For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയുടെ മകളുടെ യോഗം ഇതാണ്; രോഹിണി എന്ന് പേരിടണം, താരപുത്രിയെ കുറിച്ചുള്ള ജോത്സ്യന്റെ പ്രവചനം വൈറല്‍

  |

  ഇന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര താരകുടുംബത്തിലേക്കാണ് ഐശ്വര്യ റായി വിവാഹിതയായി പോയത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹശേഷം നല്ലൊരു കുടുംബിനിയായി കഴിയുകയാണ് താരം. ലോക്ഡൗണ്‍ നാളുകളില്‍ ഐശ്വര്യയെയും കുടുംബത്തെയും സംബന്ധിച്ചുള്ള വാര്‍ത്തകളാണ് നിരന്തരം വരുന്നത്. സംഗീതഞ്ജന്‍ വിശാല്‍ ദദ്‌ലാനി നടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു ജോത്സ്യന്‍ താരകുടുംബത്തെ കുറിച്ചും ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യയെ കുറിച്ചും വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

  സാധാരണ എല്ലാ അമ്മമാരെയും പോലെ മകളുടെ കാര്യത്തില്‍ അതീവ ശ്രദ്ധയും സംരക്ഷണവുമാണ് ഐശ്വര്യ നല്‍കാറുള്ളത്. എവിടെ പോയാലും അതിപ്പോള്‍ ഫാഷന്‍ മേഖലയിലേക്ക് ആണെങ്കിലും ഐശ്വര്യയുടെ കൈ പിടിച്ച് ആരാധ്യ ബച്ചനും ഉണ്ടാവും. കഴിഞ്ഞ മാസമാണ് മകളുടെ പത്താം ജന്മദിനം താരകുടുംബം ആഘോഷിച്ചത്. ഇതിനിടെ ആരാധ്യ അമ്മയെ പോലൊരു നടിയും മോഡലുമാകുമോ എന്ന സംശയങ്ങള്‍ക്കുള്ള മറുപടി പോലെയാണ് പ്രശസ്ത ജോത്സ്യന്റെ പ്രവചനം വരുന്നത്.

  അടുത്തിടെ ബോളിവുഡ് താരങ്ങളടക്കം പ്രമുഖരുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പ്രവചനങ്ങളൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആരാധ്യയെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പല പ്രവചനങ്ങളും നടന്നിരുന്നു. അതിലൊന്ന് ആരാധ്യ ബച്ചന് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിയും എന്നതാണ്. 2018 ലായിരുന്നു ജോത്സ്യന്‍ ജ്ഞാനേശ്വര്‍ കുറേ പ്രവചനങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞത്. ചിരഞ്ജീവിയെ കുറിച്ചും നടന്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നുമൊക്കെ അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതുപോലെയാണ് ആരാധ്യയെ കുറിച്ചും സൂചിപ്പിച്ചത്.

  താരപുത്രിയുടെ പേര് ആരാധ്യ എന്നതിന് പകരം രോഹിണി എന്ന പേരിലേക്ക് മാറുകയാണെങ്കില്‍ വളരെ ഉത്തമം ആയിരിക്കും. അങ്ങനെ എങ്കില്‍ അവള്‍ക്ക് രാജ്യത്തിന്റെ പ്രധാന മന്ത്രി വരെ ആവാം എന്നുമാണ് ജ്ഞാനേശ്വര്‍ പറഞ്ഞത്. വിശ്വാസി ആണെങ്കിലും ഇങ്ങനെയുള്ള പ്രവചനങ്ങള്‍ കേട്ട് ഐശ്വര്യയോ അഭിഷേക് ബച്ചനോ മകളുടെ പേരില്‍ മാറ്റമൊന്നും വരുത്തില്ല. മാത്രമല്ല രാഷ്ട്രീയത്തിലേക്ക് മകളെ ഇറക്കുമോ അതോ സിനിമയിലേക്ക് എത്തിക്കുമോ എന്നതൊക്കെ കാത്തിരുന്ന് കാണേണ്ടി വരും.

  ഈ സീരിയല്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്; സുമിത്രയ്‌ക്കെതിരെ കേസ് കൊടുക്കാനെത്തിയ വേദികയെ ട്രോളി ആരാധകര്‍

  നവംബര്‍ പതിനാറിന് പത്താം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ആരാധ്യ. നവംബര്‍ ഒന്നിന് ഐശ്വര്യയുടെ ജന്മദിനവും പതിനാറിന് മകളുടെയും ആഘോഷിക്കുന്നതിന് വേണ്ടി മാലിദ്വീപിലേക്കാണ് അഭിഷേക് പോയത്. അവിടെ നിന്നുള്ള പാര്‍ട്ടിയുടെ ചിത്രങ്ങളും തിരിച്ച് എയര്‍പോര്‍ട്ടില്‍ വന്നതിന് ശേഷമുള്ള വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിലവില്‍ പൊതുസമൂഹത്തിന് മുന്നില്‍ നിന്നും ആരാധ്യയെ മാറ്റി പിടിച്ചാണ് താരങ്ങള്‍ ജീവിക്കുന്നത്. എങ്കിലും താരപുത്രിയുടെ പിന്നാലെയാണ് ക്യാമറ കണ്ണുകള്‍.

  കുടുംബവിളക്കിലെ പ്രതീഷ് വിവാഹിതനാവുന്നു, മൂന്നാല് മാസത്തിനുള്ളിൽ വിവാഹമുണ്ട്; വധു ഡോക്ടറാണെന്ന് നുബിൻ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2007 ഏപ്രില്‍ മാസത്തിലായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരാവുന്നത്. 2011 ല്‍ ഐശ്വര്യ മകള്‍ക്ക് ജന്മം നല്‍കി. പിന്നീടിങ്ങോട്ട് മകളുടെ കാര്യങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റി വെക്കുകയായിരുന്നു താരം. സിനിമയില്‍ നിന്നും മാറി നിന്ന നടി വളരെ കുറച്ച് സിനിമകളില്‍ മാത്രമേ പിന്നീട് അഭിനയിച്ചിട്ടുള്ളു. നിലവില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന തമിഴ് ചിത്രത്തിലൂടെ വമ്പന്‍ തിരിച്ച് വരവിനൊരുങ്ങുകയാണ് ഐശ്വര്യ.

  വരാനിരിക്കുന്ന 15 പേര്‍ ഇവരാണോ? ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ഥികളുടെ സാധ്യത ലിസ്റ്റ് പുറത്ത്

  English summary
  When An Astrologer Predict The Future Of Aishwarya's Daughter Aaradhya goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X