»   » ബച്ചൻ കുടുംബത്തിൽ നിന്ന് ഐശ്വര്യയെ ഒഴിവാക്കി? ബിഗ്ബിക്കെതിരെ രൂക്ഷ വിമർശനം, ഇതൊക്കെ ശരിയാണോ...

ബച്ചൻ കുടുംബത്തിൽ നിന്ന് ഐശ്വര്യയെ ഒഴിവാക്കി? ബിഗ്ബിക്കെതിരെ രൂക്ഷ വിമർശനം, ഇതൊക്കെ ശരിയാണോ...

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്റെ ട്വിറ്റ് വിവാദത്തിലേയ്ക്ക്. മാർച്ച് 8 വനിതാ ദിനത്തോട് അനുബന്ധിച്ച് ബച്ചൻ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോൾ പുലിവാലായിരിക്കുന്നത്. മോദി സർക്കാരിന്റെ സ്വഛ ശക്തി പദ്ധതിയെ പിൻതാങ്ങിയാണ് ബച്ചൻ വനിതാദിന സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

amithab bachan

പ്രിയ വാര്യർ ബോളിവുഡിലേയ്ക്ക്! ആദ്യ ചിത്രം രണ്‍വീര്‍ സിങിനോടൊപ്പം...

കൂടാതെ ബച്ചന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നാലു വനിതകളുടെ ചിത്രവും താരം പങ്കുവെച്ചിരുന്നു. ഭാര്യ ജയാ ബച്ചൻ, മകൾ ശ്വേത, പേരക്കുട്ടികളായ നവ്യ നവേലി, ആരാധ്യ എന്നിവരുടെ ചിത്രങ്ങളാണ് ബച്ചൻ ട്വിറ്ററിൽ പങ്കുവെച്ചത്. എന്നാൽ ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എന്തു കൊണ്ട് മരുമകളും നടിയുമായ ഐശ്വര്യ റായ് ബച്ചന്റെ ചിത്രം പങ്കുവെച്ചില്ല എന്നായിരുന്നു ആരാധകരുടെ ചോദ്യം.

പ്രിയ ഔട്ട് സാക്ഷി ഇൻ! ഇപ്പോഴത്തെ ഇന്റർനെറ്റ് ക്രഷ്, ഇവർ ആരാണെന്ന് അറിയാമോ?ചിത്രങ്ങൾ കാണാം...

ഐശ്വര്യയെ ഒഴിവാക്കിയുള്ള ബച്ചന്റെ ട്വീറ്റ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. മകളും മരുമകളും രണ്ടാണോ എന്നാണ് ആരാധകർ ബിഗ്ബിയോട് ചോദിക്കുന്നത്. മകളേയും മരുമകളേയും രണ്ടു തട്ടിൽ കാണുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് അമിതാഭ് ബച്ചനെന്ന് ചിലർ ആരോപിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ കുറച്ചു നാളുകളായി ബിഗ്ബി കുടുംബത്തിൽ ചില പെട്ടിത്തെറികൾ നടക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഐശ്വര്യയും ശ്വേതയും തമ്മിൽ പിണക്കമാണെന്നുള്ള വാർത്തകൾ ബോളിവുഡ് മാധ്യമങ്ങളിൽ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു. ഇതിനു ശേഷം ബച്ചന്റെ ട്വീറ്റു കൂടി പുറത്തു വന്നപ്പോൾ വീണ്ടും വിഷയം വീണ്ടും ഗേസിപ്പ് കോളത്തിൽ പെങ്ങി വന്നിട്ടുണ്ട്.

നാലു വർഷം മുൻപ് ജീവിതത്തിൽ അതിഥി എത്തി! അതോടു കൂടി ജീവിതം മാറി, രേവതി വെളിപ്പെടുത്തുന്നു...

English summary
Aishwarya ‘snubbed’ in Amitabh Bachchan’s ‘ode to women’, Twiteratti furious

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam