അമ്മയാകണം, കല്യാണവും കഴിക്കണം! 21 വയസില്‍ അതീവ സന്തോഷത്തോടെ ഐശ്വര്യ റായി പറഞ്ഞ കാര്യം വൈറലാവുന്നു
ബോളിവുഡിലെ ഏറ്റവും പുതിയ ഗോസിപ്പ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചാണ്. പലപ്പോഴും ബന്ധത്തില്‍ യാതൊരു പ്രശ്‌നമില്ലെന്ന് താരങ്ങള്‍ വ്യക്തമാക്കിയെങ്കിലും ഇവരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിരന്തരം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
അഭിഷേക് ഐശ്വര്യ ഉപേക്ഷിച്ചു എന്നും അദ്ദേഹം വേറെ പ്രണയത്തില്‍ ആണെന്നും തുടങ്ങി നിരവധി കഥകളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എല്ലായിടത്തു നിന്നും ഐശ്വര്യയ്ക്ക് വലിയ സപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്.

ഇതിനിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടി തന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ച ഒരു വീഡിയോ വൈറല്‍ ആവുകയാണ്. ലോകസുന്ദരി പട്ടം നേടിയ കാലത്ത് കേവലം 21 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ആയിരുന്നു ഐശ്വര്യ താന്‍ വിവാഹം കഴിക്കാനും അമ്മയാവാനുമൊക്കെ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്.
'വിവാഹം അതിന്റേതായ സമയത്ത് നടക്കും. കറക്റ്റ് ആളെ കൃത്യസമയത്ത് കൃത്യ സ്ഥലത്ത് വെച്ച് കണ്ടെത്തിയാല്‍ വിവാഹമുണ്ടാവും. എന്റെ ജീവിതത്തില്‍ എന്തായാലും കല്യാണം ഉണ്ടാവും. കുടുംബ ജീവിതം എനിക്ക് അനുഭവിക്കണം, ദാമ്പത്യ ജീവിതം എങ്ങനെയുണ്ടെന്ന് അറിയണം, പിന്നെ അമ്മയാവണം, ഇതൊക്ക തന്റെ ആഗ്രഹങ്ങളാണെന്നാണ്', ഐശ്വര്യ പറഞ്ഞത്.
ചോദ്യത്തിനുള്ള മറുപടികളെല്ലാം ചിരിച്ച് കൊണ്ടാണ് ഐശ്വര്യ പറഞ്ഞിരുന്നത്. ഇത്രയും സന്തോഷവതിയായി ഐശ്വര്യയെ മുന്‍പ് കണ്ടിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കമന്റുകളും നടിയെ കുറിച്ച് വന്നുകൊണ്ടിരിക്കുകയാണ്. അന്നൊക്കെ അവളുടെ ഉള്ളിലെ സന്തോഷത്തില്‍ നിന്നാണ് ചിരി വന്നത്. വിവാഹശേഷം അതൊരു ആംഗ്യം മാത്രമായി... ഇത്രയും സന്തോഷത്തില്‍ പിന്നീടൊരിക്കലും അവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് കമന്റുകള്‍.

വിശ്വ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടവന് ശേഷം ഐശ്വര്യ അഭിനയത്തില്‍ ചുവട് ഉറപ്പിക്കുകയായിരുന്നു. തമിഴിലൂടെ അഭിനയിച്ച തുടങ്ങിയെങ്കിലും പിന്നീട് ബോളിവുഡില്‍ സജീവമായി. ഇതിനിടെ സല്‍മാന്‍ ഖാന്‍ വിവേക് ഒബ്‌റോയ് തുടങ്ങിയ പ്രമുഖ നടന്മാരുമായി നടി ഇഷ്ടത്തിലാവുകയും അവരുമായി വേര്‍പിരിയുകയും ചെയ്തു.
ഏറ്റവും ഒടുവിലാണ് നടന്‍ അഭിഷേക് ബച്ചനുമായി പരിചയപ്പെടുന്നത്. പ്രണയത്തിലായത് താരങ്ങള്‍ വലിയ ആഘോഷത്തോടെ 2007 വിവാഹിതരായി. ഐശ്വര്യ ആഗ്രഹിച്ചതുപോലെ ദാമ്പത്യ ജീവിതത്തിനാണ് പിന്നീട് അങ്ങോട്ട് പ്രാധാന്യം കൊടുത്തത്. 2011 ല്‍ മകള്‍ ആരാധ്യ ബച്ചന് ജന്മം കൊടുത്തു. സിനിമയെക്കാളും കരിയറിനെക്കാളും വലുത് കുടുംബമാണെന്ന് തീരുമാനിച്ച ഐശ്വര്യ വലിയ ഇടവേളകള്‍ എടുത്തിരുന്നു. എന്നാല്‍ വീണ്ടും തമിഴിലൂടെ അഭിനയത്തില്‍ സജീവമാവുകയാണ് ഇപ്പോള്‍.


Click it and Unblock the Notifications