ആ വേദന ഐശ്വര്യയുടെ കണ്ണുകളിൽ കാണാം, എന്തായാലും വീണ്ടും ഒന്നിച്ചല്ലോ; വിവാഹ വാർഷിക ദിനത്തിൽ ചർച്ച
ബോളിവുഡിൽ എപ്പോഴും ജനശ്രദ്ധ നേടുന്ന താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. ഇരുവരുടെയും താരമൂല്യം തമ്മിലുള്ള താരതമ്യം, വിവാഹ ശേഷം ഐശ്വര്യയുടെ മാറ്റം, ബച്ചൻ കുടുംബവും ഐശ്വര്യ റായും എന്നിങ്ങനെ പല തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. അടുത്ത കാലത്താണ് ഐശ്വര്യ-അഭിഷേക് അകൽച്ചയായിരുന്നു പ്രധാന ചർച്ച. 2007 ൽ വിവാഹിതരായവരാണ് ഐശ്വര്യയും അഭിഷേകും. പല തവണ വേർപിരിയൽ ഗോസിപ്പ് വന്നെങ്കിലും അന്നൊന്നും ഇത്രമാത്രം ജനശ്രദ്ധ ലഭിച്ചിട്ടില്ല. എന്നാൽ ഇത്തവണ അതല്ല സാഹചര്യം.
അഭിഷേകും ഐശ്വര്യ റായും തമ്മിലുള്ള അകൽച്ച പ്രകടമാണെന്ന് നെറ്റിസൺസ് ശക്തമായി വാദിക്കുന്നു. വിവാഹ ബന്ധം പിരിയുന്നില്ലെങ്കിലും ഇരുവരും തമ്മിൽ പഴയ അടുപ്പമില്ല വാദം ശക്തമാണ്. താര ദമ്പതികളുടെ വിവാഹ വാർഷിക ദിനമാണിന്ന്. ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നിട്ട് 18 വർഷമായി. വാർഷിക ദിനത്തിൽ ഐശ്വര്യ റായ് അഭിഷേകിനും മകൾ ആരാധ്യക്കുമാെപ്പമുള്ള ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ ഈ ഫോട്ടോയ്ക്കും അഭ്യൂഹങ്ങളെ തടയാൻ സാധിക്കുന്നില്ല. ഫോട്ടോ കണ്ട ആരാധകരിൽ പലരും താര ദമ്പതികൾ അസംതൃപ്തരാണെന്ന് അനുമാനിക്കുന്നു. ഐശ്വര്യയുടെയോ അഭിഷേകിന്റെയോ മുഖത്ത് പഴയ സന്തോഷമില്ലെന്നാണ് ഇവർ പറയുന്നത്. ഐശ്വര്യയുടെ കണ്ണിൽ ഒളിഞ്ഞിരിക്കുന്ന വേദന ചിലർക്കേ കാണാൻ പറ്റൂ, മകൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കുകയാണ്, കോ പാരന്റിംഗ് ആണിത് എന്നെല്ലാം കമന്റുകൾ വരുന്നുണ്ട്. മുഖത്തെ പഴയ സന്തോഷം പോയി. ആരോ നിർബന്ധിച്ച് ഒരുമിപ്പിച്ചത് പോലെയുണ്ട് എന്നാണ് ഒരാളുടെ കമന്റ്.
അഭിഷേകും ഐശ്വര്യയും തമ്മിൽ എന്തോ പ്രശ്നമുണ്ടായിരുന്നെന്നും ഇത് പിന്നീട് പരിഹരിച്ച് വീണ്ടും ഒന്നിക്കുകയായിരുന്നെന്നുമാണ് ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നത്. കയറ്റിറക്കങ്ങളുള്ള വിവാഹ ജീവിതത്തിൽ പിരിയാതെ വീണ്ടും ഒരുമിക്കാൻ താരങ്ങൾ തീരുമാനിച്ചത് അഭിനന്ദനീയമാണെന്ന് ഒരാൾ കമന്റ് ചെയ്തു.

അഭിഷേകുമായുള്ള വിവാഹ ജീവിതത്തിന് വേണ്ടിയാണ് ഐശ്വര്യ റായ് സ്വന്തം കരിയർ ഉപേക്ഷിച്ചതെന്നും ആരാധകർ പറയുന്നുണ്ട്. വിവാഹ ശേഷം കുറച്ച് സിനിമകളിലേ ഐശ്വര്യ റായ് അഭിനയിച്ചിട്ടുള്ളൂ. അമ്മയായ ശേഷം വലിയ ഇടവേളയെടുത്തു. മകൾക്കൊപ്പമുള്ള സമയത്തിന് പ്രാധാന്യം നൽകുന്ന ഐശ്വര്യ റായ് സിനിമകളുടെ തിരക്കിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. അതേസമയം ഇഷ്ടപ്പെട്ട സ്ക്രിപ്റ്റ് വന്നാൽ ഇടയ്ക്ക് അഭിനയിക്കാൻ തയ്യാറാകും.
പൊന്നിയിൻ സെൽവൻ ആണ് ഐശ്വര്യ റായുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. പ്രസിന്ധമായ നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമ മികച്ച വിജയം നേടി. എന്നാൽ നോവലിനോട് നീതി പുലർത്താൻ സിനിമയ്ക്ക് കഴിഞ്ഞില്ലെന്നും അഭിപ്രായം വന്നു. ഐശ്വര്യ റായിയെ ഇനി സിനിമകളിൽ കാണാനാകുമോ എന്ന ചോദ്യം ആരാധകർക്കുണ്ട്. പതിയ സിനിമകളൊന്നും നടി കമ്മിറ്റ് ചെയ്തിട്ടില്ല.
ഒരുപക്ഷെ ഐശ്വര്യ റായുടെ അവസാനത്തെ സിനിമ പൊന്നിയിൻ സെൽവനായിരിക്കാൻ സാധ്യതയുണ്ടെന്നും അഭിപ്രായം വരുന്നുണ്ട്. അതേസമയം ഫാഷൻ വേദികളിൽ ഐശ്വര്യ റായ് ഇപ്പോഴും സാന്നിധ്യം അറിയിക്കുന്നു. കാൻ ഫിലിം ഫെസ്റ്റിവർ റെഡ് കാർപറ്റ്, പാരീസ് ഫാഷൻ വീക്ക് തുടങ്ങിയ ഇവന്റുകളിൽ ഐശ്വര്യ റായ് മുടങ്ങാതെ എത്തുന്നു. മുൻ ലോക സുന്ദരിയായ ഐശ്വര്യ റായ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്.


Click it and Unblock the Notifications