പണത്തിന് വേണ്ടി കല്യാണം കഴിച്ചു, ഈ സ്‌നേഹം തിരികെ കിട്ടുന്നുണ്ടോ? ബച്ചന് ആശംസകള്‍ നേര്‍ന്ന നടിയോട് ചോദ്യം

ഐശ്വര്യ റായി തന്റെ മരുമകളായി വരണമെന്ന് ഏറെ ആഗ്രഹിച്ചത് നടന്‍ അമിതാഭ് ബച്ചനാണ്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജയ ബച്ചന്‍ ഈ ബന്ധത്തില്‍ അ്ത്ര തൃപ്തയായിരുന്നില്ലെന്നും പിന്നീടുള്ള ജീവിതത്തില്‍ ഐശ്വര്യയ്ക്ക് പലതും ത്യജിക്കേണ്ടി വന്നതായിട്ടും കഥകളുണ്ട്. താമസിച്ചിരുന്ന വീട് നാത്തൂനായ ശ്വേതയ്ക്ക് കൊടുത്തതോടെ ഐശ്വര്യ എല്ലാവരുമായി പിണങ്ങി മാറി താമസിക്കുകയാണെന്നും അഭ്യൂഹമുണ്ട്.

അഭിഷേക് ബച്ചനും ഐശ്വര്യയും തമ്മിലുള്ള ദാമ്പത്യം അത്ര സുഖകരമായ രീതിയില്‍ അല്ലെന്നും തുടങ്ങി താരകുടുംബത്തിനെതിരെ അനേകം കിംവദന്തികള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിച്ചതൊക്കെ കെട്ടുക്കഥകളാണെന്ന് സൂചിപ്പിച്ച് എത്തിയിരിക്കുകയാണ് നടി ഐശ്വര്യ റായി.

aishu-abhi

ഒക്ടോബര്‍ 11 ന് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ തന്റെ 82-ാം ജന്മദിനം ആഘോഷിച്ചിരുന്നു. ആശംസ അറിയിക്കാന്‍ വീടിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്ക് നന്ദി അറിയിക്കാന്‍ തന്റെ വസതിയുടെ മുന്നില്‍ വന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ആരാധകരും സെലിബ്രിറ്റികള്‍ക്കുമൊപ്പം, മരുമകള്‍ ഐശ്വര്യ റായ് ബച്ചനും ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത ഐശ്വര്യ ഇന്‍സ്റ്റാഗ്രാമിലൂടെ വളരെ അപൂര്‍വ്വമായിട്ടേ ഫോട്ടോസുമായി എത്താറുള്ളു. കുറച്ച് കാലത്ത ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ഫോട്ടോ കണ്ട് ആരാധകരും അത്ഭുതപ്പെട്ടു. അമ്മായിയച്ഛനായ അമിതാഭ് ബച്ചന്റെ ചിത്രമായിരുന്നു അത്. ഇന്നലെ ജന്മദിനം ആഘോഷിച്ച അമിതാഭിന് ആശംസകള്‍ നേര്‍ന്ന് എത്തിയതായിരുന്നു നടി.

അമിതാഭ് ബച്ചനൊപ്പം മകള്‍ ആരാധ്യയുമുണ്ട്. ബച്ചന്‍ കൊച്ചുമകളെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പം ആശംസ നേര്‍ന്നുള്ള അടിക്കുറിപ്പും നടി കൊടുത്തിരുന്നു. 'ഹാപ്പി ബര്‍ത്ത്‌ഡേ പാ-ദാദാജി. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു നടി കുറിച്ചത്. എന്നാല്‍ പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയത്. ഇത് ആരാധ്യയിട്ട പോസ്റ്റാണോ അതോ ഐശ്വര്യ അവള്‍ക്ക് വേണ്ടി ഇട്ടതണോ എന്നാണ് പ്രധാന ചോദ്യം.

amitabh

മകള്‍ക്ക് ദാദാജി ആയത് പോലെ ഐശ്വര്യയ്ക്ക് അമ്മായിയച്ഛനുമാണല്ലോ, എങ്കില്‍ പിന്നെ നിങ്ങളൊന്നിച്ചുള്ള ഫോട്ടോ കൂടി പങ്കുവെക്കാമായിരുന്നില്ലേ എന്നാണ് ചോദ്യങ്ങള്‍. ഐശ്വര്യ ഈ നാടകമൊക്കെ അവസാനിപ്പിക്കണം. ശരിക്കും നിങ്ങളൊരു പാവ ആണെന്നാണ് ചിലരുടെ അഭിപ്രായം. കരിയറിനു വേണ്ടി അവരൊന്നും ചെയ്യുന്നില്ല. പൈസ കണ്ടിട്ട് കല്യാണം കഴിച്ചു. കാരണം അന്ന് അമിതാഭ് ബച്ചന്‍ ആയിരുന്നു ടോപ്പില്‍ നിന്നത്. പക്ഷേ അവര്‍ നിന്നെ പോലൊരു രാജ്ഞിയെ അര്‍ഹിക്കുന്നില്ല... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

അതേ സമയം അവര്‍ വിവാഹമോചനം നേടിയെന്ന് പലരും പറഞ്ഞെങ്കിലും ഇപ്പോള്‍ അത് തെറ്റി പോയെന്ന് മനസിലായിട്ടുണ്ടാവുമെന്നും ആരാധകര്‍ പറയുന്നു. എല്ലാ കുടുംബത്തിലുമുള്ളത് പോലെ അഭിപ്രായഭിന്നതയും ഇഷ്ടക്കേടുകളുമൊക്കെ ഇവര്‍ക്കിടയിലും ഉണ്ടാവും. എന്ന് കരുതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോകാന്‍ ഐശ്വര്യ ഒരിക്കലും ശ്രമിക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

Read more about: aishwarya rai amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X