മലയാളികളറിഞ്ഞോ ആവോ? ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന്റെ രഹസ്യം കേരളത്തില്‍ നിന്നും എത്തിച്ച ഈ മരുന്ന്!
ലോകസുന്ദരിയായി ഇന്ത്യയുടെ അഭിമാനമായി മാറിയ നടിയാണ് ഐശ്വര്യ റായി. പ്രായം കൂടി വരികയാണെങ്കിലും ഓരോ ദിവസം കഴിയുംതോറും ഐശ്വര്യ കൂടുതല്‍ സുന്ദരിയായി വരികയാണ്. 2007 ല്‍ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഐശ്വര്യ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.
ഐശ്വര്യയ്ക്ക് മകള്‍ പിറന്നതിന് ശേഷം സാധാരണ സ്ത്രീകളെ പോലെ തന്നെ തടി വെച്ചിരുന്നെങ്കിലും അതിവേഗം പഴയതിനേക്കാള്‍ സുന്ദരിയായിട്ടാണ് പിന്നീട് എല്ലാവരും ഐശ്വര്യയെ കണ്ടത്. എന്നാല്‍ അതിന് പിന്നിലെ രഹസ്യം കേരളത്തില്‍ നിന്നും കൊണ്ടു വന്ന മരുന്നാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മുംബൈ മിററാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഐശ്വര്യ റായിയുടെ സൗന്ദര്യം
സൗന്ദര്യത്തിന്റെ കാര്യത്തില്‍ അനുഗ്രഹിക്കപ്പെട്ട നടിയാണ് ഐശ്വര്യ റായി. പ്രായം കൂടി വരുന്നതിനനുസരിച്ചും ഐശ്വര്യ കൂടുതല്‍ സുന്ദരിയായി വരികയാണ്. അതിന്റെ രഹസ്യമെന്താണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ്.

കേരളത്തിലെ മരുന്ന്
ശരീരം മെലിയുന്നതിനും ആകര്‍ഷണം തോന്നുന്നതിനുമായി കേരളത്തില്‍ നിന്നും കൊണ്ട് വന്ന ആയുര്‍വേദിക് ഓയില്‍ മരുന്നുകളാണ് ഐശ്വര്യയുടെ ഇപ്പോഴത്തെ സൗന്ദര്യത്തിന് പിന്നിലെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശരീരഭാരം കൂടിയ ഐശ്വര്യ
മകള്‍ ആരാധ്യയുടെ ജനനത്തിന് ശേഷം ഐശ്വര്യ റായിക്ക് വളരെയധികം തടി വെച്ചിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ തന്നെ സുന്ദരിയായി തിരിച്ച് വരാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞിരുന്നു.

സിനിമയ്ക്ക് വേണ്ടി
ഫന്നി ഖാന്‍ എന്ന സിനിമയിലാണ് ഐശ്വര്യ റായി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയും കേരളത്തില്‍ നിന്നും മരുന്നുകള്‍ കൊണ്ടു വന്നിരുന്നതായും ശരീരവടിവ് നടി കാത്ത് സൂക്ഷിക്കുന്നത് അങ്ങനെയാണെന്നുമാണ് മറ്റ് വിവരങ്ങള്‍.

ഫന്നി ഖാന്‍
രാജ്കുമാര്‍ റാവുവും ഐശ്വര്യ റായിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഫന്നെ ഖാന്‍. ചിത്രത്തില്‍ അനില്‍ കപൂറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കാമുകിയായി
ഫന്നി ഖാനില്‍ കാമുകിയുടെ വേഷത്തിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. അതിനാല്‍ തന്നെ സ്ലീം വേഷത്തിലെത്തുന്നതിന് വേണ്ടിയുള്ള കഷ്ടപാടുകള്‍ നേരത്തെ നടത്തിയിരുന്നു.


Click it and Unblock the Notifications











