ഐശ്വര്യ റായിയുടെ മകള്‍ പ്രധാനമന്ത്രി വരെ ആവും; ആരാധ്യ എന്ന പേരിന് പകരം ഈ പേരിട്ടാല്‍ നടക്കുമെന്ന് പ്രവചനം
ഐശ്വര്യ റായിയെക്കാൾ ഉയരങ്ങളിലേക്കാവും ആരാധ്യയുടെ വളർച്ചയെന്നാണ് പ്രവചനം
വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഐശ്വര്യ റായി ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയായി വളരാനും നടിയ്ക്ക് സാധിച്ചു. എന്നാല്‍ നടി എന്നതിനെക്കാളും നല്ലൊരു കുടുംബിനിയായി ജീവിക്കാനാണ് ഐശ്വര്യ ശ്രമിച്ചിട്ടുള്ളത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹശേഷം നടി അത് പ്രവൃത്തിയിലൂടെ കാണിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ബച്ചന്‍ കുടുംബത്തിലെ മരുമകള്‍ എന്നതിന് പുറമേ ആരാധ്യയുടെ അമ്മയും അഭിഷേകിന്റെ ഭാര്യയുമായി തന്റെ ഉത്തരാവാദിത്തങ്ങളുമായി കഴിയുകയാണ് ഐശ്വര്യ. അതേ സമയം ഐശ്വര്യ റായിയുടെ മകളെ കുറിച്ചും അനേകം റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത് പതിവാണ്. താരകുടുംബത്തിന്റെ എല്ലാ സ്‌നേഹവാത്സല്യങ്ങളും സ്വന്തമാക്കിയ ആരാധ്യയെ പറ്റി ചില പ്രവചനങ്ങള്‍ വന്നിട്ടുണ്ട്.

ജനിച്ചത് മുതല്‍ മകളെ ചേര്‍ത്ത് നിര്‍ത്തുന്ന കാര്യത്തില്‍ ഐശ്വര്യ റായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. ഇപ്പോഴും എയര്‍പോര്‍ട്ടിലൂടെയും മറ്റും അമ്മയുടെ കൈയ്യും പിടിച്ച് നടക്കുന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോസുമാണ് കാണാറുള്ളത്. ഇത് വലിയ രീതിയില്‍ ട്രോളുകള്‍ക്ക് കാരണമായി മാറാറുമുണ്ട്. എന്നാല്‍ ഐശ്വര്യയെക്കാളും പ്രശസ്തിയിലേക്ക് വളരാന്‍ ആരാധ്യയ്ക്ക് സാധിച്ചേക്കുമെന്നാണ് മുന്‍പാരു ജ്യോത്സന്‍ വെളിപ്പെടുത്തിയത്.
ആരാധ്യ ബച്ചന് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്നുള്ള പ്രവചനമാണ് ആദ്യം വന്നത്. സെലിബ്രിറ്റി ജോത്സ്യനായ ജ്ഞാനേശ്വര്‍ 2018 ല്‍ പ്രമുഖ താരങ്ങളെ പറ്റി കുറേ പ്രവചനങ്ങള്‍ നടത്തിയിരുന്നു. തെന്നിന്ത്യന്‍ നടന്മാരായ ചിരഞ്ജീവി, രജനികാന്ത് എന്നിവരൊക്കെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നായിരുന്നു ജ്യോത്സന്റെ പ്രവചനം. രജനികാന്തിന്റെയടക്കം കാര്യത്തില്‍ ഇത് ശരിയാവുകയും ചെയ്തു. സമാനമായ രീതിയിലാണ് ആരാധ്യ ബച്ചനും രാഷ്ട്രീയ ഭാവി ഉണ്ടെന്ന് ജോത്സ്യന്‍ പ്രവചിച്ചത്.
എന്നാല്‍ ആരാധ്യ എന്ന പേരിന് പകരം മറ്റൊരു പേരിലേക്ക് മാറണമെന്നൊരു ആവശ്യം കൂടി അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. ആരാധ്യയ്ക്ക് പകരം രോഹിണി എന്ന പേര് സ്വീകരിക്കണം. അങ്ങനെയെങ്കില്‍ കൂടുതല്‍ ഉത്തമമാവും. പേര് കൂടി മാറ്റിയാല്‍ ചിലപ്പോള്‍ ആരാധ്യ നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് വരെ വളര്‍ന്നേക്കും എന്നുമാണ് ജോത്സ്യന്റെ പ്രവചനം. എന്നാല്‍ ഇതിനെ കളിയാക്കി കൊണ്ടുള്ള പ്രതികരണമാണ് സോഷ്യല്‍ മീഡിയിയല്‍ ഉണ്ടായിട്ടുള്ളത്.

ഇത്രയും പ്രിവിലേജുകളില്‍ ജനിച്ച് വീണത് കൊണ്ട് ആരാധ്യ ബച്ചന് ഏത് മേഖലയിലേക്കും അനായാസം കടന്ന് ചെല്ലാം. മാതാപിതാക്കളുടെ പാതയിലുടെ സിനിമയിലേക്ക് വരാനോ മോഡലിങ്ങില്‍ സജീവമാവാനോ ആരാധ്യയ്ക്ക് താല്‍പര്യം കുറവായിരിക്കും. എന്നാല്‍ പഠിച്ച് ഒരു ഡോക്ടറാവാനോ അതല്ലെങ്കില്‍ ഗ്രാജുവേഷനിലേക്ക് തിരിയാനോ ആണ് സാധ്യതയെന്നാണ് കൂടുതല്‍ പേരും പറയുന്നത്. എന്തായാലും വരും കാലത്ത് ആരാധ്യയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.
2007 ല്‍ വിവാഹിതരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയ്ക്കും നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011 നവംബറിലായിരുന്നു ഐശ്വര്യ മകള്‍ക്ക് ജന്മം നല്‍കുന്നത്. കുഞ്ഞിന്റെ ജനനത്തിന് ശേഷം സിനിമയില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നെല്ലാം ഐശ്വര്യ അകലം പാലിച്ചു. മകള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതിനായി ഐശ്വര്യ കരിയര്‍ പോലും വേണ്ടെന്ന സ്ഥിതിയിലേക്ക് എത്തി.
എന്നാല്‍ ആരാധ്യ വളരുന്നതിന് അനുസരിച്ച് അവളെയും കൊണ്ട് പൊതുവേദിയിലേക്ക് വരുന്നതിലേക്ക് കാര്യങ്ങളെത്തി. പ്രശസ്തമായ പല ഫിലിം ഫെസ്റ്റിവലുകളിലും മകള്‍ക്കൊപ്പം ഐശ്വര്യ റായി മോഡലിങ് ചെയ്തത് വളരെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴും ഐശ്വര്യ എവിടെ പോയാലും കൂടെ മകളുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്.


Click it and Unblock the Notifications











