എന്നെയത് വേദനിപ്പിച്ചു, മോശം വ്യക്തിയായി ചിത്രീകരിക്കാൻ നോക്കി; തുറന്ന് പറഞ്ഞ് ഐശ്വര്യയുടെ സഹോദരന്റെ ഭാര്യ
2024 ൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ താരം ഐശ്വര്യ റായ് ആണ്. ഐശ്വര്യയുടെ ഫാഷൻ ചോയ്സുകളിൽ വന്ന പിഴവ്, സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹം എന്നിവ ഏറെ ചർച്ചയായി. ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനും പിരിയുന്നു എന്നായിരുന്നു വാർത്തകൾ. ഇരുവരെയും പൊതുവേദികളിൽ ഒരുമിച്ച് കാണാതായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. അഭിഷേകിന്റെ കുടുംബവുമായും ഐശ്വര്യ അടുപ്പം കാണിച്ചിരുന്നില്ല. ഇതിനിടെ ഐശ്വര്യയുടെ സഹോദരന്റെ ഭാര്യ ശ്രിമ റായിക്ക് നേരെ താരത്തിന്റെ ആരാധകരുടെ സൈബർ ആക്രമണമുണ്ടായി.
തന്റെ പിറന്നാളിന് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചൻ അയച്ച പൂക്കളുടെ ഫോട്ടോ ശ്രിമ ഇൻസ്റ്റഗ്രാം സ്റ്റാേറിയിൽ പങ്കുവെച്ച് ശ്വേതയോട് നന്ദി പറഞ്ഞു. ഇത് ഐശ്വര്യയുടെ ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. ഐശ്വര്യയോട് ഒരിക്കലും സോഷ്യൽ മീഡിയയിലൂടെ സ്നേഹം പ്രകടനം നടത്തിയിട്ടില്ലെന്ന് ഇവർ വാദിച്ചു. ശത്രുവിന്റെ ശത്രുവിനെ മിത്രമായി കാണുന്നതിനാലാണ് ഐശ്വര്യയുടെ കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ എന്ന വാർത്തകൾക്കിടെ ഇങ്ങനെയാെരു സ്റ്റോറി ശ്രിമ പങ്കുവെച്ചതെന്നും വാദം വന്നു.

കുറ്റപ്പെടുത്തൽ കടുത്തതോടെ ഒരു ഘട്ടത്തിൽ ശ്രിമ പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴിതാ അന്നത്തെ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രിമ റായ്. തന്നെ ഒരു മോശം വ്യക്തിയായി ചിത്രീകരിക്കാൻ നോക്കി. അത് തീർത്തും അന്യായമായിരുന്നു. തന്നെക്കുറിച്ചുള്ള താരതമ്യം അനാവശ്യമായിരുന്നെന്നും ശ്രിമ റായ് പറഞ്ഞു.
അതേസമയം ഐശ്വര്യയുടെ പേരെടുത്ത് ശ്രിമ പറയുന്നില്ല. സോഷ്യൽ മീഡിയയിലെ ട്രോളുകൾ തന്നെ മാനസികമായി ബാധിച്ചിരുന്നെന്ന് ശ്രിമ പറയുന്നുണ്ട്. ഒരു സ്ത്രീയുടെ ജേർണിയെ മറ്റൊരു സ്ത്രീയുടെ ജേർണിയുമായി താരതമ്യം ചെയ്യാനാകില്ല. ഒരാളോട് ബഹുമാനമുണ്ടെന്ന് കരുതി മറ്റൊരാളോട് അനാദരവ് കാണിക്കേണ്ടതില്ല. ഒരാളുടെ ഫാനാണെന്ന് കരുതി, മറ്റൊരു വ്യക്തിയെ ട്രോൾ ചെയ്യേണ്ടതില്ലെന്നും ശ്രിമ റായ് പറയുന്നുണ്ട്.


Click it and Unblock the Notifications