അടുക്കും ചിട്ടയുമില്ലാത്ത ഐശ്വര്യ, കൂർക്കം വലിക്കുന്ന ഷാഹിദ്; താര ദമ്പതികൾ കോഫി വിത്ത് കരണിലെത്തിയപ്പോൾ

ബോളിവുഡ് ഇൻഡസ്ട്രിയിലെ സൂപ്പർ ഹിറ്റ് ടോക് ഷോയായ കോഫി വിത്ത് കരണിന്റെ ഏഴാം സീസൺ ജൂലൈ ഏഴിന് പ്രേക്ഷകരിലേത്തെക്കുകയാണ്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ടെലിവിഷൻ ഒഴിവാക്കി ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ഷോ പ്രീമിയർ ചെയ്യുന്നത്. രൺവീർ സിം​ഗ്, ആലിയ, ഭട്ട്, സമാന്ത, വിജയ് ദേവരകൊണ്ട, അക്ഷയ്കുമാർ, അനിൽ കപൂർ, ജാൻവി കപൂർ, സാറാ അലി ഖാൻ തുടങ്ങി നിരവധി താരങ്ങൾ ഈ സീസണിൽ അതിഥികളായെത്തുന്നുണ്ട്.

ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളിൽ‌ ഒട്ടുമിക്ക പേരും അതിഥികളായെത്തുന്ന ഷോ കഴിഞ്ഞ സീസണുകളിൽ ഉണ്ടാക്കിയ വിവാദങ്ങളും കോളിളക്കങ്ങളും നിരവധിയാണ്. ​താരങ്ങളെക്കുറിച്ചുള്ള ​ഗോസിപ്പുകൾ മുതൽ ബോളിവുഡിനെ ഇളക്കി മറിച്ച നെപ്പോട്ടിസം ചർച്ചകളുടെ വരെ തുടക്കം കരൺ ജോഹറിന്റെ ഈ ടോക് ഷോയാണ്. മുൻ സീസണുകളെടുത്ത് നോക്കുമ്പോൾ ഇത്തരം നിരവധി സംഭവ വികാസങ്ങൾക്ക് കോഫി വിത്ത് കരൺ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിൽ കൗതുകരകമായൊന്നാണ് താര ദമ്പതികൾ‌ അതിഥികളായെത്തുമ്പോഴുള്ള അപ്രതീക്ഷിതവും രസകരവുമായ വെളിപ്പെടുത്തലുകൾ.

അക്ഷയ് കുമാർ കാരണം കേസിലകപ്പെട്ടെന്ന് ട്വിങ്കിൾ ഖന്ന

കോഫി വിത്ത് കരണിന്റെ അഞ്ചാം സീസണിലാണ് നടനും ഭർത്താവുമായ അക്ഷയ് കുമാറിന്റെ ഒരാവശ്യം വരുത്തി വെച്ച വിനയെ പറ്റി ട്വിങ്കിൾ ഖന്ന തുറന്നു പറഞ്ഞത്. ഒരിക്കൽ ഒരു ഫാഷൻ ഷോയിൽ തന്റെ ജീൻസിന്റെ മുകളിലത്തെ ബട്ടൺ അഴിക്കാൻ ട്വിങ്കിളിനോട് അക്ഷയ് ആവശ്യപ്പെട്ടു. ബട്ടണഴിച്ച് കൊടുത്ത പിറ്റേന്ന് തനിക്ക് നേരെ ഒരു എഫ്ഐആർ ഫയൽ ചെയ്യപ്പെട്ടെന്നും പൊലീസ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയെന്നുമായിരുന്നു ട്വിങ്കിളിന്റെ വെളിപ്പെടുത്തൽ.

കജോളിന്റെ പ്രായത്തെ പരിഹസിച്ച് അജയ് ദേവ്​ഗൺ

അഞ്ചാം സീസണിലെ മറ്റൊരു സംഭവമായിരുന്നു താര ദമ്പതികളായ അജയ് ദേവ്​ഗണും കജോളും പരസ്പരം നടത്തിയ പരിഹാസം. ഇൻഡസ്ട്രിയിലെ ഏത് നടനാണ് കജോളിനൊപ്പം അഭിനയിക്കാൻ അനുയോജ്യം എന്ന കരണിന്റെ ചോദ്യത്തിനുത്തരം നൽകുകയായിരുന്നു അജയ് ദേവ​ഗൺ. കരണിന്റെ മകനായി അഭിനയിക്കാനാണോ എന്നാണ് ഇതിന് അജയ് തമാശയോടെ ചോദിച്ച മറു ചോദ്യം. ഇത് കേട്ട കജോളും വിട്ടു കൊടുത്തില്ല. ഷോ കഴിഞ്ഞ് നിങ്ങൾ വീട്ടിലേക്ക് എന്റെയൊപ്പമാണ് മടങ്ങേണ്ടത് എന്ന് കജോൾ ഭർത്താവിനെ ഓർമ്മപ്പെടുത്തി. ഇരുവരും തമാശയായാണ് ഈ സന്ദർഭത്തെ കൈകാര്യം ചെയ്തത്.

koffee with karan

കജോളിന്റെ പ്രായത്തെ പരിഹസിച്ച് അജയ് ദേവ്​ഗൺ

അഞ്ചാം സീസണിലെ മറ്റൊരു സംഭവമായിരുന്നു താര ദമ്പതികളായ അജയ് ദേവ്​ഗണും കജോളും പരസ്പരം നടത്തിയ പരിഹാസം. ഇൻഡസ്ട്രിയിലെ ഏത് നടനാണ് കജോളിനൊപ്പം അഭിനയിക്കാൻ അനുയോജ്യം എന്ന കരണിന്റെ ചോദ്യത്തിനുത്തരം നൽകുകയായിരുന്നു അജയ് ദേവ​ഗൺ. കരണിന്റെ മകനായി അഭിനയിക്കാനാണോ എന്നാണ് ഇതിന് അജയ് തമാശയോടെ ചോദിച്ച മറു ചോദ്യം. ഇത് കേട്ട കജോളും വിട്ടു കൊടുത്തില്ല. ഷോ കഴിഞ്ഞ് നിങ്ങൾ വീട്ടിലേക്ക് എന്റെയൊപ്പമാണ് മടങ്ങേണ്ടത് എന്ന് കജോൾ ഭർത്താവിനെ ഓർമ്മപ്പെടുത്തി. ഇരുവരും തമാശയായാണ് ഈ സന്ദർഭത്തെ കൈകാര്യം ചെയ്തത്.

shahdi and mira rajput on koffee with karan

ഐശ്വര്യയിൽ ഇഷ്ടപ്പെടാത്ത കാര്യത്തെക്കുറിച്ച് അഭിഷേക്

ബോളിവുഡിലെ മാതൃകാ കുടുംബ പരിവേഷമുള്ള ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. നല്ല സുഹൃത്തുക്കൾ കൂടിയായ ഇരുവരും പൊതുവേദികളിൽ ഇതേപറ്റി വാചാലരാവാറുമുണ്ട്. എന്നാൽ കോഫി വിത്ത് കരണിലെത്തിയപ്പോൾ ഇതിന് ചെറിയൊരു മാറ്റം സംഭവിച്ചു. ഐശ്വര്യയിൽ ഇഷ്ടപ്പെടാത്ത കാര്യമെന്താണെന്ന് കരണിന്റെ ചോദ്യമാണ് ഇതിന് കാരണമായത്. ഐശ്വര്യക്ക് കുറച്ച് അടുക്കും ചിട്ടയും കുറവാണെന്നാണ് ഇതിന് അഭിഷേക് നൽകിയ മറുപടി.

Recommended Video

Naveen Arakkal Bigg Boss | അവസാനം ആയപ്പോഴേക്കും എല്ലാവരും ആകെ തകർന്നു | *Bigg Boss

ഇത്തവണയും ഇത്തരം രസകരവും വിവാദപരവുമായ കമന്റുകൾ കരണിന്റെ ഷോയിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ഷോയുടെ ട്രെയ്ലറിൽ ഇതിന്റെ ചെറിയ ചില സൂചനകളുമുണ്ട്. സന്തോഷകരമല്ലാത്ത വിവാഹ ജീവിതത്തിന് നിങ്ങളാണ് കാരണമെന്ന് നടി സമാന്ത കരണിനോട് തമാശ രൂപേണ പറയുന്നത് ട്രെയ്ലറിൽ കാണാം. വിവാഹ ജീവിതം ഹിറ്റ് സിനിമയായ കഭി കഭി കഭി ഘം പോലെയായിരിക്കുമെന്നാണ് എല്ലാവരും കരുതുന്നതെന്നും അതിന് കാരണം ചിത്രത്തിൻെറ സംവിധായകനായ കരണാണെന്നും യഥാർത്ഥ വിവാഹം ജീവിതം കെജിഎഫ് പോലെ പ്രകമ്പനകൾ നിറഞ്ഞതാണെന്നുമാണ് സമാന്തയുടെ പരാമർശം. അടുത്തിടെ വിവാഹ മോചിതയായ നടി ഇക്കാര്യമാണ് സൂചിപ്പിച്ചതെന്നാണ് സൂചന.

Read more about: karan johar ajay devgn kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X