200 കിലോ ആഭരണങ്ങളും വസ്ത്രവുമാണ് ഐശ്വര്യ റായി ധരിച്ചത്! ജോധ അക്ബറിന്റെ പിന്നാമ്പുറ കഥകളിങ്ങനെ

ലോകസുന്ദരി പട്ടം നേടിയും ആകര്‍ഷകമായ സൗന്ദര്യം കൊണ്ടും ലോകമെമ്പാടും ആഘോഷിക്കപ്പെട്ട പ്രശസ്ത ബോളിവുഡ് നടിയാണ് ഐശ്വര്യ റായ് ബച്ചന്‍. വളരെക്കാലമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന നടിയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും രസകരമായ കഥകള്‍ നിറഞ്ഞതാണെന്നുള്ളതാണ് ശ്രദ്ധേയം.

സംവിധായകന്‍ അശുതോഷ് ഗോവാരിക്കരാണ് വെള്ളിത്തിരയില്‍ ഐശ്വര്യ റായിയെ രാഞ്ജിയായി ചിത്രീകരിച്ച് തരംഗമുണ്ടാക്കുന്നത്. ജോധ അക്ബര്‍ എന്ന ചിത്രത്തിലെ ജോധാ രാജ്ഞിയായിട്ടായിരുന്നു ഐശ്വപ്യ അഭിനയിച്ചത്. ഈ സിനിമയിലെ നടിയുടെ ആഭരണങ്ങളെ കുറിച്ചും വസ്ത്രത്തെ കുറിച്ചുമുള്ള രസകരമായ കഥകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

aishwari-rai

2008-ല്‍ പുറത്തിറങ്ങിയ ജോധ അക്ബര്‍ അക്കാലത്തെ ഹിറ്റ് ചിത്രമായി മാറിയിരുന്നു. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു ജോധ അക്ബര്‍. ഐശ്വര്യ റായിയ്ക്ക് പുറമേ ഹൃത്വിക് റോഷന്‍, സോനു സൂദ്, നികിതിന്‍ ധീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഐശ്വര്യയും ഹൃത്വിക്കും തമ്മിലുള്ള കെമിസ്ട്രിയും പ്രശംസ നേടി, ഇരുവരുടെയും രാജകീയ അവതരണമാണ് ശ്രദ്ധിക്കപ്പെട്ടത്. ഐശ്വര്യയ്ക്ക് യോജിച്ച രാജകീയ ചാരുത പുറത്തെടുക്കാന്‍ വസ്ത്രത്തിലും ആഭരണങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

ജോധ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി 200 കിലോഗ്രാമോളം സ്വര്‍ണ്ണാഭരണങ്ങളും മുത്തുകളും മറ്റ് വിലയേറിയ ലോഹങ്ങളും ഐശ്വര്യ ധരിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല അതിമനോഹരമായ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന് 70 കരകൗശല വിദഗ്ധരുടെ വൈദഗ്ദ്ധ്യം ആവശ്യമായി വന്നിരുന്നു. മാത്രമല്ല സിനിമയുടെ ചിത്രീകരണത്തിന് ആവശ്യമായ വിലയേറിയ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് വേണ്ടി 50 ഗാര്‍ഡുകള്‍ അടങ്ങിയ ഒരു ടീമിനെയും നിയമിച്ചിരുന്നു.

aishwari-rai

അന്ന് ഐശ്വര്യ റായ് ബച്ചന്‍ ധരിച്ച വസ്ത്രം രാജ്യവ്യാപകമായ ഒരു ട്രെന്‍ഡായി മാറുമെന്ന് സംവിധായകന്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ഡിസൈനര്‍ നീത ലുല്ലയുമായി സഹകരിച്ച് ഐശ്വര്യ തന്റെ ജോധയുടെ വസ്ത്രത്തിനൊപ്പം സ്വന്തം വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്തിയിരുന്നു എന്നതാണ് കൗതുകമുള്ള കാര്യം.

ഒരു അഭിമുഖത്തില്‍, വിവാഹത്തിനുള്ള വസ്ത്രത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാട് പ്രകടിപ്പിച്ചതായി നീത ലുല്ലയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കല്യാണമായപ്പോള്‍ ഈ വസ്ത്രത്തില്‍ നിന്നും മാറി വേറൊരു രീതിയിലാണ് ഐശ്വര്യ വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തത്. തന്റെ പൂര്‍വീകരടക്കം പിന്തുടര്‍ന്ന് പോന്ന പരമ്പരാഗത സില്‍ക്ക് കാഞ്ജീവരം സാരിയായിരുന്നു വിവാഹത്തിന് വേണ്ടി നടി കണ്ടെത്തിയത്. വിവാഹത്തിന് ഐശ്വര്യ ധരിച്ച സ്വര്‍ണനൂലുകള്‍ കോര്‍ത്തിണങ്ങിയ ഒരു കാഞ്ചീവരം സാരിയെ പറ്റി അന്നും വാര്‍ത്തകള്‍ വന്നിരുന്നു.

നിലവില്‍ സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്ന ഐശ്വര്യ റായി തമിഴിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലായിരുന്നു നടി അഭിനയിച്ചത്. ഇതേ സിനിമയുടെ രണ്ടാം ഭാഗം കൂടി വരാനിരിക്കുകയാണിപ്പോള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X