എന്താണ് സംഭവിക്കുന്നത് എന്നറിയില്ലായിരുന്നു, അച്ഛനും സ്ഥലത്തില്ല, വിവാഹ നിശ്ചയത്തെ കുറിച്ച് ഐശ്വര്യ

ബോളിവഡിലെ 'ക്യൂട്ട് കപ്പിള്‍സ്' ആണ് അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും. ഇരുവരുടെയും പ്രണയം പുറത്ത് വന്നപ്പോള്‍ തന്നെ ആരാധകര്‍ക്ക് ഞെട്ടലായിരുന്നു. എന്നാല്‍ ഐശ്വര്യ റായി ഞെട്ടിയത് വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ആ ഓര്‍മ ഐശ്വര്യ അയവിറുത്തു.

പെട്ടന്ന് സംഭവിച്ചതാണ് ഞങ്ങളുടെ വിവാഹ നിശ്ചയം. സൗത്ത് ഇന്ത്യന്‍ ആയതുകൊണ്ട് എനിക്ക് രുക എന്ന ആചാരത്തെ കുറിച്ച് അറിയില്ലായിരുന്നു. പെട്ടന്ന് വിളിച്ച് ഞങ്ങള്‍ വീട്ടിലേക്ക് വരുന്നുണ്ട് എന്ന് അഭിഷേക് അറിയിക്കുകയായിരുന്നു. അച്ഛനാണെങ്കില്‍ സ്ഥലത്തില്ല. എന്താണ് ചെയ്യേണ്ടത് എന്നെനിക്ക് ഒരു രൂപവുമില്ലായിരുന്നു.

ashwarya-rai-abhishek-bachan

ഞങ്ങളെല്ലാം അങ്ങോട്ട് വരുന്നുണ്ട്, അച്ഛനെ തടയാന്‍ എനിക്ക് കഴിയില്ല എന്നായിരുന്നു അഭിഷേകിന്റെ പക്ഷം. അച്ഛനെ വിളിച്ച് വിവരം പറഞ്ഞു. അഭിഷേകും കുടുംബവും വീട്ടിലെത്തി. വളരെ വികാരപരമായി ചടങ്ങുകള്‍ നടന്നു. അതാണത്രെ രുക. എന്താണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത് എന്ന് പോലും എനിക്കറിയില്ലായിരുന്നു - ഐശ്വര്യ റായി പറഞ്ഞു.

2017 ലാണ് ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെ വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന് ശേഷം മാത്രമാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത ആരാധകര്‍ പോലും അറിഞ്ഞത്. ബച്ചന്റെ മുംബൈയിലെ വീട്ടില്‍ വച്ച് തീര്‍ത്തും സ്വകാര്യമായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചിത്രങ്ങള്‍ പോലും പുറത്തുവിട്ടിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X