'ആരാധ്യയുടെ കാലിന് കുഴപ്പമുണ്ടോ? ഐശ്വര്യ എന്തിനാണ് എപ്പോഴും ആരാധ്യയുടെ കൈ പിടിക്കുന്നത്'; വിമർശിച്ച് ആരാധകർ!
ബോളിവുഡിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്നതും എല്ലാവർക്കും പ്രിയപ്പെട്ടവരുമായ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മുൻ ലോകസുന്ദരി കൂടിയായ ഐശ്വര്യ റായി ബോളിവുഡിലെ ഏറ്റവും താര മൂല്യമേറിയ നായിക കൂടിയാണ്.
90കളിൽ താരപദവിയിലേറിയ നടി പിന്നീട് വിവാഹശേഷം വെള്ളിത്തിരയിൽ അത്ര സജീവമല്ലാതെയായി. പക്ഷെ ഷോകളും മോഡലിങും എല്ലാമായി ഐശ്വര്യ സജീവമാണ്.

രണ്ട് വർഷം കൂടുമ്പോഴൊക്കെയാണ് ഐശ്വര്യയുടെ സിനിമകൾ റിലീസ് ചെയ്യുന്നത്. വാരി വലിച്ച് സിനിമകൾ ചെയ്യുന്നതിനോടും ഐശ്വര്യയ്ക്ക് താൽപര്യമില്ല. ബോളിവുഡ് താരങ്ങളിലേറെയും സറോഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയാണ് ചെയ്യുന്നത്.
വളരെ വിരളം ആളുകൾ മാത്രമാണ് പ്രസവിക്കുന്നത്. എന്നാൽ ഐശ്വര്യ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയായിരുന്നു. ഒരു സറോഗസിക്കും നിൽക്കാതെ ഐശ്വര്യ കുഞ്ഞിനെ നൊന്തു പ്രസവിച്ചു.
മകൾ ആരാധ്യയ്ക്ക് ഇപ്പോൾ പതിനൊന്ന് വയസുണ്ട്. എവിടെ പോവുകയാണെങ്കിലും മകളേയും ഐശ്വര്യ ഒപ്പം കൂട്ടും ഏത് വീഡിയോ എടുത്ത് നോക്കിയാലും അമ്മയുടെ കൈപിടിച്ച് ആരാധ്യയെ എപ്പോഴും കാണാം.
അമ്മക്കുട്ടിയാണോ ആരാധ്യ എന്ന് പോലും ചിലപ്പോൾ തോന്നിപ്പോകും. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ നിരന്തരം പങ്കുവെക്കുന്ന താരം കൂടിയാണ് ഐശ്വര്യ റായ്. മകളുടെ ചുണ്ടിൽ ചുംബിച്ചുവെന്നതിന്റെ പേരിൽ വലിയ വിമർശനം ഒരിടയ്ക്ക് ഐശ്വര്യയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു.
ഇപ്പോഴിത ഐശ്വര്യയുടേയും മകളുടേയും ഏറ്റവും പുതിയ വീഡിയോയാണ് ആരാധകരും സിനിമാ പ്രേമികളും ട്രോൾ ചെയ്യുന്നത്. എപ്പോഴും മകളുടെ കൈ പിടിച്ച് ഐശ്വര്യ നടക്കുന്നതിനെയാണ് ആരാധകർ വിമർശിക്കുന്നത്.
'ആരാധ്യയ്ക്ക് കാലിന് എന്തെങ്കിലും കുഴപ്പമുണ്ടോ?, അതോ തനിയെ നടക്കാൻ അറിയില്ലേ, താൻ കളിപ്പിക്കുന്ന പാവക്കുട്ടിയെപ്പോലെയാണ് മകളെ ഐശ്വര്യ കൊണ്ടുനടക്കുന്നത്' എന്നിങ്ങനെയെല്ലാമാണ് ഐശ്വര്യയെ വിമർശിച്ച് വരുന്ന കമന്റുകൾ.
'പതിനൊന്ന് വയസായിട്ടും മകളെ ഐശ്വര്യ സ്വതന്ത്രയായി വളർത്തുന്നില്ലെന്നും തന്റെ ചിറകിൽ കീഴിൽ ഒളിപ്പിച്ച് വളർത്തുകയാണെന്നും' ചിലർ കുറിച്ചു. ആരാധ്യയ്ക്ക് പതിനൊന്ന് വയസിന്റെ പക്വതയില്ലെന്നും ചില പ്രേക്ഷകർ കമന്റിലൂടെ കുറിച്ചു.
ഐശ്വര്യയുടെ ലോകം ഇപ്പോൾ ആരാധ്യയായി ചുരുങ്ങിയിരിക്കുകയാണ്. മകൾ ആരാധ്യക്ക് പേരിടാൻ താനും അഭിഷേകും നാല് മാസമെടുത്തതായി ഐശ്വര്യ റായ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. മുമ്പ് നൽകിയ ഒരു അഭിമുഖത്തിലാണ് ഐശ്വര്യ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

'ആരാധ്യ എന്ന പേരിന്‍റെ അർത്ഥം ആരാധിക്കപ്പെടുന്നവൾ എന്നാണ്. അഭിഷേകും ഞാനും എപ്പോഴും പരിഗണിച്ചിരുന്ന ഒരു പേരായിരുന്നു ഇത്. കുഞ്ഞുണ്ടായപ്പോൾ ഈ പേര് ഞങ്ങൾ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ചു. നിങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ സമയം കടന്നുപോകുന്നത് അറിയുകയേ ഇല്ല.'
'നാല് മാസം പിന്നിട്ടത് പോലും ഞാൻ അറിഞ്ഞിരുന്നില്ല. ആരാധ്യ കൂടെയുള്ളപ്പോൾ മനസിലായ പോലെ ഇക്കാര്യം എനിക്ക് മറ്റൊരിക്കലും മനസിലായിട്ടില്ല' എന്നാണ് ഐശ്വര്യ പറഞ്ഞത്.
കാൻ ചലച്ചിത്രമേളയിൽ മകൾ ആരാധ്യക്കൊപ്പമാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. ഇവരുടെ ചിത്രങ്ങൾ വൈറലായിരുന്നു. അബുദാബിയിൽ നടന്ന ഐ.ഐ.എഫ്.എ പുരസ്കാര ചടങ്ങിലും താരകുടുംബം പങ്കെടുത്തിരുന്നു. ഐശ്വര്യ അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമ പൊന്നിയൻ സെൽവനായിരുന്നു.
മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വരുന്ന ഏപ്രിലിൽ തിയേറ്ററുകളിലെത്തും. മണിരത്നം സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ. നന്ദിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ചത്. വിക്രം, ജയംരവി, കാർത്തി തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു.


Click it and Unblock the Notifications