ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രം ആര്‍ക്കൊപ്പമെന്ന് അറിയേണ്ടേ?

By Meera Balan

ഐശ്വര്യ റായ് ബച്ചന്റെ തിരിച്ച് വരവും സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വിവാഹവുമാണ് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചകള്‍. ബോളിവുഡിനെന്ന് മാത്രമല്ല ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. അതിനാല്‍ തന്നെ അവരുടെ രണ്ടാം വരവിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്കും വലിയ സ്വീകരണം ലഭിയ്ക്കുന്നുണ്ട്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ആഷ് കേവലം ഒന്നോ രണ്ടോ ചിത്രത്തില്‍ അഭിനയിച്ച് മടങ്ങുമോ എന്നാണ് പലര്‍ക്കും അറിയേണ്ടത്.

എന്തായാലും രണ്ടാം വരവില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് ഐശ്വര്യയുടെ തീരുമാനം എന്നാണ് അറിയുന്നത്. സഞ്ജയ് ഗുപ്തയുടെ ജസ്ബയിലൂടെയാണ് രണ്ടാം വരവ്. എന്നാല്‍ ആഷിന്റെ രണ്ടാമത്തെ ചിത്രമാണ് പുതിയ വാര്‍ത്ത. ആമിര്‍ ഖാനൊപ്പമാണത്രേ ആഷിന്റെ രണ്ടാം ചിത്രം. ചിത്രം നിര്‍മ്മിയ്ക്കുന്നത് കരണ്‍ ജോഹറാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ആഷ് മടങ്ങിയെത്തുന്നു

ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രം ആര്‍ക്കൊപ്പമെന്ന് അറിയേണ്ടേ?

ജസ്ബയിലൂടെ ബോളിവുഡിലേയ്ക്ക് രണ്ടാം വരവ് നടത്തുകയാണ് രാജ്യത്തെ എക്കാലത്തെയും മുന്‍നിര നായികയായ ഐശ്വര്യ റായ് ബച്ചന്‍

ആമിര്‍ഖാനൊപ്പം

ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രം ആര്‍ക്കൊപ്പമെന്ന് അറിയേണ്ടേ?

ആമിര്‍ഖാന്റെ നായികയായിട്ടാകും ആഷിന്റെ രണ്ടാമത്തെ ചിത്രമെന്നാണ് അറിയുന്നത്. 2016ലാകും ചിത്രം പുറത്തിറങ്ങുക. കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ ബാനറാണ് ചിത്രം നിര്‍മ്മിയ്ക്കുക. 2015 ല്‍ ധര്‍മ്മയുടെ 'ശുദ്ധി' റിലീസ് ചെയ്യുന്നുണ്ട്. സല്‍മാന്‍ ഖാനാണ് നായകന്‍

തുടരെ ചിത്രങ്ങള്‍

ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രം ആര്‍ക്കൊപ്പമെന്ന് അറിയേണ്ടേ?

ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങാതെ തുടര്‍ന്ന് ചലച്ചിത്ര ജീവിതവുമായി ഐശ്വര്യ മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്

പിറന്നാള്‍ ദിനത്തില്‍

ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രം ആര്‍ക്കൊപ്പമെന്ന് അറിയേണ്ടേ?

പിറന്നാള്‍ ദിനത്തിലാണ് ഐശ്വര്യ തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ചത്

മറ്റ് ചിത്രങ്ങള്‍

ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രം ആര്‍ക്കൊപ്പമെന്ന് അറിയേണ്ടേ?

മറ്റ് ചില ചിത്രങ്ങള്‍ക്കും ഐശ്വര്യ കരാര്‍ ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മേള എന്ന ചിത്രത്തില്‍ ചെറിയൊരു രംഗത്തിലാണ് ആഷും ആമിര്‍ഖാനും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X