»   » അശ്ലീലം അതിര് കടന്നു, ഐശ്വര്യ റായിയുടെ ഫോട്ടോ കടയുടെ മുമ്പില്‍ നിന്ന് മാറ്റി

അശ്ലീലം അതിര് കടന്നു, ഐശ്വര്യ റായിയുടെ ഫോട്ടോ കടയുടെ മുമ്പില്‍ നിന്ന് മാറ്റി

Posted By:
Subscribe to Filmibeat Malayalam


വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് എത്തിയ ഐശ്വര്യ റായ് ഹോട്ടാകുകയാണോ? അടുത്തിടെ പ്രചരിച്ച വാര്‍ത്തകള്‍ അങ്ങനെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഹെയ് ദില്‍ ഹയ് മുഷ്‌കില്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ റണ്‍ബീര്‍ കപൂറുമായി ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചത് വാര്‍ത്തയായിരുന്നു.

ചിത്രത്തിലെ ഹോട്ട് രംഗങ്ങള്‍ കണ്ടിട്ട് അമ്മായി അച്ഛന്‍ അമിതാഭ് ബച്ചന് തീരെ ഇഷ്ടപ്പെട്ടില്ല. സംവിധായകന്‍ കരണ്‍ ജോഹറിനോട് ചിത്രത്തിലെ ഹോട്ട് രംഗങ്ങള്‍ ഒഴിവാക്കാന്‍ ബച്ചന്‍ നേരിട്ട് ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍ വന്നത്.

aiswarya-rai

അശ്ലീലത്തിന്റെ പേരില്‍ ഐശ്വര്യയ്ക്ക് ഇപ്പോള്‍ മറ്റൊരു പണി കൂടെ കിട്ടി. വാച്ചിന്റെ പരസ്യത്തിലെ ഐശ്വര്യയുടെ ഫോട്ടോ നീക്കം ചെയ്തിരിക്കുകയാണ്. അശ്ലീലം കൂടി പോയി എന്ന കാരണത്താലാണ് കമ്പനിക്കാര്‍ ഐശ്വര്യയുടെ ഫോട്ടോ നീക്കം ചെയ്തത്.

മലേഷ്യയിലാണ് സംഭവം. മലേഷ്യയിലെ വാച്ച് കമ്പനിയുടെ മുമ്പില്‍ വച്ചിരുന്ന പോസ്റ്ററാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ലോക്കല്‍ കൗണ്‍സില്‍ ഇടപ്പെട്ട് പോസ്റ്റര്‍ എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.

English summary
Aishwarya Rai's Longines ad taken down following obscenity complaints.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam