»   » ഐശ്വര്യ റായിയും ജയ ബച്ചനും ആദ്യമായി ഒന്നിക്കുന്നു, ഒപ്പം ബിഗ് ബി കുടുംബം മുഴുവനും!!!

ഐശ്വര്യ റായിയും ജയ ബച്ചനും ആദ്യമായി ഒന്നിക്കുന്നു, ഒപ്പം ബിഗ് ബി കുടുംബം മുഴുവനും!!!

Posted By:
Subscribe to Filmibeat Malayalam

സിനിമ താരങ്ങളുടെ കുടുംബ ബന്ധങ്ങള്‍ക്ക്‌ ആയുസ് കുറഞ്ഞു വരുന്ന കാലത്ത് മാതൃകയാവുകയാണ് ബോളിവുഡില്‍ നിന്നും ബിഗ് ബിയും കുടുംബവും.

കുടുംബം മുഴുവന്‍ ഒരു സ്‌ക്രീനിനു മുന്നില്‍ വരാന്‍ ഒരുങ്ങുകയാണ്. അമ്മായിയമ്മയും മരുമകളുമായ ജയ ബച്ചനും ഐശ്വര്യ റായിയും ആദ്യമായി സിനിമയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 'ഗുലാം ജാം' എന്ന ചിത്രത്തിലാണ് എല്ലാവരും ഒന്നിക്കുന്നത്‌.

തിരക്കഥ തിരഞ്ഞെടുത്ത് ബച്ചന്‍ കുടുംബം

അമിതാഭ് ബച്ചനും ഐശ്വര്യയും അഭിഷേകിനും സിനിമയുടെ തിരക്കഥ വളരെ ഇഷ്ടപ്പെട്ടു എന്നാണ്‌
ഡിഎന്‍എ യുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍.

എല്ലാവരും ആദ്യമായി ഒരു സിനിമയില്‍ എത്തുന്നു

ബച്ചന്‍ കുടുംബം ആദ്യമായിട്ടാണ് ഒരു സ്‌ക്രീനിനു മുന്നിലെത്തുന്നത്. 'ഗുലാം ജാം' എന്ന ചിത്രത്തിലാണ് എല്ലാവരും ഒന്നിക്കുന്നതെന്നാണ് ബിഗ് ബി പറയുന്നത്.

ആദ്യമായി അമ്മായിയമ്മക്കെപ്പം

അമിതാഭ് ബച്ചനും അഭിഷേകും ഐശ്വര്യയും ഒന്നിച്ച് സിനിമകള്‍ ചെയ്തിരുന്നെങ്കിലും ഐശ്വര്യയും ജയ ബച്ചനും ആദ്യമായിട്ടാണ് ഒന്നിച്ചാഭിനയിക്കാന്‍ പോകുന്നത്.

ഐശ്വര്യയും ജയബച്ചനും യുദ്ധത്തിലായിരുന്നോ ?

ഐശ്വര്യയും ജയയും തമ്മില്‍ വഴക്ക് നടക്കുന്നുണ്ടെന്ന് പല കഥകളും പ്രചരിച്ചിരുന്നു. എന്നാല്‍ അതില്‍ യാതൊരു കാര്യവുമില്ലെന്ന് പറയുകയാണ് അമര്‍ സിങ്. അതെല്ലാം വെറും കിംവദന്തികള്‍ മാത്രമായിരുന്നെന്നും അമര്‍ പറയുന്നു.

ഐശ്വര്യയുടെ സിനിമകളില്‍ സംതൃപ്തരല്ലാത്ത കുടുംബം

അടുത്തിടെ ഐശ്വര്യയുടെ രണ്ടു ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. അതില്‍ രണ്‍ബീര്‍ കപൂറുമായി അഭിനയിച്ച 'എയ് ദില്‍ ഹെ മുഷ്‌കില്‍' എന്ന സിനിമയില്‍ ഐശ്വര്യ രണ്‍ബീറുമായുള്ള അഭിനയം ബച്ചന്‍ കുടുംബത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്.

സത്യങ്ങളെപ്പോഴും ആരും കാണില്ല

താരങ്ങളെക്കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ എപ്പോഴും സത്യാമാണെന്നാണ് എല്ലാവരും കരുതുന്നത്. അതിലെ സത്യമെന്താണെന്ന് ആരും അന്വേഷിക്കാറില്ല. അത്തരത്തില്‍ സത്യങ്ങളെപ്പോഴും അകലെയാണ്. ഗോസിപ്പുകളാണ് സത്യങ്ങളായി പ്രചരിക്കപ്പെടാറുള്ളത്. ജയയുടെയും ഐശ്വര്യയുടെയും ഇടയില്‍ സംഭവിക്കുന്നതും അതൊക്കെയാണ്.

ആരാധ്യ ഭാഗ്യവതിയാണെന്ന് ജയ ബച്ചന്‍

ഐശ്വര്യയുടെയും അഭിഷേകിന്റെയും മകള്‍ ആരാധ്യ ഭാഗ്യവതിയാണെന്നാണ് ജയ പറയുന്നത്. അതിന് പിന്നിലെ കാരണം ലോകസുന്ദരി അവള്‍ക്ക് മുന്നലില്‍ ഒരു നഴ്‌സായിട്ടാണ് പെരുമാറുള്ളതെന്നാണ് ജയ പറയുന്നത്.

'ഗുലാം ജാമില്‍ പ്രതീക്ഷയുമായി ബച്ചന്‍ കുടുംബം

എല്ലാവരും ഒന്നിക്കുന്നു എന്നതിനാല്‍ സിനിമയില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. അതുപോലെ സിനിമയുടെ ഔദ്യേഗിക പ്രഖ്യാപനത്തിനായി കുടുംബം കാത്തിരിക്കുകയാണ്.

English summary
Aishwarya Rai Bachchan and Jaya Bachchan might work together in Anurag Kashyap's next. More details below.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam