»   » ഐശ്വര്യ റായ് സൈസ് സീറോയാകുന്നു

ഐശ്വര്യ റായ് സൈസ് സീറോയാകുന്നു

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ ഐശ്വര്യ റായിയുടെ തിരിച്ചുവരവ് ചിത്രം ഏതാണെന്ന കാര്യത്തില്‍ ഏതാണ്ടൊരു തീരുമാനമായിക്കഴിഞ്ഞു. ഹാപ്പി ആനിവേഴ്‌സറിയില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പമാണ് ഐശ്വര്യ തിരിച്ചുവരവിനൊരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗര്‍ഭധാരണവും പ്രസവവും എല്ലാം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ തിരികെയെത്തുമ്പോള്‍ ആ ചിത്രം എങ്ങനെയുണ്ടാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രസവശേഷം വണ്ണംകൂടിയതിനെത്തുടര്‍ന്ന് പല വിമര്‍ശനങ്ങളും നേരിടേണ്ടിവന്ന ഐശ്വര്യ, അടുത്തിടെ ഭാരം കുറച്ച് ശരീരസൗന്ദര്യം വീണ്ടെടുത്തിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് ഇതിലും സുന്ദരിയായിട്ടായിരിക്കും ഹാപ്പി ആനിവേഴ്‌സറിയില്‍ ഐശ്വര്യ എത്തുകയെന്നാണ്.

ധൂം ടുവില്‍ ഏറെ പ്രശംസകള്‍ നേടിയ സൈസ് സീറോ ഫിഗറിലായിരിക്കും ഐശ്വര്യ തിരിച്ചെത്തുകയെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പറയുന്നത്. ധൂം ടു മോഡല്‍ ഫിഗറിലാകാനായി ഐശ്വര്യ ഇപ്പോള്‍ കഠിന പരിശ്രമത്തിലാണെന്നാണ് ബിടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കുറേനാളായി ഐശ്വര്യയുടെ തിരിച്ചുവരവിനെക്കുറിച്ച് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്. പലകഥകളുമായി പല സംവിധായകരും ഐശ്വര്യയെ കാണാനെത്തുകയും ചെയ്തിരുന്നു. പക്ഷേ ഹാപ്പി ആനിവേഴ്‌സറിയുടെ കഥയാണ് ഐശ്വര്യയ്ക്ക് ഇഷ്ടമായത്. പ്രഹ്ലാദ് കക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2014ലാണ് പുറത്തിറങ്ങുക. ദക്ഷിണാഫ്രിക്കയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഇന്ത്യന്‍ സിനിമാലോകത്തെ മാതൃകാ ദമ്പതികളായതിനാലാണ് ഐശ്വര്യയെയും അഭിഷേകിനെയും തന്നെ ചിത്രത്തില്‍ നായികാനായകന്മാരാക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് നിര്‍മ്മാതാവ് പറയുന്നു.

English summary
Happy Anniversary' will be Aishwarya Rai's comeback to silver screen after the birth of her daughter Aaradhya in 2011

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam