»   » ബന്‍സാലി ചിത്രത്തില്‍ ഐശ്വര്യയുടെ ഐറ്റം ഡാന്‍സ്?

ബന്‍സാലി ചിത്രത്തില്‍ ഐശ്വര്യയുടെ ഐറ്റം ഡാന്‍സ്?

Posted By:
Subscribe to Filmibeat Malayalam

മകള്‍ ആരാധ്യയ്ക്ക് ആറുമാസം പ്രായമായപ്പോള്‍ തുടങ്ങി വരുന്നുണ്ട് ഐശ്വര്യ റായിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍. എന്നാല്‍ മകള്‍ക്ക് രണ്ട് വയസാകാറായിട്ടും ഇക്കാര്യത്തെക്കുറിച്ച് ഐശ്വര്യയോ ഭര്‍ത്താവ് അഭിഷേക് ബച്ചനോ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. മകള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഇതിനിടെ പലവട്ടം ഐശ്വര്യ ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത് ഐശ്വര്യ ശരിയ്ക്കും തിരിച്ചുവരവിന് തയ്യാറെടുക്കുകയാണെന്നാണ്.

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തുകൊണ്ടാണ് ഐശ്വര്യ രണ്ടാം വരവിന് തുടക്കമിടുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന് മുമ്പ് ഐശ്വര്യയെ നായികയാക്കി ബന്‍സാലി ഏറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ബന്‍സാലി ക്ഷണിച്ചപ്പോള്‍ ഐറ്റം ഡാന്‍സിന് ഐശ്വര്യ തയ്യാറാവുകയായിരുന്നുവത്രേ.

രണ്‍ബീര്‍ കപൂറും ദീപിക പദുകോണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് രാം ലീലയെന്നാണ് പേരിട്ടിരിക്കുന്നത്. രാം ലീലയില്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ വേണ്ടിയാണ് അടുത്തിടെയായി ഐശ്വര്യ ശരീരഭാരം നന്നേ കുറച്ചിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. മകളെ വിട്ടുനില്‍ക്കാന്‍ പറ്റാത്തതുകൊണ്ടാണ് താന്‍ പുതിയ ഓഫറുകളൊന്നും സ്വീകരിക്കാത്തതെന്നായിരുന്നു ഐശ്വര്യ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ 2014 ആകുമ്പോള്‍ ആരാധ്യയെ പ്ലേ സ്‌കൂളില്‍ ചേര്‍ക്കാന്‍ ബച്ചന്‍ കുടുംബം തീരുമാനിച്ചിരിക്കുകയാണത്രേ.

ഇതിന് മുമ്പ് ഹം ദില്‍ കേ ചുകേ സനം, ദേവദാസ്, ഗുസാരിഷ് തുടങ്ങിയ സഞ്ജയ് ലീല ബന്‍സാലി ചിത്രങ്ങളിലെല്ലാം ഐശ്വര്യയായിരുന്നു നായിക. ഇവയെല്ലാം ബോളിവുഡില്‍ മികച്ചതെന്ന് പേരെടുത്ത ചിത്രങ്ങളായിരുന്നു. എന്തായാലും ഐറ്റം നമ്പറുമായി ഐശ്വര്യ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത കേട്ട് ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

English summary
Aishwarya Rai, will probably do an item number for Bollywood director Sanjay Leela Bhansali's next

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam