് കരുത്ത് പകർന്നത്!! നിന്നെയോർത്ത് അഭിമാനിക്കുന്നു, ആ ഫോട്ടോയ്ക്ക് പിന്നിലെ കഥ വെളിപ്പെടുത്തി പാർവതി

  താരങ്ങളെ സംബന്ധിച്ച് സ്വകാര്യത എന്നത് കിട്ടാകനിയാണ്. എവിടെ തിരഞ്ഞാലും പിന്നാലെ ക്യാമറ കണ്ണുകൾ പഞ്ഞ് അടുക്കാറുണ്ട്. പലപ്പോഴും താരങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ വളരെ മോശമായ തരത്തിലുളള വാർത്തകൾ പ്രചരിക്കാറുണ്ട് താരങ്ങൾ മാത്രമല്ല ഇവരുടെ കുഞ്ഞുങ്ങൾ പോലും പാപ്പരാസികൾക്ക് ഇരയാകാറുണ്ട്. വിവാദങ്ങളിൽ വിമർശനങ്ങളിലും പ്രതികരിക്കാത്ത താരമാണ് ഐശ്വര്യ റായ്, തനിക്കെതിരെ എന്ത് വിവാദം വന്നാലും ഐശ്വര്യ മൗനം പാലിക്കാറാണ് പതിവ്. ഇപ്പോഴിത പപ്പരാസികൾ ആരാധ്യയെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളത്തിലെ പ്രധാനപ്പെട്ട ഒരു ചർച്ച കുഞ്ഞ് ആരാധ്യയെ കുറിച്ചാണ്. ഇതിന് മറുപടിയുമായി ഐശ്വര്യ റായ് രംഗത്തെത്തിയിട്ടുണ്ട്.

  വൈറസിൽ ഞാൻ ഒരു കഥാപാത്രമല്ല!! ആഷിഖ് അബുവിനോട് പറഞ്ഞത് ഇത്രമാത്രം, ഷൈലജ ടീച്ചർ പറയുന്നു

   ഐശ്വര്യയ്ക്കൊപ്പം

  ഐശ്വര്യയ്ക്കൊപ്പം

  ആരാധ്യ പിറന്നതിനു ശേഷം ഐശ്വര്യയ്ക്കെപ്പം എപ്പോഴും മകളുണ്ടാകും. താരം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഒരു കയ്യിൽ എപ്പോഴും ആരാധ്യയായിരിക്കും. മകളില്ലാതെ ഒരിക്കൽ പോലും ആഷിനെ കാണാൻ സാധിച്ചിക്കാറില്ല. ഇത് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. പൊതുപരിപാടികളിലും റെഡ്കാർപെറ്റുകളിലും താരം എത്തുമ്പോൾ ഒരു കയ്യിൽ മകളെ എപ്പോഴും ഭഭ്രമായി മുറുകെ പിടിക്കാറുണ്ട്. കുട്ടിയുടെ സ്വാതന്ത്ര്യത്തെയാണ് ഐശ്വര്യ തകർക്കുന്നതെന്നാണ് പൊതുവിലുള്ള സംസാരം.

    ആരാധ്യയ്ക്ക് ആരോഗ്യ പ്രശ്നം

  ആരാധ്യയ്ക്ക് ആരോഗ്യ പ്രശ്നം

  ആരാധ്യയെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതു കൊണ്ടാണ് എപ്പോഴും ഐശ്വര്യ കൂടെ കൂട്ടുന്നതെന്നാണ് ട്രോളന്മാരുടെ വാദം. മറ്റ് സെലിബ്രിറ്റി കുഞ്ഞുങ്ങളെ മാത്യകയാക്കിയാണ് ‌ ഇത്തരത്തിലുളള ആരോപണങ്ങൾ ഉന്നയിക്കുന്നത്. പുറത്തു വരുന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും അധികം ചെവി കൊടുക്കാത്ത ഐശ്വര്യ , മകളെ കുറിച്ചുളള വിമർശനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ തന്നെ പ്രതികരിച്ചിട്ടുണ്ട്. മകളുടെ പേരിൽ പ്രചരിക്കുന്ന ട്രോളുകൾ താരത്തെ വേദനപ്പിച്ചിട്ടുണ്ട്.

  കുഞ്ഞുങ്ങളെ കുറിച്ചു പറയുമ്പോൾ ചിന്തിക്കണം

  കുഞ്ഞുങ്ങളെ കുറിച്ചു പറയുമ്പോൾ ചിന്തിക്കണം

  മകൾക്ക് നേരെ ഉയരുന്ന ട്രോളുകളിൽ ഐശ്വര്യമാത്രമല്ല അഭിഷേകും ദുഃഖിതനാണ്. കുഞ്ഞുങ്ങളെ കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ രണ്ട് പ്രവശ്യം ചിന്തിക്കണമെന്നാണ് ഐശ്വര്യയുടെ ഭാഷ്യം. സെലിബ്രിറ്റികളെ കുറിച്ച് എന്ത് ട്രോളുകൾ പടച്ചു വിട്ടാലും ഒരിക്കൽ പോലും അത് കുഞ്ഞുങ്ങളെ ബാധിക്കരുതെന്നുമാണ് താരത്തിന്റെ നിലപാട്. ഐശ്വര്യയോടും അഭിഷേകിനോടുളള ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

   ആരാധ്യ തന്റെ മകളാണ്

  ആരാധ്യ തന്റെ മകളാണ്

  തനിക്ക് നേരെ ഉയർന്നു വരുന്ന ട്രോളുകളോട് ഐശ്വര്യ അധികം പ്രതികരിക്കാറില്ല. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കാറാണ് താരത്തിന്റെ പതിവ്. എന്നാൽ മകളെ പാപ്പരാസികൾ ഇരയാക്കാൻ തുടങ്ങിയപ്പോൾ താരം പ്രതികരിച്ചു. ഐശ്വര്യ മകൾ ആരാധ്യയുടെ ചുണ്ടിൽ ചുംബിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഐശ്വര്യയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാല് ഇതിനു പ്രതികരണവുമായി താരം അന്ന് രംഗത്തെത്തിയിരുന്നു.നിങ്ങൾ എന്തും പറയൂ, അവള്‍ എന്റെ മകളാണ്. ഞാന്‍ അവളെ സ്‌നേഹിക്കും, ഞാന്‍ അവളെ സംരക്ഷിക്കും, ഞാന്‍ അവളെ കെട്ടിപ്പിടിക്കും, അവള്‍ എന്റെ മകളാണ്, എന്റെ ജീവിതം - താരം പറഞ്ഞു.

  English summary
  aishwarya rai react troll aganist aaradhya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X