ഭാര്യയായതോടെ ഐശ്വര്യ റായിയുടെ കരിയര്‍ നശിപ്പിച്ചില്ലേ! എന്തായാലും നിങ്ങള്‍ക്ക് ആശംസയുണ്ടെന്ന് ആരാധകര്‍
ബോളിവുഡിലെ പ്രമുഖ നടനും താരപുത്രനുമായ അഭിഷേക് ബച്ചന്‍ ഇന്ന് തന്റെ നാല്‍പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുകയാണ്. പിതാവ് അമിതാഭ് ബച്ചന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയെങ്കിലും ഇന്ത്യന്‍ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ അഭിഷേകിന് സാധിച്ചിരുന്നു.
എന്നാല്‍ ഭാര്യയും നടിയുമായ ഐശ്വര്യ റായിയുടെ പേരിലാണ് പലപ്പോഴും നടന്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. ഇടയ്ക്ക് ഐശ്വര്യയും അഭിഷേകും ബന്ധം വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാല്‍ അതൊക്കെ വസ്തുതവിരുദ്ധമാണെന്ന് അഭിഷേക് പറഞ്ഞെങ്കിലും ഐശ്വര്യ ഈ വിഷയത്തിലൊന്നും പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ജന്മദിനം ആഘോഷിക്കുന്ന ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നാണ് ഐശ്വര്യ റായി എത്തിയിരിക്കുന്നത്. സാധാരണ ഇന്‍സ്റ്റാഗ്രാമില്‍ ഭര്‍ത്താവിനെ കുറിച്ചൊന്നും പങ്കുവെക്കാത്ത ഐശ്വര്യ അഭിഷേകിന് നല്ലൊരു ജീവിതം ആശംസിച്ചിരിക്കുകയാണ് ഐശ്വര്യ. ഇതോടെ അഭ്യൂഹങ്ങളെല്ലാം അവസാനിച്ചെങ്കിലും വ്യാപക വിമര്‍ശനമാണ് താരത്തിന് ലഭിക്കുന്നത്.
അഭിഷേക് ബച്ചന്റെ ചെറുപ്പത്തിലെ ഫോട്ടോയായിരുന്നു പിറന്നാള്‍ ആശംസകള്‍ക്കൊപ്പം ഐശ്വര്യ പങ്കുവെച്ചത്. ഇതിനൊപ്പം 'നിങ്ങള്‍ക്കിതാ സന്തോഷവും നല്ല ആരോഗ്യവും സ്‌നേഹവും പ്രകാശവും ഉള്ള ജന്മദിനത്തിന്റെ ആശംസകള്‍ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ,' എന്നുമാണ് ഐശ്വര്യ നേര്‍ന്നിരിക്കുന്നത്. എന്നാല്‍ നടിയുടെ പോസ്റ്റിന് വന്ന കമന്റുകള്‍ ശ്രദ്ധേമാവുകയാണ്.
ഐശ്വര്യയും അഭിഷേകും തമ്മില്‍ വേര്‍പിരിഞ്ഞിട്ടില്ലെന്നും അവരിപ്പോഴും ദമ്പതിമാരായി ജീവിക്കുന്നു എന്ന് കേള്‍ക്കുന്നതും സന്തോഷം നല്‍കുന്ന കാര്യമാണ്. അതേ സമയം ഐശ്വര്യ റായിയുടെ കരിയര്‍ നശിപ്പിച്ചത് അഭിഷേക് ആണെന്ന തരത്തിലാണ് ചില ആരാധകര്‍ കമന്റിട്ടിരിക്കുന്നത്.
അഭിഷേകിന്റെ ചെറുപ്പത്തിലെ ഫോട്ടോ പങ്കുവെച്ചതിന് പിന്നിലൊരു കാരണമുണ്ട്. വലുതായി കഴിഞ്ഞപ്പോള്‍ അദ്ദേഹം നിരാശപ്പെടുത്തുന്ന ഒരു മനുഷ്യനായി മാറി. അതാണ് കുഞ്ഞിലെ ചിത്രം പോസ്റ്റ് ചെയ്തത്. ഐശ്വര്യ അഭിഷേകിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വളരെ നല്ലവളായിട്ടും ദയയുള്ളവളുമായിട്ടാണ് പെരുമാറിയത്.

നിങ്ങളുടെ ഭാര്യയുടെ കരിയര്‍ നശിപ്പിച്ചതിന് നന്ദി എന്നാണ് അഭിഷേകിനെ കുറ്റപ്പെടുത്തി കൊണ്ട് ചിലര്‍ പറഞ്ഞത്. എന്നാല്‍ അഭിഷേക് എങ്ങനെ അവളുടെ ജീവിതം നശിപ്പിച്ചു എന്ന് മറുചോദ്യവുമായി എത്തുകയാണ് ആരാധകര്‍. ആദ്യം അമ്മയാകാന്‍ തീരുമാനിച്ചത് ഐശ്വര്യയാണ്. മകളെ സ്വയം വളര്‍ത്താന്‍ തീരുമാനിച്ചതും കുടുംബിനിയായിരിക്കാന്‍ തീരുമാനിച്ചതുമൊക്കെ ഐശ്വര്യയാണ്. അവിടെ അഭിഷേകിനെ കുറ്റപ്പെടുത്തുന്നതില്‍ എന്ത് കാര്യമാണ് ഉള്ളതെന്നും ചോദിക്കുകയാണ് ആരാധകര്‍.
അഭിഷേക് ബച്ചന്‍ എന്ന് പറയുന്ന വ്യക്തി ഏറ്റവും അത്ഭുതകരമായ മനുഷ്യനാണ്. 2000 മുതല്‍ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രി അവതരിപ്പിച്ച ഏറ്റവും മികച്ചതും കഴിവുള്ളതുമായ പുരുഷ നടന്‍ നിങ്ങളാണ്. മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നും നല്‍കുക... എന്നിങ്ങനെ നീളുകയാണ് അഭിഷേകിനുള്ള ജന്മദിനാശംസകള്‍.
2007 ഏപ്രിൽ മാസത്തിലായിരുന്നു ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. ഒരുമിച്ച് അഭിനയിച്ചപ്പോൾ ഇഷ്ടത്തിലായ താരങ്ങൾ വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് വിവാഹം കഴിക്കുന്നത്. 2011 ൽ ഇരുവരും മകൾ ആരാധ്യയ്ക്ക് ജന്മം കൊടുത്തു. ശേഷം സിനിമയിൽ നിന്ന് മാറിയ നടി മകളെ നോക്കുന്നതിനായി അഭിനയം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ പൊന്നിയൻ സെൽവൻ എന്ന മണിരത്നം സിനിമയിലൂടെ ഗംഭീര തിരിച്ച് വരവാണ് ഐശ്വര്യ നടത്തിയത്.


Click it and Unblock the Notifications











