»   » മകളും മരുമകളും തമ്മിലുള്ള പിണക്കം തീര്‍ന്നു.. ബിഗ് ബിയെ കെട്ടിപ്പുണര്‍ന്ന് ശ്വേതയും ഐശ്വര്യയും!

മകളും മരുമകളും തമ്മിലുള്ള പിണക്കം തീര്‍ന്നു.. ബിഗ് ബിയെ കെട്ടിപ്പുണര്‍ന്ന് ശ്വേതയും ഐശ്വര്യയും!

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരമായ അമിതാഭ് ബച്ചന്റെ പിറന്നാളാണ് ബുധനാഴ്ച. മകള്‍ ശ്വേതയും മരുമകള്‍ ഐശ്വര്യയും തമ്മിലുള്ള മുട്ടന്‍ വഴക്ക് കാരണം ബിഗ് ബി പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മക്കള്‍ക്കും മരുമകള്‍ക്കൊപ്പവുമുള്ള ബിഗ് ബിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രാമലീലയുടെ കുതിപ്പിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അടവ്!

ഒടിഞ്ഞ കാലുമായി വിനീതിനെ കാണാനെത്തിയ ആ ചെറുപ്പക്കാരന്‍.. മലയാള സിനിമയുടെ എല്ലാമായി മാറി!

75 തികയുന്ന ബിഗ് ബിക്ക് ആശംസയുമായി സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം എത്തിയിട്ടുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ബിഗ് ബി തരംഗമാണ്. ഇന്ത്യന്‍ സിനിമയുടെ തന്നെ അതുല്യ പ്രതിഭയ്ക്ക് ആശംസ നേര്‍ന്നിരിക്കുകയാണ് എല്ലാവരും. കുടുംബസമേതം മാലിദ്വീപിലാണ് അമിതാഭ് ബച്ചന്‍. മക്കള്‍ക്കും മരുമകള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്ന ബച്ചന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുടുംബസമേതം അമിതാഭ് ബച്ചന്‍

2014 ലെ പിറന്നാളിനിടയിലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മകളും മകനും മരുമകളും ബിഗ് ബിയോട് ചേര്‍ന്നു നില്‍ക്കുകയാണ് .

ആശംസയുമായി പ്രധാനമന്ത്രി

75 പിന്നിടുന്ന അമിതാഭിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആശംസ നേര്‍ന്നിട്ടുണ്ട്. പല സംഭവങ്ങളിലും അദ്ദേഹം തനിക്ക് നല്‍കിയ പിന്തുണയെക്കുറിച്ച് ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

രണ്‍വീര്‍ സിങ്ങിന്റെ ആശംസ

ബോളിവുഡ് സിനിമാലോകത്തെ സൂപ്പര്‍ താരത്തിന് ആശംസയുമായി താരങ്ങളും സംവിധായകരുമെല്ലാം രംഗത്തുണ്ട്. ഇനിയും ഒരുപാട് കാലം അദ്ദേഹം സിനിമയില്‍ നിറഞ്ഞു നില്‍ക്കട്ടെയെന്നാണ് താരങ്ങള്‍ കുറിച്ചിട്ടുള്ളത്.

മാലിദ്വീപില്‍ നിന്നും തിരിച്ചെത്തിയോ?

കുടുംബസമേതം മാലിദ്വീപിലേക്ക് പോയ ബിഗ് ബിയെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പാപ്പരാസികള്‍ പുറത്തുവിട്ടിട്ടുള്ളത്. അഭിഭേഷകിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

പിണക്കം മറന്ന് ആഘോഷിക്കുമോ?

മകളും മരുമകളും തമ്മിലുള്ള ശീതസമരം കാരണം അമിതാഭ് ബച്ചന്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന് പാപ്പരാസികള്‍ വ്യക്തമാക്കിയിരുന്നു. ശ്വേതയും ഐശ്വര്യയും തമ്മിലുള്ള പിണക്കത്തെക്കുറിച്ചോര്‍ത്ത് അദ്ദേഹം ആകെ അസ്വസ്ഥനാണ്.

പിറന്നാള്‍ ദിനത്തില്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അമിതാഭ് ബച്ചന് ആശംസ നേരുന്നതിന്റെ തിരക്കിലാണ് ആരാധകരും സിനിമാപ്രവര്‍ത്തകരും.

English summary
B'DAY SPCL! Aishwarya Rai Bachchan & Shweta Nanda Give TIGHT HUG To Amitabh Bachchan, Pic Goes Viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam