ഞങ്ങളുടെ ഒറ്റ ഫോട്ടോയില്ല, പോയി നോക്കൂ; ഐശ്വര്യയും സഹോദരനും കുടുംബവും തമ്മിൽ അകൽച്ചയിലോ; ചർച്ച
ഐശ്വര്യ റായുടെ കുടുംബ ജീവിതത്തെക്കുറിച്ച് ബോളിവുഡിൽ പല വ്യാഖാനങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്. താര കുടുംബത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് ആരാധകർ ഉറപ്പിച്ച് കഴിഞ്ഞു. ഭർത്താവിന്റെ വീട്ടുകാരുമായി നടിക്കുള്ള അകൽച്ച കഴിഞ്ഞ കുറേ മാസങ്ങളായി ബി ടൗണിൽ സംസാര വിഷയമാണ്. ഐശ്വര്യയുടെ ആരാധകർ അഭിഷേകിനും കുടുംബത്തിനും നേരെ കടുത്ത സൈബർ ആക്രമണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇതുവരെയും നടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ ഐശ്വര്യയുടെ സഹോദരന്റെ ഭാര്യക്ക് നേരെയാണ് നടിയുടെ ആരാധകർ തിരിഞ്ഞിരിക്കുന്നത്. ആദിത്യ റായ് എന്നാണ് ഐശ്വര്യയുടെ സഹോദരന്റെ പേര്. ഭാര്യ ശ്രിമ റായ്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ശ്രിമ റായ്. കഴിഞ്ഞ ദിവസം ശ്രിമ പങ്കുവെച്ച ഫോട്ടോ ചർച്ചയായി.

അഭിഷേക് ബച്ചന്റെ സഹോദരി പൂക്കൾ അയച്ച ഫോട്ടോയാണ് ശ്രിമ പങ്കുവെച്ചത്. എന്തിനാണ് പൂക്കളയച്ചെന്ന് ശ്രിമ വ്യക്തമാക്കിയിട്ടില്ല. ഐശ്വര്യയുമായി ശ്വേതയ്ക്ക് വലിയ അടുപ്പമില്ല. പിന്നെ ഐശ്വര്യയുടെ സഹോദരന്റെ ഭാര്യയുമായി എങ്ങനെ സൗഹൃദത്തിലായി എന്നായി സോഷ്യൽ മീഡിയയിലെ ചോദ്യം. രണ്ട് പേർക്കും ഐശ്വര്യയെ ഇഷ്ടമല്ലേ എന്നും ചോദ്യം വന്നു.
ഇപ്പോഴിതാ ഐശ്വര്യയുടെ ആരാധകന് ഒരിക്കൽ ശ്രിമ റായ് കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഐശ്വര്യക്കൊപ്പമോ ആരാധ്യക്കൊപ്പമോ ഒരു ഫോട്ടോ പോലും ശ്രിമ പങ്കുവെച്ചില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ശ്രിമ മറുപടി നൽകി. നിങ്ങൾക്ക് അവളുടെ പേജിൽ പോയാൽ അവരുടെ മാത്രം ഫോട്ടോകൾ കാണാം. ഞങ്ങളുടെ ഒറ്റ ഫോട്ടോയില്ല. അത് നിങ്ങളെ സംതൃപ്തിപ്പെടുത്തിയേക്കാം. എന്നാൽ ശ്രിയ നൽകിയ മറുപടി.

ഈ മറുപടി കുറച്ച് നാൾ മുമ്പ് നൽകിയതാണെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ട് വീണ്ടും പ്രചരിക്കുന്നു. ശ്വേത ബച്ചനും ശ്രിമയും ഐശ്വര്യയെ ഇഷ്ടപ്പെടുന്നേയില്ല എന്നാണ് പലരുടെയും കമന്റ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ശ്വേതയുടെയോ ശ്രിമയുടെയോ ഫോട്ടോകൾ ഐശ്വര്യ പങ്കുവെക്കാറില്ല. അഭിഷേക് ബച്ചനെ മാത്രമാണ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
ആരുമായി അടുക്കാത്ത വ്യക്തിയാണ് ഐശ്വര്യയെന്ന് ബോളിവുഡിൽ നേരത്തെ സംസാരമുണ്ട്. ഒരുപക്ഷെ ഇതേ പ്രകൃതം കൊണ്ടായിരിക്കും നാത്തൂൻമാരും ഐശ്വര്യയോട് വലിയ താൽപര്യം കാണിക്കാത്തതെന്ന് കമന്റുകൾ വരുന്നു. ലോക സുന്ദരി പട്ടം ചൂടിയ ഐശ്വര്യ എന്നും ഈ ഖ്യാതിയുടെ ചട്ടക്കൂടുകളിൽ നിന്നേ പെരുമാറിയിട്ടുള്ളൂ.
നടിയുടെ പെരുമാറ്റത്തിൽ കൃതിമത്വം ഉണ്ടെന്ന് പണ്ട് മുതലേയുള്ള സംസാരമാണ്. ശ്രിമ-ഐശ്വര്യ ബന്ധത്തെക്കുറിച്ച് റെഡ്ഡിറ്റിൽ മറ്റ് പല വാദങ്ങളും വരുന്നുണ്ട്. ഐശ്വര്യയും അമ്മയുമായി ശ്രിമ റായ്ക്ക് വലിയ അടുപ്പമില്ലെന്ന് ഇവർ വാദിക്കുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം മറ്റൊരിടത്താണ് ശ്രിമ റായ് കഴിയുന്നത്. അതേസമയം ഐശ്വര്യയുടെ ആരാധകരുടെ പ്രവൃത്തികൾക്കെതിരെ വിമർശനം വരുന്നുണ്ട്. താരത്തോടുള്ള ആരാധന എന്ന പേരിൽ ബന്ധുക്കളുടെ സോഷ്യൽ മീഡിയ പേജ് പരിശോധിച്ച് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പലരും ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications