For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായ ഐശ്വര്യ റായി! ബേബി ഷവര്‍ ചിത്രങ്ങള്‍! വീണ്ടും അമ്മയാവുന്നതാണോ? ചോദ്യവുമായി ആരാധകർ

  |

  ഇന്ത്യന്‍ സിനിമാലോകം വളരെ ആര്‍ഭാടത്തോടെ നടത്തിയ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റേതും. രാജ്യത്തെ ഏറ്റവും വലിയ താരകുടുംബത്തിലേക്ക് ആയിരുന്നു ലോകസുന്ദരി വിവാഹിതയായി പോയത്. മറ്റ് നടിമാരെക്കാള്‍ കുടുംബത്തോടുള്ള കടമ നിര്‍വഹിക്കുന്ന നടിയാണ് ഐശ്വര്യ. മകള്‍ ആരാധ്യ കൂടി വന്നതോടെയാണ് നടി തന്റെ ഉത്തരവാദിത്വം കൂടുതല്‍ മനോഹരമായി നടത്തുന്നത്.

  ഇക്കാര്യങ്ങളിലൂടെ ഐശ്വര്യ റായിയോട് ഒത്തിരി അധികം ആരാധകരെയും ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നടി ഉണ്ടാക്കി എടുത്ത പേര് പ്രേക്ഷകരുടെ മനസില്‍ നിന്നും പോയി തീരുകയില്ലെന്നാണ് ഓരോ വാര്‍ത്തകളും സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഐശ്വര്യ റായിയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി തരംഗമാവുന്നത്.

  2004 ഏപ്രില്‍ ഇരുപതിനായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം നടന്നത്. മുംബൈയില്‍ വെച്ച് നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. സ്വര്‍ണ നൂല് കൊണ്ടുള്ള സാരി അടക്കം ആഡംബരത്തോടെയായിരുന്നു താരവിവാഹം നടന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു. മകള്‍ കൂടി പിറന്നാതോടെ സിനിമ പൂര്‍ണമായും ഉപേക്ഷിച്ചു. മകള്‍ വലുതായതോടെയാണ് ഐശ്വര്യ വീണ്ടും സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്.

  സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും ഐശ്വര്യ റായിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്നും വലിയ പ്രധാന്യത്തോടെ നോക്കി കാണുന്നവരാണ് ആരാധകര്‍. ഇതിനിടെയാണ് ഐശ്വര്യ റായിയുടെ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ഐശ്വര്യ റായി വീണ്ടും അമ്മയാവുന്നതാണോ എന്ന് ചിന്തിക്കാന്‍ വരട്ടെ. ആരാധ്യയെ ഗര്‍ഭിണിയായിരുന്ന സമയത്തെ ആഘോഷങ്ങളുടെ ചിത്രമായിരുന്നു ഫാന്‍സ് ക്ലബ്ബുകളിലൂടെ വൈറലായത്.

  ഒന്നും രണ്ടുമല്ല നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഐശ്വര്യയുടെ ചിത്രങ്ങളാണ് തരംഗമാവുന്നത്. പച്ച നിറമുള്ള സില്‍ക്ക് സാരിയായിരുന്നു ചടങ്ങില്‍ ഐശ്വര്യ ധരിച്ചത്. ഐശ്വര്യയുടെ സാരിയ്ക്ക് സമാനമായ നിറമുള്ള വസ്ത്രത്തിലായിരുന്നു അഭിഷേകും എത്തിയത്. അമിതാഭ് ബച്ചന്‍, ഭാര്യ ജയ ബച്ചന്‍, ഐശ്വര്യയടെ മാതാപിതാക്കള്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ചടങ്ങുകള്‍ക്കിടയില്‍ പ്രിയതമയ്‌ക്കൊപ്പം തന്നെയായിരുന്നു അഭിഷേക് നിന്നിരുന്നത്.

  2011 നവംബര്‍ പതിനാലിനായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ക്ക് ആരാധ്യ എന്നാണ് പേരിട്ടത്. മാതാപിതാക്കന്മാരെ പോലെ ആരാധ്യയ്ക്കും വലിയ ആരാധക പിന്തുണയുണ്ട്. താരപുത്രിയെ എവിടെ കണ്ടാലും ക്യാമറക്കണ്ണുകള്‍ ഓടി എത്തുന്നത് പതിവാണ്. ഇടക്കാലത്ത് ഇത് ശല്യമായി മാറിയപ്പോള്‍ ഐശ്വര്യയ്ക്ക് ആരാധകരെ നിയന്ത്രിക്കേണ്ടി വരെ വന്നിരുന്നു. ഒന്‍പത് വയസ് ആവാന്‍ പോവുന്ന ആരാധ്യ ഇതിനകം അമ്മയ്‌ക്കൊപ്പം വലിയ ഫിലിം ഫെസ്റ്റിവലുകളിലെ റെഡ് കാര്‍പെറ്റില്‍ പങ്കെടുത്ത് കഴിഞ്ഞു.

  മകള്‍ ജനിക്കുന്നതിനും മുന്‍പ് 2010 ലായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒന്നിച്ചഭിനയിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഐശ്വര്യ വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. ഇനി ഗുലാബ് ജാമുന്‍ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. അനുരാഗ് കശ്യാപ് സംവിധാനം ചെയ്യുന്ന ഈ സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ കൂടുതല്‍ വിവരങ്ങളൊന്നും വന്നിട്ടില്ല.

  അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

  English summary
  Aishwarya Rai's Baby Shower photos viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X