For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വീട്ടിൽ വരെ വന്നു, പക്ഷെ ഒരു ഉറപ്പ് അവന് കൊടുത്തില്ല'; ഐശ്വര്യയെക്കുറിച്ച് സൽമാന്റെ സഹോദരൻ പറഞ്ഞത്

  |

  ബോളിവുഡിൽ താരങ്ങൾ തമ്മിലുള്ള പ്രണയവും സൗഹൃദവുമെല്ലാം വലിയ തോതിൽ ജനശ്രദ്ധ ആകർഷിക്കുന്ന സംഭവങ്ങളാണ്. ഇൻഡസ്ട്രിയിൽ തകർന്ന പ്രണയങ്ങളും വിജയിച്ച പ്രണയങ്ങളും സിനിമ ലോകത്താകെ കോളിളക്കമുണ്ടാക്കിയ പ്രണയങ്ങളും ഏറെയാണ്. ഇത്തരത്തിൽ രണ്ട് പതിറ്റാണ്ടിനിപ്പുറവും ഇടയ്ക്കിടെ ഉയർന്നു വരുന്ന പഴയൊരു ​ സംഭവമാണ് സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുണ്ടായിരുന്ന പ്രണയം.

  1997 ലാണ് ഐശ്വര്യയും സൽമാനും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബൻസാലി ചിത്രമായ ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. അന്ന് സൊമി അലി എന്ന കാമുകിയുമായി സൽമാൻ വിവാഹിതനാവാൻ പോവുന്നെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഐശ്വര്യയുടെ കടന്ന് വരവ്.

  സൽമാൻ ഐശ്വര്യയുമായി അടുത്തതോടെ സൊമി ഈ ബന്ധം ഉപേക്ഷിക്കുകയും അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തത്ര. ഇതോടെ സൽമാൻ-ഐശ്വര്യ പ്രണയബന്ധം തുടങ്ങി. സൽമാനുമായുള്ള ബന്ധത്തിന്റെ ഐശ്വര്യയും മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന്റെ പേരിൽ നടി മറ്റൊരു അപ്പാർട്മെന്റിലേക്ക് താമസം മാറിയെന്നും ഹാൾ ഓഫ് ഫെയിം ഐശ്വര്യ റായ് എന്ന 2004 ലെ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ടായിരുന്നു.

  Also Read: നിൻ്റെ ഭർത്താവിന് കിട്ടുന്നിടത്ത് നിന്നാണ് എനിക്കും കിട്ടിയത്; കരീന കപൂറും പ്രിയങ്കയും തമ്മിലെ വഴക്കിൻ്റെ കഥ

  എന്നാൽ അധികം വൈകാതെ തന്നെ ഈ ബന്ധത്തിൽ വിളളലുകൾ വന്നു. സൽമാനും ഐശ്വര്യയും വേർപിരിയുകയും ചെയ്തു. ഇതോടനുബന്ധിച്ച് അന്ന് പല പ്രശ്നങ്ങളും ഉണ്ടായി. സൽമാനുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് പറഞ്ഞ ഐശ്വര്യ അന്ന് നടനെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചു. സൽമാൻ തന്നെ ശാരീരികമായും മാനസികമായും നിരന്തരം ഉപദ്രവിക്കുകയായിരുന്നെന്നായിരുന്നു ഐശ്വര്യയുടെ ആരോപണം.

  Also Read: രജനികാന്തിനെക്കാളും 40 വയസ് കുറവുള്ള നടി നായികയായിട്ടെത്തുന്നു; പുത്തന്‍ സിനിമയിലെ നായിക തമന്നയോ?

  'മദ്യപിച്ചുള്ള മോശം പെരുമാറ്റ സമയത്തും ഞാനവന്റെ ഒപ്പം നിന്നു. എനിക്ക് തിരിച്ചു കിട്ടിയത് വാക്കുകളാലും ശാരീരികമായും മാനസികവുമായുള്ള ഉപദ്രവവും അവിശ്വസ്തതയും അനാദരവും ആയിരുന്നു. അതിനാൽ ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ഞാനും അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു,' ഐശ്വര്യ അന്ന് ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

  എന്നാൽ ഐശ്വര്യയുടെ ഈ പ്രസ്താവന സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാനെ പ്രകോപിപ്പിച്ചു. ഐശ്വര്യക്കെതിരെ ഇദ്ദേഹം രം​ഗത്ത് വരികയും ചെയ്തു. സൽമാനുമായുള്ള ബന്ധത്തെ ഐശ്വര്യ ഒരിക്കലും പരസ്യമായി അം​ഗീകരിച്ചിരുന്നില്ലെന്നും ഇതാണ് സൽമാനെ അശാന്തനാക്കിയതെന്നും സൊഹൈൽ ഖാൻ പറഞ്ഞു.

  Also Read: ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമെന്ന് ബഷീര്‍; ശ്രീയയുമൊത്തുള്ള പഴയ വീഡിയോ വീണ്ടും വൈറല്‍; അന്ന് സംഭവിച്ചതെന്ത്?

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇപ്പോൾ അവൾ പരസ്യമായി കരയുന്നു. അവൾ അവനോടൊപ്പം ചുറ്റിക്കറങ്ങുമ്പോൾ, കുടുംബത്തിലെ ഒരം​ഗത്തെ പോലെ ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ, എപ്പോഴെങ്കിലും അവൾ ആ ബന്ധം അം​ഗീകരിച്ചിട്ടുണ്ടോ. അവൾ ഒരിക്കലും അത് ചെയ്തില്ല. അത് സൽമാനെ അരക്ഷിതാവസ്ഥയിലാക്കി. അവൾ അവനെ എത്രമാത്രം ആ​ഗ്രഹിക്കുന്നെന്ന് അറിയാൻ അവനാ​ഗ്രഹിച്ചു. പക്ഷെ അതിനൊരിക്കലും അവൾ അനുവദിച്ചില്ല, സൊഹൈൽ ഖാൻ പറഞ്ഞതിങ്ങനെ.

  സൽമാന് ശേഷം ഐശ്വര്യ നടൻ വിവേക് ഒബ്റോയിയുമായി പ്രണയത്തിലായിരുന്നു. വിവേക് ഒബ്റോയിയുമായി പ്രണയത്തിലായിരിക്കെയും ഐശ്വര്യ സൽമാൻ ഖാനുമായി നിരന്തരം സംസാരിച്ചിരുന്നെന്നും സൊഹൈൽ ഖാൻ ആരോപിച്ചു. വർഷങ്ങൾക്കിപ്പുറം ഐശ്വര്യ നടൻ അഭിഷേക് ബച്ചനുമായി വിവാ​ഹിതയായി. ഇരുവർക്കും ആരാധ്യ എന്ന മകളുമുണ്ട്. സൽമാൻ ഖാൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.

  Read more about: salman khan aishwarya rai
  English summary
  aishwarya rai-salman khan love story; when salman's brother sohail khan said aishwarya made salman insecure
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X