»   » പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

അതുവരെ ഐശ്വര്യ റായിയും ഗോസിപ്പുകളുടെ ഇരയായിരുന്നു. പലര്‍ക്കുമൊപ്പം ആഷിന്റെ പേര്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അഭിഷേക് ബച്ചനുമായി പ്രണയത്തിലാണെന്നും ഡേറ്റിങിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നെങ്കിലും വിവാഹം പെട്ടെനായിരുന്നു. ആ സമയത്താണെങ്കില്‍ ഐശ്വര്യ വെള്ളിത്തിരയില്‍ മിന്നി നില്‍ക്കുന്നു.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജസ്ബ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്ന ആഷ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പെട്ടന്നുള്ള വിവാഹത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി.

അഭിഷേകിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. ഞങ്ങള്‍ ഒരു വര്‍ഷം ഡേറ്റിങിലുമായിരുന്നു. ഒരുമിച്ചിരിയ്ക്കുമ്പോള്‍ എന്തോ ഒരു എനര്‍ജി കിട്ടുന്നുണ്ടെന്നും അതാണ് ജീവിതമെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ വ്യക്തിപരമായി എനിക്കപ്പോള്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കഴിയുമായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയും ഞങ്ങളാ വലിയ തീരുമാനം എടുത്തു. പെട്ടന്നായിരുന്നു.

മൂന്ന് മാസത്തിനുള്ളില്‍ വിവാഹം. അങ്ങനെ വാര്‍ത്തകളും വന്നു തുടങ്ങി. ഏപ്രിലില്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. എന്താണ് ചുറ്റും നടക്കുന്നതെന്നൊന്നും എനിക്കറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഷൂട്ടിങിനായി മുംബൈയില്‍ നിന്ന് കര്‍ജത്തിലേക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോയതോര്‍ക്കുന്നു. അഭിഷേികിന്റെ മുത്തശ്ശിയെ കാണാന്‍ ലൈലാവതി ആശുപത്രിയില്‍ പോയതിനെ കുറിച്ചും ആഷ് പറഞ്ഞു.

ഐശ്വര്യയുടെയും അഭിനഷേകിന്റെയും വിവാഹ ഫോട്ടോകള്‍ കാണാം സ്ലൈഡികളിലൂടെ...

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

2007 ഏപ്രില്‍ 27 നായിരുന്നു ഇന്ത്യന്‍ സിനിമാ ആഘോഷമാക്കിയ ആ വലിയ വിവാഹം. മുന്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായിയുടെയും ബോളിവുഡിന്റെ ബിഗ് ബിയുടെ മകനും നടനുമായ അഭിഷേക് ബച്ചന്റെയും വിവാഹം

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

വിവാഹത്തിന്റെ എല്ലാ ഫോട്ടോകളിലും ഐശ്വര്യ പിന്നെയും സുന്ദരിയായതുപോലെ തോന്നും. മെഹന്തി ചടങ്ങിന് എടുത്ത ചിത്രം

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

വളരെ സ്വകാര്യമായിരുന്നു വിവാഹം. മാധ്യമങ്ങള്‍ക്കൊന്നും പ്രവേശനമുണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ചായിരുന്നു ചടങ്ങുകള്‍. ബോളിവുഡിലെ പല പ്രമുഖര്‍ക്കും ക്ഷണക്കത്ത് കിട്ടിയില്ല

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

അഭിഷേകും വിവാഹത്തിന് സുന്ദരനായിരുന്നു. സ്വര്‍ണത്തിന്റെ ഷെര്‍വാണിയായിരുന്നു വരന്റെ വേഷം.

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

അഭിഷേക് ഐശ്വര്യയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതില്‍ ഏറ്റവും സന്തോഷിച്ചത് സഹോദരി ശ്വേതയാണ്. ഐശ്വര്യയുമായി നല്ലൊരു സൗഹൃദ ബന്ധം ശ്വേതയ്ക്കുണ്ടായിരുന്നു

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

ഗുരു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് അഭിഷേകും ആഷും പ്രണയത്തിലായത്

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

വിവാഹ ശേഷം നവ ദമ്പതികള്‍ക്കായി നടത്തിയ പൂജയില്‍ നിന്നൊരു ക്ലിക്ക്

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

ശ്വേതയ്ക്ക് മാത്രമല്ല, മരുമകളായി ഐശ്വര്യയെ കിട്ടിയതില്‍ അഭിഷേക് ബച്ചനും ഏറെ സന്തോഷമായിരുന്നു

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

വിവാഹമെന്ന വലിയ തീരുമാനം എടുക്കുന്നതിന് മുമ്പ് അഭിയുമായി താന്‍ ഡേറ്റിങിലായിരുന്നു എന്ന സത്യവും ഐശ്വര്യ വെളിപ്പെടുത്തി

പെട്ടെന്ന് അഭിഷേകിനെ കല്യാണം കഴിക്കാനുണ്ടായ കാരണം: ഐശ്വര്യ ആ രഹസ്യം വെളിപ്പെടുത്തുന്നു

വിവാഹമൊക്കെ കഴിഞ്ഞ്, ഇപ്പോള്‍ ബോളിവുഡിലെ മാതൃക ദമ്പതികളായി ജീവിയ്ക്കുകയാണ് ആഷും അഭിയും. ആരാധ്യ എന്നാണ് ഏക മകളുടെ പേര്

English summary
In a candid chat with TOI, Bollywood diva talked about her marriage, ''That was a big decision. Abhishek and I had known each other for long but we had been dating officially for a year before our marriage. From the time we got together, the energy around us was full on and we both knew that this was for life.''

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more