അഭിഷേകിന്റെ ചിത്രത്തില്‍ നൃത്തം ചെയ്യില്ലെന്ന് ഐശ്വര്യ
അഭിഷേക് നായകനാകുന്ന ദ്രോണയെന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ അവതരിപ്പിക്കാനുള്ള ക്ഷണം ഐശ്വര്യാ റായ് നിഷേധിച്ചു.
ഗോള്‍ഡി ഭേല്‍ ആണ് സംവിധാനം ചെയ്യുന്ന ദ്രോണയില്‍ പ്രിയങ്കചോപ്രയാണ് അഭിഷേകിന്റെ നായികയാവുന്നത്. ധൂം2വിനും ഗുരുവിനും ശേഷം അഭിഷേകിന് ബ്രേക്കായേയ്‌ക്കുന്ന വേഷമായിരിക്കും ദ്രോണയിലേതെന്നാണ് പറയപ്പെടുന്നത്.
ചിത്രത്തില്‍ ഐശ്വര്യയെക്കൊണ്ട് ഒരു ഐറ്റം ഡാന്‍സ് ചെയ്യിക്കാമെന്നും അതിനായി നായകനാകുന്ന ഭര്‍ത്താവ് അഭിഷേകിനെക്കൊണ്ട് ശുപാര്‍ശചെയ്യിയ്‌ക്കാമെന്നുമൊക്കെയാണ് ഭേല്‍ കരുതിയത്. അതുപ്രകാരം വിവരം അഭിഷേകിനെ അറിയിക്കുകയും ചെയ്‌തു.
എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യം നടന്നില്ല, മാത്രമല്ല കരിയറിന്റെ കാര്യത്തില്‍ താന്‍ ഏറെ ബുദ്ധിമതിയാണെന്നും ആഷ് തെളിയിച്ചിരുക്കുകയാണ്. സംവിധായകനോ ഭര്‍ത്താവോ പറഞ്ഞത് ഐശ്വര്യ ചെവിക്കൊണ്ടില്ലത്രേ.
തനിയ്‌ക്കൊരു പ്രാധാന്യവുമില്ലാത്ത ചിത്രത്തില്‍ ഒരു നൃത്തരംഗത്തിന് വേണ്ടിമാത്രം പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ ഗുണകരമാകില്ലെന്നായിരിക്കും ഐശ്വര്യയുടെ കണക്കുകൂട്ടല്‍. ആഗോളതലത്തില്‍ പ്രശസ്‌തനേടിയേക്കാവുന്ന പിങ്ക് പാന്ഥേര്‍ 2 പോലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ആഷിന്റെ കയ്യിലുള്ളത്.
ഒരു ചിത്രത്തില്‍ വെറുമൊരു ഗ്ലാമര്‍ നൃത്തം ചെയ്‌ത് ഇനിയും കൈവന്നേയ്‌ക്കാവുന്ന പ്രശസ്‌തിയ്‌ക്ക് കോട്ടം തട്ടിയ്‌ക്കേണ്ടതില്ലെന്നും ഐശ്വര്യ ചിന്തിച്ചുകാണണം.
എന്തായാലും ഭര്‍ത്താവിന്റെ ചിത്രത്തില്‍ ഒരു നൃത്തത്തിന് വേണ്ടിമാത്രം പ്രത്യക്ഷപ്പെടില്ലെന്ന് ആഷ് തീര്‍ത്തു പറഞ്ഞു. ഇപ്പോള്‍ ഭേല്‍ ഈ ആവശ്യവുമായി ബിപാഷ ബസുവിനെ സമീപിച്ചിരിക്കുകയാണത്രേ.


Click it and Unblock the Notifications