For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായി ബച്ചന് ഇത്രയും സമ്പത്ത് ഉണ്ടോ, കോടികൾ വരുന്ന ഒന്നിലധികം വീടുകൾ, കാറുകൾ...

  |

  ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായി ബച്ചൻ. ബോളിവുഡിലും തെന്നിന്ത്യയിലും നടിയ്ക്ക് ഒരുപോലെ ആരാധകരുണ്ട്. തെന്നിന്ത്യൻ സിനിമയിലൂടെയാണ് ഐശ്വര്യ സിനിമയിൽ എത്തിയത്. 1994ൽ ലോക സുന്ദരിപട്ടം കിട്ടിയ ശേഷമായിരുന്നു സിനിമ പ്രവേശനം. 1997 ൽ പുറത്ത് ഇറങ്ങിയ മണിരത്നം ചിത്രമായ ഇരുവരിലൂടെയാണ് ആഷ് സിനിമയിൽ എത്തുന്നത്. പിന്നീട് 1998 ൽ പുറത്ത് ഇറങ്ങിയ ജീൻസിലും നടി അഭിനയിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു.

  ചിലത് നമ്മൾ വേണ്ടയെന്ന് വിചാരിക്കും, എന്നാൽ മമ്മൂട്ടി അങ്ങനെയല്ല, നടനെ കുറിച്ച് മണിയൻപിള്ള രാജു

  ഓർ പ്യാർ ഹോ ഗെയോ എന്ന ചിത്രത്തിലൂടെയാണ് ആഷിന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ശ്രദ്ധിക്കപ്പെട്ടത് സഞ്ജയ് ലീല ബൻസാലിയയുടെ ഹം ദിൽ ചുകേ സനം എന്ന ചിത്രത്തിലൂടൊണ്. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന് ഐശ്വര്യയെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു.

  അമൃതയെ വല്ലാതെ മിസ് ചെയ്തിരുന്നു, കുടുംബവിളക്ക് താരം ആതിര മാധവിന്റെ വാക്കുകൾ വൈറൽ

  2007 ൽ ആയിരുന്നു ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും വിവാഹം. ഇന്നും താരങ്ങളുടെ വിവാഹം ബോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയം. ഇത്രയധികം ആർഭാഢത്തോടെയുളള ഒരു വിവാഹം ബോളിവുഡിൽ ഇതുവരെ ഉണ്ടായിട്ടില്ല. നവംബർ 1 ന് ആയിരുന്നു ഐശ്വര്യയുട 48ാം പിറന്നാൾ. ജന്മദിനത്തോട് അനുബന്ധിച്ച് താരങ്ങളുടെ ആഢംബരവിവാഹം വീണ്ടും ചർച്ചയാവുകയാണ്. ഐശ്വര്യയുടെ സാരിയു‍ടേയും ആഭരണങ്ങളുടേയും വില അറിഞ്ഞ് ഞെട്ടി നിൽക്കുകയാണ് ആരാധകർ. കൂടാതെ ഇന്ത്യയലെ സമ്പന്നയായ താരങ്ങളിൽ പ്രധാനിയാണ് ഐശ്വര്യ റായി.

  75 ലക്ഷം രൂപയുടെ വിവാഹ സാരിയായിരുന്നു ആഷ് കല്യാണത്തിന് ഉടുത്തിരുന്നത്. സ്വർണ്ണ നൂലുകൾ കൊണ്ടാണ് കല്യാണ സാരി തുന്നിയിരുന്നത്. കൂടാതെ 53 കാരറ്റ് സോളിറ്റയര്‍ ഡയമണ്ട് മോതിരമായിരുന്ന ജൂനിയർ ബച്ചൻ വിവാഹത്തിന് നൽകിയത്. ഇതിന് ഏകദേശം ക 50 ലക്ഷം രൂപ വില വരുന്നുണ്ട്. ഇതിനൊപ്പം 3.65 കോടിയുടെ കാറാണ് ഐശ്വര്യ ഉപയോഗിക്കുന്നത്. ദുബായിലും മുംബൈയിലുമായി രണ്ട് വീടുകളാണ് നടിയ്ക്കുള്ളത്. 15.6 കോടി നല്‍കിയാണ് ദുബായിലെ വില്ല സ്വന്തമാക്കിയതെങ്കില്‍ 21 കോടിയാണ് മുംബൈയിലെ ബാന്ധ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റിന് കൊടുത്തത്.

  വിവാഹത്തിന് ശേഷവും ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നവ താരദമ്പതികളാണ് ആഷും ബച്ചനും. സിനിമയിൽ നിന്നും മറ്റും മാറി നിൽക്കുന്ന ഇവരുടെ പിന്നാലെയാണ് പാപ്പരാസികളുടെ കണ്ണുകൾ. താരങ്ങളെ കുറിച്ചുള്ള നിരവധി ഗോസിപ്പ് കഥകളാണ് പുറത്ത് വരുന്നത്. എന്നാൽ ഇതിനോടൊന്നും താരങ്ങൾ പ്രതികരിക്കാറില്ല. ഗോസിപ്പ് കഥകളെ അതിന്റെ വഴിയ്ക്ക് വിട്ടിട്ട് തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ് ഐശ്വര്യയും അഭിഷേകും. ബോളിവുഡിലെ മാത്യക താരദമ്പതികളാണ് ആഷും അഭിഷേകും.

  എല്ലാ തവണത്തേയും പോലെ ഐശ്വര്യ റായിയ്ക്ക് പിറന്നാൾ ആശംസയുമായി അഭിഷേക് ബച്ചൻ എത്തിയിരുന്നു. നടിയുടെ ഒരു സെൽഫി പങ്കുവെച്ച് കൊണ്ടാണ് പ്രിയതമയ്ക്ക് ഹൃദയം പിറന്നാൾ ആശംസ നേർന്നത്. ഒരു പൂൾ സൈഡിൽ നിൽക്കുന്ന ചിത്രമായിരുന്നു അത്. ''ഹാപ്പി ബർത്ത്ഡേ വൈഫേ, നീയായിരിക്കുന്നതിന് നന്ദി. നീ ഞങ്ങളെ പൂർത്തീകരിക്കുന്നു, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു''.... അഭിഷേക് ബച്ചൻ കുറിച്ചു. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിരുന്നു.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും തെന്നിന്ത്യൻ സിനമാ ലോകത്ത് എത്തുകയാണ്. ഗുരുവായ മണിരത്നക്കിന്റെ ചിത്രമായ പൊന്നിയിൻ സെൽവനിലൂടെയാണ് വർഷങ്ങൾക്ക് ശേഷം മടങ്ങി എത്തുന്നത്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. നടിയ്ക്കൊപ്പം തെന്നിന്ത്യയിലെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. ഐശ്വര്യ റായി ആയിരുന്നു സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം പുറത്ത് വിട്ടത്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

  English summary
  Aishwarya Rai's Net Worth Wowed The Netizens, Take A Look On The Expensive Items Own By Aishwarya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X