നിർമാതാവ് കാമുകിയെ മർദ്ദിച്ചു, സിനിമ ഉപേക്ഷിച്ച് ഐശ്വര്യ; സ്വന്തം അനുഭവം കൊണ്ടാണെന്ന് ആരാധകർ

സിനിമാ രം​ഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും ഐശ്വര്യ റായ്ക്ക് കരിയറിലുള്ള സ്ഥാനത്തിനും താരപ്രഭയ്ക്കും കോട്ടം തട്ടിയിട്ടില്ല. നടി എന്നതിനപ്പുറം ഏവരും അത്ഭുതത്തോടെ കണ്ട മുൻ ലോക സുന്ദരിയാണ് ഐശ്വര്യ റായ്. ഫാഷൻ രം​ഗത്തുണ്ടാക്കിയ തരം​ഗം കാരണം സിനിമാ ലോകത്തേക്ക് കടക്കുക ഐശ്വര്യക്ക് അന്ന് എളുപ്പമായിരുന്നു. ബോളിവുഡിലെ പല രീതികളുമായും ചേർന്ന് പോകാൻ ഐശ്വര്യ റായ് തയ്യാറായില്ല. ഇത് കൊണ്ട് തന്നെ ഐശ്വര്യ അകലം പാലിക്കുന്ന ആളാണെന്നും പെട്ടെന്ന് അടുക്കില്ലെന്നുമുള്ള അഭിപ്രായം ബോളിവുഡിൽ ഇന്നുമുണ്ട്.

ആ​ഗോള തലത്തിൽ പ്രശസ്തിയാർജിച്ചപ്പോഴും തന്റെ പ്രതിഛായ കാത്ത് സൂക്ഷിക്കുന്നതിൽ ഐശ്വര്യ ശ്രദ്ധ കാണിച്ചു. അധികം സുഹൃത്തുക്കൾ സിനിമാ രം​ഗത്ത് ഐശ്വര്യക്കില്ല. എന്നാൽ ഐശ്വര്യയെ അടുത്തറിയുമ്പോൾ പലരും പറയുന്നത് പോലെയല്ല നടി അനുഷ്ക ശർമ്മയുൾപ്പെടെയുള്ളവർ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഐശ്വര്യയെക്കുറിച്ച് നടി ഫ്ലോറ സൈനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Aishwarya Rai

ബോളിവുഡ് തനിക്ക് വർക്ക് തരാതെ കയ്യൊഴിഞ്ഞപ്പോൾ ഐശ്വര്യയുടെ പിന്തുണ തനിക്ക് വിലപ്പെട്ടതായിരുന്നെന്ന് ഒരിക്കൽ ഫ്ലോറ പറയുകയുണ്ടായി. കാമുകനായിരുന്ന നിർമാതാവ് ​ഗൗരങ്ക് ദോഷിയിൽ നിന്നുണ്ടായ പീഡനങ്ങളെക്കുറിച്ച് ഫ്ലോറ വെളിപ്പെടുത്തൽ നടത്തി. ഈ ഘട്ടത്തിലാണ് ഐശ്വര്യ ഫ്ലോറയെ പിന്തുണച്ചത്. അടി കൊണ്ട് പരിക്ക് പറ്റിയതിന്റെ ഫോട്ടോകളുൾപ്പെടെ അന്ന് ഫ്ലോറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

പിന്നീടൊരിക്കൽ ഇതേക്കുറിച്ച് ഫ്ലോറ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. അന്ന് തുറന്ന് പറഞ്ഞത് എനിക്കെതിരായി വന്നു. കാരണം അയാൾ പ്രബലനായിരുന്നു. താരതമ്യേന പുതുമുഖമായ ഒരു പെൺകുട്ടി പറയുന്നത് ആരും വിശ്വസിച്ചില്ല. എനിക്കെതിരെ അയാൾ പറയുന്നതാണ് വിശ്വസിച്ചത്. തുറന്ന് പറഞ്ഞപ്പോൾ ഞാൻ ചെയ്തത് വലിയ തെറ്റായിപ്പോയി എന്ന് തോന്നി. ആരും എനിക്ക് വർക്ക് തരുന്നുണ്ടായിരുന്നില്ല. എന്റെ കുടുംബത്തിന്റെ ആശ്രയം ഞാനായിരുന്നു. വളരെ ബുദ്ധിമുട്ടായി. എന്നെ പിന്തുണച്ച ഏക വ്യക്തി ഐശ്വര്യ റായ് ആണ്. അവരോട് ഹൃദയത്തിനുള്ളിൽ നിന്നും നന്ദി പറയുന്നു.

Aishwarya Rai

​ഗൗരങ്കിന്റെ സിനിമയിൽ അവർ ഒപ്പുവെച്ചിരുന്നു. അവർ ആ ചിത്രം വേണ്ടെന്ന് വെച്ചു. സ്ത്രീകളെ മർദ്ദിക്കുന്നവർക്കൊപ്പം പ്രവർത്തിക്കില്ലെന്ന് ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തു. ലോകം എനിക്കെതിരായപ്പോൾ ഒരു സ്ത്രീ വർക്ക് വേണ്ടെന്ന് വെച്ച് എന്നെ പിന്തുണച്ചു. അവർ എനിക്ക് വേണ്ടിയത് ചെയ്തപ്പോൾ എന്നിൽ കുറച്ച് പ്രത്യാശ തോന്നി. ഐശ്വര്യ റായെ സംബന്ധിച്ച് അത് ചെറിയ കാര്യമാണ്. അത് ഓർക്കുന്നു പോലും ഉണ്ടാകില്ല. എന്നാൽ ഇക്കാര്യം കാരണം തനിക്ക് ഐശ്വര്യ റായിയെ വളരെ ഇഷ്ടമാണെന്നും ഫ്ലോറ വ്യക്താമാക്കി.

അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടവെ ഐശ്വര്യയെ പ്രശംസിച്ച് കൊണ്ട് കമന്റുകൾ വരുന്നുണ്ട്. ഐശ്വര്യയു ഇത്തരം ആക്രമണത്തിന്റെ ഇരയാണ്. അതിനാലാണ് മനസിലാക്കിയതെന്ന് പലരും അഭിപ്രായപ്പെട്ടു. നേരത്തെ മുൻ കാമുകൻ നടൻ സൽമാൻ ഖാൻ ഐശ്വര്യയെ തല്ലിയിരുന്നെന്ന ആരോപണം വന്നിരുന്നു. ഇതാണ് ആരാധകർ ചൂണ്ടിക്കാണിച്ചത്. സൽമാന്റെ ഉപദ്രവം കടുത്തതോടെയാണ് നടി ബന്ധം ഉപേക്ഷിച്ചത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X