ഞങ്ങളെ ഐശ്വര്യ റായി കൊന്നത് പോലെ തോന്നി; ഹോളിവുഡ് സിനിമ ഉപേക്ഷിച്ച ഐശ്വര്യയോട് ബ്രാഡ് പിറ്റ് പറഞ്ഞത്

വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയ്ക്ക് മാത്രമല്ല ലോകം മുഴുവനും ഐശ്വര്യ റായിയെ ആരാധിക്കുന്നവരുണ്ട്. ഇപ്പോഴും അതിനൊരു മാറ്റം വന്നിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. സിനിമയില്‍ നിന്നും ഇടവേളകളെടുത്തിട്ടാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. അതേ സമയം ഹോളിവുഡില്‍ നിന്നും അവസരം വന്നിട്ടും അത് വേണ്ടെന്ന് വെക്കുകയാണ് ഒരിക്കല്‍ ഐശ്വര്യ ചെയ്തത്.

ട്രോയ് എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് ഐശ്വര്യ നിരസിച്ചത്. അതില്‍ ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റ് ഖേദം പ്രകടിപ്പിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്. അത്തരത്തില്‍ ഐശ്വര്യ റായിയ്ക്ക് വലിയൊരു നഷ്ടമാണ് സംഭവിച്ചതെന്നടക്കം പറഞ്ഞ ബ്രാഡിന്റെ വാക്കുകള്‍ വൈറലാവുകയാണിപ്പോള്‍.

 ഐശ്വര്യ ഹോളിവുഡ് സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലൂടെ ഗംഭീര അഭിനയം കാഴ്ച വെച്ചിരിക്കുകയാണ് ഐശ്വര്യ റായി. ചരിത്രത്തിലെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ പ്രത്യേക ഭംഗിയാണ് ഐശ്വര്യയ്ക്ക്. എന്നാല്‍ ഈ സിനിമയുടെ വിശേഷങ്ങള്‍ക്കിടയില്‍ ഐശ്വര്യ ഹോളിവുഡ് സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണെങ്കിലും സോഷ്യല്‍ മീഡിയ വീണ്ടും ഈ കഥ ഏറ്റെടുത്തിരിക്കുകയാണ്.

ഹോളിവുഡില്‍ നിന്നും ഒത്തിരി അവസരങ്ങള്‍ ഐശ്വര്യ റായിയെ തേടി എത്തിയിട്ടുണ്ട്

ഹോളിവുഡില്‍ നിന്നും ഒത്തിരി അവസരങ്ങള്‍ ഐശ്വര്യ റായിയെ തേടി എത്തിയിട്ടുണ്ട്. ചിലതില്‍ നടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2000 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ദി മിസ്ട്രസ് ഓഫ് സ്‌പൈസസ്, ബ്രൈഡ് ആന്‍ഡ് പ്രെജുഡീസ്, പ്രോവോക്ക്ഡ്, ദി ലാസ്റ്റ് ലെജിയന്‍, ദി പിങ്ക് പാന്തര്‍ 2 എന്നിങ്ങനെയുള്ള സിനിമകളിലാണ് ഐശ്വര്യ അഭിനയിച്ചത്. ഇതിനിടയിലാണ് വില്‍ സ്മിത്ത്, ബ്രാഡ് പിറ്റ് എന്നിവര്‍ നായകന്മാരായിട്ടെത്തുന്ന ട്രോയ് എന്ന ചിത്രത്തിലേക്കുള്ള അവസരം ഐശ്വര്യ റായിയെ തേടി എത്തുന്നത്.

രണ്ട് പ്രധാന നടന്മാരുടെ സിനിമയിലേക്ക് ക്ഷണിച്ചെങ്കിലും ഐശ്വര്യ അത് നിരസിച്ചു

ഹോളിവുഡിലെ രണ്ട് പ്രധാന നടന്മാരുടെ സിനിമയിലേക്ക് ക്ഷണിച്ചെങ്കിലും ഐശ്വര്യ അത് നിരസിക്കുകയായിരുന്നു. റായിയുമായി സഹകരിച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചെന്നും എന്നാല്‍ ഞങ്ങളെ പതിയെ കൊന്നത് പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നും ആ സിനിമയില്‍ ഐശ്വര്യ ഇല്ലാത്തതില്‍ വിഷമമുണ്ടെന്നും ബ്രാഡ് പറഞ്ഞിരുന്നു.

ഐശ്വര്യ റായിയോടൊപ്പം അഭിനയിക്കാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചുവെന്ന് ബ്രാഡ്

ഐശ്വര്യ റായിയോടൊപ്പം അഭിനയിക്കാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചുവെന്നാണ് ബ്രാഡ് പറഞ്ഞത്. അവർ ശക്തമായ ഊര്‍ജമുള്ളവളാണ്, ഒന്നും ചെയ്യാതെ വെറുതെ നിന്നാലും അവള്‍ക്ക് അവിടെ പിടിച്ച് നില്‍ക്കാന്‍ സാധിക്കും. ഒരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അവരുടെ കൂടെ പ്രവര്‍ത്തിക്കും. കാരണം ഐശ്വര്യ ഒരു ബഹുമുഖ അഭിനേതാവാണ്.

ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണവര്‍. അവളുടെ സ്റ്റൈല്‍, സൗന്ദര്യം, അഭിനയം എന്നിവ ശ്രദ്ധേയമാണ്. ട്രോയ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് കരുതുകയാണെന്നുമാണ് ബ്രാഡ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X