»   » ഷോക്കിങ് ! രണ്‍ബീര്‍ ഐശ്വര്യ ചുംബന രംഗം, അമിതാഭ് ബച്ചന്റെ പ്രതികരണം ഇങ്ങനേയോ ?

ഷോക്കിങ് ! രണ്‍ബീര്‍ ഐശ്വര്യ ചുംബന രംഗം, അമിതാഭ് ബച്ചന്റെ പ്രതികരണം ഇങ്ങനേയോ ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബച്ചന്‍ കുടുംബത്തിലിത് ആശങ്കകളുടെ കാലമാണെന്നും തോന്നുന്നു. മരുമകള്‍  ഐശ്വര്യ റായെ ചൊല്ലിയാണ് പ്രശ്‌നം. ഐശ്വര്യയുടെ അടുത്തു പുറത്തിറങ്ങാനുളള ചിത്രത്തിന്റെ ടീസറാണ് പ്രശ്‌നമായത്.

യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രത്തില്‍ നടന്‍ രണ്‍ബീറിനൊപ്പമുളള ഐശ്വര്യയുടെ ചുംബനരംഗം കണ്ട് കോപാകുലനായിരിക്കുകയാണ് അമിതാബ് ബച്ചന്‍ എന്നാണ് റിപ്പോര്‍ട്ട്. അഭിഷേകിനും അതൃപ്തിക്കു കുറവില്ല. ചിത്രത്തിന്റെ ടീസര്‍ കണ്ട ബച്ചന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ...

ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചു

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. ചിത്രത്തില്‍ രണ്‍ബീര്‍ സിങാണ് നായകന്‍. ചിത്രത്തിലെ പല ഭാഗങ്ങളിലും താരങ്ങള്‍ ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന രംഗങ്ങളുണ്ട്.

ടീസറിനെ കുറിച്ച് നല്ല അഭിപ്രായം

ചിത്രത്തിനെ ടീസറിനെ കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമാണെങ്കിലും അമിതാഭ് തന്റെ അതൃപ്തി അറിയിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു

അടുത്ത് റീലീസ് ചെയ്ത ഐശ്വര്യറായ് ചിത്രങ്ങളായ ജസ്ബയുടെയും സര്‍ബ്ജിത്തിന്റെയും ടീസര്‍ ബച്ചന്‍ ഷെയര്‍ ചെയ്തിരുന്നെങ്കിലും ഈ ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തിട്ടില്ല. അതൃപ്തിയോടെയാണെങ്കിലും അഭിഷേക് ഷെയര്‍ ചെയ്ട്ടുണ്ടെന്നാണറിയുന്നത്.

ചിത്രത്തില്‍ നിന്ന് രംഗം നീക്കി

അമിതാബിന്റെ ആവശ്യപ്രകാരം ചിത്രത്തില്‍ നിന്ന് പ്രസ്തുത രംഗങ്ങള്‍ നീക്കിയേക്കുമെന്ന വാര്‍ത്തകളുമുണ്ടായിരുന്നു. തിരക്കഥ വായിച്ചപ്പോഴും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സുഹൃത്തുകൂടിയായ കരണ്‍ ജോഹറിനോട് ബച്ചന്‍ ആവശ്യപ്പെട്ടിരുന്നത്രേ.എന്നാല്‍ ഈ വാര്‍ത്ത അമിതാഭ് നിഷേധിക്കുകയായിരുന്നു.

അന്തസ്സ് ഓര്‍ത്ത്

കുടുംബത്തിന്റെ അന്തസ്സ് ഓര്‍ത്താണ് ബച്ചന്‍ ഈ രംഗങ്ങള്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണറിയുന്നത്. ഐശ്വര്യയുടെ അഭിനയ ജീവിതത്തില്‍ അമിതാഭ് അമിതമായി ഇടപെടുന്നെന്ന ആരോപണവുമുണ്ട്.

English summary
amitabh is not happy with Aishwarya Rai Bachchan's intimate scenes with Ranbir Kapoor in ADHM's teaser.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam