ഐശ്വര്യ റായിയ്ക്ക് മുന്‍ കാമുകന്റെ ആശംസ! താരകുടുംബം വേഗം സുഖം പ്രാപിക്കട്ടേന്ന് വിവേക് ഒബ്‌റോയി

ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് നടന്‍ അമിതാഭ് ബച്ചനും കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം അമിതാഭിനും അഭിഷേകിനും മാത്രമായിരുന്നു രോഗമെങ്കില്‍ തൊട്ടടുത്ത ദിവസം ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗം വന്നത് ആരാധകരെയും ആശങ്കയിലാക്കി.കുടുംബത്തിലെ മറ്റ് അംഗങ്ങളെയും ജോലിക്കാരെയുമെല്ലാം കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

താരകുടുംബം അതിവേഗം രോഗമുക്തരാവട്ടേ എന്ന് പറയുകയാണ് സിനിമാലോകം. പ്രമുഖ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പുമായി എത്തിയിരുന്നു. കൂട്ടത്തില്‍ ഐശ്വര്യ റായിയുടെ മുന്‍ കാമുകനും ബോളിവുഡിലെ മുന്‍നിര നടനുമായ വിവേക് ഒബ്രോയിയും ഉണ്ടെന്നുള്ള കാര്യമാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ഐശ്വര്യയ്ക്ക് ആശംസയുമായി വിവേക്

ബച്ചന്‍ കുടുംബത്തില്‍ കൊവിഡ് വ്യാപിച്ചതോടെ ബോളിവുഡിനെയും ആരാധകരെയുമെല്ലാം ആശങ്കയിലാക്കിയിരിക്കുകയാണ്. അമിതാഭിനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യക്കും രോഗം വന്നത്. മുംബെയിലെ മേയര്‍ പറഞ്ഞത് പ്രകാരം ഐശ്വര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത് നടത്തിയ പരിശോധനയിലാണ് ഇരുവരും പോസിറ്റീവ് ആയത്. അതേ സമയം ജയ ബച്ചനും മകളും അവരുടെ മക്കള്‍ക്കും കുഴപ്പമില്ല.

ഐശ്വര്യയ്ക്ക് ആശംസയുമായി വിവേക്

താനും പിതാവ് അമിതാഭ് ബച്ചനും സുരക്ഷിതരാണെന്നും ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗം വന്ന കാര്യവും അഭിഷേക് ബച്ചന്‍ തന്നെ പുറംലോകത്തോട് പറഞ്ഞിരുന്നു. അമിതാഭവും അഭിഷേകും മുംബൈയിലെ നാനാവതി ആശുപത്രിയിലാണ്. അതേ സമയം ഐശ്വര്യും മകളും വീട്ടിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ആരും പേടിക്കേണ്ട കാര്യമില്ലെന്നും അഭിഷേക് പറഞ്ഞിരുന്നു.

Recommended Video

Mammootty's Bilal Coming Soon: Manoj K Jayan | FilmiBeat Malayalam
ഐശ്വര്യയ്ക്ക് ആശംസയുമായി വിവേക്

മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി താരരാജാക്കന്മാരും യുവതാരങ്ങളുമെല്ലാം അമിതാഭ് ബച്ചന്റെ കുടുംബത്തിന് പ്രാര്‍ഥനകളുമായി എത്തിയിരുന്നു. ബോളിവുഡില്‍ നിന്നുള്ള താരങ്ങള്‍ക്കൊപ്പം വിവേക് ഒബ്രോയ് ഉള്ളതും ശ്രദ്ധിക്കപ്പെട്ടു. അഭിഷേകുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് വിവേകും ഐശ്വര്യയും പ്രണയത്തിലായിരുന്നു എന്നതാണ് ആരാധകരിപ്പോള്‍ ഓര്‍ത്തെടുക്കുന്നത്. ഒരു കാലത്ത് രണ്ട് പേരും പ്രണയിച്ചിരുന്നെങ്കിലും വിവാഹം കഴിച്ച് മറ്റൊരു ജീവിതത്തിലേക്ക് പോയിട്ടും ആ സൗഹൃദം അവസാനിപ്പിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐശ്വര്യയ്ക്ക് ആശംസയുമായി വിവേക്

രണ്ടാമത്തെ ടെസ്റ്റില്‍ ഐശ്വര്യയ്ക്കും മകള്‍ക്കും രോഗം വന്നു എന്ന ഫിലിം ഫെയര്‍ പങ്കുവെച്ച വാര്‍ത്തയുടെ ട്വീറ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് വിവേക് ഒബ്‌റോയി രംഗത്ത് വന്നത്. കുടുംബം വേഗം സുഖം പ്രാപിക്കുന്നതിന് ഞങ്ങളുടെ പ്രാര്‍ഥനകള്‍ ഉണ്ടാവുമെന്നായിരുന്നു വിവേക് ട്വിറ്ററില്‍ കുറിച്ചത്. അതിനൊപ്പം മറ്റൊരു ട്വീറ്റില്‍ അമിതാഭ് ബച്ചനും ജൂനിയര്‍ ബച്ചനും വേഗത്തില്‍ രോഗമുക്തരാകട്ടെ എന്നും താരം സൂചിപ്പിച്ചിരുന്നു. ഇതും വൈറലായി കൊണ്ടിരിക്കുകയാണ്.

ഐശ്വര്യയ്ക്ക് ആശംസയുമായി വിവേക്

അമിതാഭ് ബച്ചന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ക്യൂന്‍ ഹൊഗയ ന എന്ന ചിത്രത്തില്‍ വിവേകും ഐശ്വര്യയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ആ സമയത്ത് യഥാര്‍ഥത്തില്‍ ഇരുവരും പ്രണയത്തിലായിരുന്നു. സല്‍മാന്‍ ഖാനുമായിട്ടുള്ള പ്രണയം വേര്‍പിരിഞ്ഞതിന് ശേഷമായിരുന്നു ഐശ്വര്യ വിവേകുമായി അടുക്കുന്നത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ മുന്നോട്ട് പോയില്ല. വളരെ മോശം രീതിയിലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. പിന്നീട് ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X