»   » യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ പ്രമോഷനില്‍ നിന്ന് ഐശ്വര്യ റായ് ഒഴിയുന്നതെന്തിന് ?

യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ പ്രമോഷനില്‍ നിന്ന് ഐശ്വര്യ റായ് ഒഴിയുന്നതെന്തിന് ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

കരണ്‍ ജോഹറിന്റെ പുതിയ ചിത്രം യെ ദില്‍ ഹെ മുഷ്‌ക്കില്‍ ഇറങ്ങുന്നിതിനു മുന്‍പേ ഒട്ടേറെ ചര്‍ച്ചകള്‍ക്കിടവരുത്തിക്കഴിഞ്ഞു .രണ്‍ബീറും ഐശ്വര്യ റായും അനുഷ്‌ക്കയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങയതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. ഐശ്വര്യ രണ്‍ബീറുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുളളത്.

ഇതില്‍ അമിതാഭ് ബച്ചന്‍ രോഷാകുലനാണെന്നും ഈ രംഗങ്ങള്‍ മാറ്റാന്‍ കരണിനോട് ആവശ്യപ്പെട്ടുവെന്നുമുളള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് .എന്തായാലും ഐശ്വര്യ ചിത്രത്തിന്റെ പ്രമോഷനു വരില്ലെന്ന് കരണിനെ അറിയിച്ചു കഴിഞ്ഞു .അതിന്റെ കാരണമിതാണ്..

യെ ദില്‍ ഹെ മുഷ്‌ക്കില്‍

യെ ദില്‍ ഹെ മുഷക്കില്‍ എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഐശ്വര്യറായും രണ്‍ബീറും തമ്മിലുളള രംഗങ്ങള്‍ അമിതാബിനെയും അഭിഷേക് ബച്ചനെയും ചൊടിപ്പിച്ചെന്നു തുടങ്ങിയുളള വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. ഐശ്വര്യയുടെ ഏതു ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയാലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുളള ബച്ചന്‍ ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തില്ലത്രേ..

ട്രെയിലറിനെ കുറിച്ച് താരങ്ങള്‍

ചിത്രത്തിന്റ ട്രെയിലറിനെ കുറിച്ച് പ്രമുഖ താരങ്ങളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ട്രെയിലര്‍ കണ്ട ഷാറൂഖ് ഖാന്‍ പറഞ്ഞത് കരണ്‍ വളരെ മനോഹരമായാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നായിരുന്നു.

ചിത്രത്തിന്റെ പ്രമോഷന്‍

ചിത്രത്തിന്റെ പ്രമോഷനെത്തില്ലെന്ന് ഐശ്വര്യ റായ് നേരത്തെ അറിയിച്ചിരുന്നു. പകരം രണ്‍ബീറും അനുഷ്‌ക്കയും പ്രമോഷന്‍ വര്‍ക്കുകള്‍ നടത്തുമെന്നായിരുന്നു കരണ്‍ ജോഹര്‍ പറഞ്ഞത്. മകള്‍ ആരാധ്യയെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ പ്രമോഷനെത്താത്തതെന്നാണ് ഐശ്വര്യ പറഞ്ഞത്.

അമിതാബിനെ തൃപതിപ്പെടുത്താനായിരിക്കുമോ

ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് തന്നെ അമിതാബ് കുടുംബത്തില്‍ നീരസത്തിനിടയാക്കിയ സാഹചര്യത്തില്‍ അമിതാബിനെയും ഭര്‍ത്താവ് അഭിഷേക് ബച്ചനെയും തൃപ്തിപ്പെടുത്താനായിരിക്കുമോ ഐശ്വര്യ ട്രെയിലറിനെത്തില്ലെന്നറിയിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 29 നു റീലീസ് ചെയ്യും

ഐശ്വര്യ റായിയുടെ കൂടുതല്‍ ഫോട്ടോസിനായി...

English summary
Reports have been doing the rounds that Aishwarya Rai will not be available for the promotions of Ae Dil Hai Mushkil and the reason given is that 'she has to take care of Aaradhya' and can't stay away for long.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam