ചല്‍തി കാ നാം ഗാഡിയില്‍ ഐശ്വര്യ നായികയാവും
ഐശ്വര്യ റായ് ബോളിവുഡിലേയ്ക്ക് കാലെടുത്തു വച്ചപ്പോള്‍ തന്നെ താര സുന്ദരിമാര്‍ക്ക് വെല്ലുവിളി ആയിരിക്കുക ആണ്. എല്ലാ സംവിധായകന്‍മാര്‍ക്കും ഐശ്വര്യ തന്നെ വേണം. ഐശ്വര്യ റായിക്കിപ്പോള്‍ ഏത് സിനിമ ഏറ്റെടുക്കണമെന്ന കണ്‍ഫ്യൂഷനും ആയി കാണും. അത്തരത്തിലല്ലേ സിനിമയുടെ കടന്നു വരവ്. പുതിയ വാര്‍ത്ത ഇതൊന്നും അല്ല. കാജോളിനെ തൂക്കി വെളിയില്‍ കളഞ്ഞ് ഷാരൂഖിന്റെ നായിക ആവാന്‍ വന്നിരിക്കുക ആണ് ഐശ്വര്യ. ഷാരൂഖിന്റെ പുതിയ ചിത്രം ചല്‍തി കാ നാം ഗാഡിയില്‍ ഐശ്വര്യ ആയിരിക്കും നായിക.
കാജോളിനെ ആയിരുന്നു ആദ്യം നായിക ആയി പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോളിതാ കഥ മാറിയിരിക്കുന്നു. കാജോള്‍ ചിത്രത്തില്‍ നിന്നും പിന്മാറി എന്നാണ് വാര്‍ത്ത. എന്നാല്‍ കാജോള്‍ സ്വയം പിന്‍വാങ്ങിയതാണോ അതോ ഐശ്വര്യയെ കണ്ട സംവിധായകന്‍ കാജോളിനെ പുറത്താക്കിയതാണോ എന്നാണ് സംശയം. എന്തായാലും ആരാധകര്‍ക്ക് നല്ല വാര്‍ത്ത തന്നെ. ഒരു കാലത്ത് ആരാധകരുടെ മനം കവര്‍ന്ന താര ജോഡികളായിരുന്നു ഷാരൂഖും ഐശ്വര്യയും. ഇടവേളയ്ക്ക് ശേഷം ഷാരൂഖ്-ഐശ്വര്യ ഒന്നിക്കുന്നു എന്ന വാര്‍ത്ത എല്ലാവരെയും സന്തോഷിപ്പിക്കുന്നതു തന്നെ.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ചല്‍തി കാ നാം ഗാഡി. കിഷോര്‍ കുമാറും മധുബാലയും തകര്‍ത്ത് അഭിനയിച്ച ക്ലാസിക് ചിത്രത്തിന്റെ റീമെയ്ക്ക് ആണ് ഈ ചിത്രം. ഷാരൂഖ് ഖാന്‍, ഐശ്വര്യ ഒന്നിച്ച് അവസാനം അഭിനയിച്ച ചിത്രം 2002ല്‍ പുറത്തിറങ്ങിയ ദേവ്ദാസ് ആയിരുന്നു.
എന്തായാലും ഐശ്വര്യയ്ക്ക് ഒരു ഉത്സവം കാലം തന്നെ ആണ്. കൈ നിറയെ ചിത്രങ്ങള്‍ ആണ് ലഭിച്ചിരിക്കുന്നത്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബ എന്ന ചിത്രത്തിലൂടെ ആണ് ഐശ്വര്യ ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേയ്ക്ക് തിരിച്ചു വരുന്നത്. കരണ്‍ ജോഹറിന്റെ പുതിയ ചിത്രം ആയ യേ ദില്‍ ഹൈ മുഷ്‌കില്‍ എന്ന ചിത്രത്തിലും ഐശ്വര്യ ആണ് നായിക.


Click it and Unblock the Notifications