ഐശ്വര്യ റായിയുടെ കൈയില്‍ പണം വന്നാല്‍ എന്ത് ചെയ്യും? ലോകസുന്ദരിയായത് കൊണ്ട് പറയുന്നതല്ലെന്ന് നടി
ലോകസുന്ദരി ഐശ്വര്യ റായിയെ കുറിച്ചുള്ള ഓരോ വാര്‍ത്തയും വലിയ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തോടെ നല്ലൊരു കുടുംബിനിയായി കഴിയുകയാണ് നടി. എന്നാല്‍ ലോക്ഡൗണ്‍ ആയതോടെ ഐശ്വര്യ റായിയെ കുറിച്ചുള്ള പഴയ വാര്‍ത്തകളായിരുന്നു കൂടുതലായും പുറത്ത് വരാറുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹത്തെ കുറിച്ചും അഭിഷേക് പ്രണയാഭ്യര്‍ഥന നടത്തിയതിനെ കുറിച്ചുമൊക്കെ ഐശ്വര്യ പറയുന്ന കാര്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ എല്ലാ കാലത്തും ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടമുള്ളത് ഐശ്വര്യ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അഭിമുഖമായിരുന്നു. ഇപ്പോഴിതാ എന്‍ടിടിവിയ്ക്ക് നല്‍കിയ ഐശ്വര്യയുടെ പഴയ ഇന്റര്‍വ്യൂലെ ചില കാര്യങ്ങള്‍ തരംഗമാവുകയാണ്.

'ആരെങ്കിലും ഐശ്വര്യ റായിയ്ക്ക് ഒരു മില്യണ്‍ ഡോളര്‍ തന്നാല്‍ അത് എന്ത് ചെയ്യും എന്നായിരുന്നു അഭിമുഖത്തിലെ ആ കുഴപ്പിക്കുന്ന ചോദ്യം. ഒരു നിമിഷം കൊണ്ട് ചിന്തിച്ച് ഇതിന് തനിക്ക് ഉത്തരം പറയാന്‍ ആകില്ലെന്നും ദിവസങ്ങളോളം വേണ്ടി വരും ആലോചിക്കാന്‍ എന്നുമായിരുന്നു ഐശ്വര്യയുടെ ഉത്തരം. ഇത് നിസാരമായ ചോദ്യമാണെന്ന് അവതാരകന്‍ വീണ്ടും പറഞ്ഞതോടെ ഐശ്വര്യ സംസാരിക്കാന്‍ തയ്യാറായി.
അത് വെറുതേ കളയുകയില്ല. എന്തെങ്കിലും ആവശ്യമുള്ള കാര്യത്തിന് വേണ്ടി വിനിയോഗിക്കും. കൂടുതല്‍ പണം ഉണ്ടെങ്കില്‍ അത് നരകത്തിന് തുല്യമാണ്. ഇത് ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന് നമ്മള്‍ ചിന്തിക്കേണ്ടി വരും. ഇതുപോലെ പണം കിട്ടുമ്പോള്‍ അതിന്റെ മാനുഷിക വശത്തെ കുറിച്ച് കൂടി സത്യസന്ധമായി ചിന്തിക്കണമെന്നും ഐശ്വര്യ പറയുന്നു.

ഞാന്‍ മിസ് വേള്‍ഡ് ആയത് കൊണ്ടല്ല. ആ ഒരു ടൈറ്റില്‍ എന്റെ പേരിനൊപ്പം ഉള്ളത് കൊണ്ടല്ല ഇങ്ങനെ സംസാരിക്കുന്നത്. ആ പണം സത്യസന്ധമായി ഫലപ്രദമായ കാര്യങ്ങളിലേക്ക് കൂടി വിനിയോഗിക്കണം. അത് നമുക്ക് യഥാര്‍ഥ സന്തോഷവും സമാധാനവും നല്‍കും. കാരണം പണം വരികയും പോവുകയുമൊക്കെ ചെയ്യുമെന്നും ഐശ്വര്യ റായി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും വലിയ തരംഗമായി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications