ഐശ്വര്യ റായിയെ ഇത്രയും സന്തോഷവതിയായി മുന്‍പ് കണ്ടിട്ടുണ്ടാവില്ല! ചിത്രങ്ങള്‍ വൈറലാവുന്നു
ഐശ്വര്യ റായി ബച്ചനും ഭര്‍ത്താവ് അഭിഷേക് ബച്ചനും പറയുന്ന ഓരോ കാര്യങ്ങളും അതിവേഗം വൈറലായി കൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് താരദമ്പതികളുടെ പഴയ പല അഭിമുഖങ്ങളിലെ കാര്യങ്ങളും വൈറലായിരുന്നു. അതില്‍ പ്രധാനം ഐശ്വര്യ റായിയെ താന്‍ എങ്ങനെ പ്രൊപ്പോസ് ചെയ്തു എന്ന കഥയായിരുന്നു. ഒപ്പം അഭിഷേകിന്റെ അമ്മയും നടിയുമായ ജയ ബച്ചന്‍ മരുമകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഉണ്ടായിരുന്നു.
ഐശ്വര്യ മരുമകളായി വന്നതിന് ശേഷം തന്റെ കുടുംബത്തിലുണ്ടായ സകല മാറ്റങ്ങളെ കുറിച്ചും ജയ ബച്ചന്‍ സംസാരിച്ചിരുന്നു. കുടുംബബന്ധങ്ങളുടെ മൂല്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ഐശ്വര്യ. പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും കുടുംബത്തോടുള്ള പ്രതിബദ്ധത കാണിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ടെന്നും ജയ ബച്ചന്‍ പറഞ്ഞിരുന്നു.

Recommended Video
അതെല്ലാം വ്യക്താമാക്കുന്ന തരത്തിലുള്ള ചില ചിത്രങ്ങളാണ് ഐശ്വര്യ റായിയുടേതായി പുറത്ത് വന്നിരിക്കുന്നത്. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ളത് മാത്രമല്ല അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ഐശ്വര്യ റായിയുടെ ചില ചിത്രങ്ങളും ഇപ്പോള്‍ വൈറലാവുകയാണ്. അച്ഛന്‍ മരിച്ച് പോയതിനാല്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം കൂടി കൈയില്‍ പിടിച്ചാണ് താരകുടുംബം ചിത്രങ്ങള്‍ എടുത്തിരുന്നത്.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഐശ്വര്യ റായി തന്നെ ഈ ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. ആദ്യം ഐശ്വര്യ റായി മിസ് വേള്‍ഡ് കിരീടം ചൂടി നില്‍ക്കുന്നൊരു ചിത്രമായിരുന്നു. ഇതില്‍ ഐശ്വര്യയുടെ പിതാവും സഹോദരനും അമ്മയുമെല്ലാം ഉണ്ടായിരുന്നു.

അതേ ദിവസം തന്നെ എടുത്തതെന്ന് തോന്നിപ്പിക്കുന്ന ഐശ്വര്യയുടെ മറ്റൊരു കുടുംബചിത്രവും വൈറലാവുകയാണ്. ഈ ചിത്രത്തില്‍ അതീവ സന്തോഷത്തോടെ ക്യാമറയിലേക്ക് നോക്കി ചിരിച്ച് നില്‍ക്കുന്ന ഐശ്വര്യയ്‌ക്കൊപ്പം കുടുംബം ഒന്നടങ്കം ഉണ്ടായിരുന്നു. ചിത്രത്തിന് താഴെ നിര്‍ത്താതെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

ഐശ്വര്യ റായിയുടെ പിതാവ് കൃഷ്ണരാജ് 2017 ലായിരുന്നു അന്തരിച്ചത്. ഇതോടെ ഐശ്വര്യയ്‌ക്കൊപ്പമായിരുന്നു അമ്മ വൃന്ദ. മകളെയും കൊച്ചുമകളെയും നോക്കുന്നതിനും പല വിദേശയാത്രകള്‍ക്കിടയിലും പൊതുപരിപാടിയിലും ഐശ്വര്യയ്‌ക്കൊപ്പം അമ്മയുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. ഈ ചിത്രങ്ങളും അന്ന് മുതല്‍ വൈറലായിരുന്നു.


Click it and Unblock the Notifications