For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്യാമറയ്ക്ക് മുന്നിൽ എത്തിയത് അധ്യാപികയ്ക്ക് വേണ്ടി, തുടക്കം അവിടെ നിന്ന്, വെളിപ്പെടുത്തലുമായി താരം

  |

  സെലിബ്രിറ്റികളുടെ ജീവിത കഥ അറിയാൻ എന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്. അതിനായി ഏതറ്റം വരെ വേണമെങ്കിലും പോകും. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ ചൂട് പിടിക്കുന്ന ചർച്ചയാകുന്നത് ഐശ്വര്യറായിയുടെ കരിയറിനെ കുറിച്ചാണ്. ഫെമിന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ കരിയറിനെ കുറിച്ചു പറയുന്നത്.

  aiswarya

  ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു! ലേഡി സൂപ്പർ സ്റ്റാറാകുന്നത് ബോളിവുഡ് താരറാണി....

  താൻ ഒരിക്കൽ പോലും ഈ മേഖലയിൽ എത്തിപ്പെടുമെന്നു താരം കരുതിയില്ലത്രേ. തന്റെ ടീച്ചറിനു വേണ്ടിയാണ് ആദ്യമായി ഫോട്ടേ ഷൂട്ട് ചെയ്തതെന്നും ‌ഐശ്വര്യ തുറന്നു പറഞ്ഞു. വനിത ദിനത്തോടനുബന്ധിച്ചുള്ള പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ് തുറന്നത്.

  ശരിയ്ക്കും മനോഹരം തന്നെ!! 'ജീവാംശമായി താനേ നീയെന്നിൽ'... തീവണ്ടിയിലെ മനോഹര ഗാനം, വീഡിയോ കാണാം

  ഗ്ലമാർ ലോകത്തെ ചുവട് വയ്പ്പ്

  ഗ്ലമാർ ലോകത്തെ ചുവട് വയ്പ്പ്

  എന്റെ ലുക്ക് കൊണ്ടാണ് താൻ ഈ മേഖലയിലേയ്ക്ക് വന്നതെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ആ ധാരണ തെറ്റാണ്. വളരെ അവിചാരിതാമായിട്ടാണ് മോഡലിങ് രംഗത്തേയ്ക്ക് എത്തിയതെന്നു താരം പറഞ്ഞു. ഈ മേഖലയിൽ എത്തിപ്പെട്ടില്ലായിരുന്നുവെങ്കിൽ ഡോക്ടറോ ആർക്കിടെക്ചറോ ആകുമായിരുന്നു. രചന സൻസദ് അക്കാദമി ഓഫ് ആർക്കിടെക്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ തനിയ്ക്ക് അഡ്മിഷൻ ലഭിച്ചിരുന്നു അപ്പോഴാണ് എന്റെ ജീവിതത്തിൽ മറ്റൊരു ട്വിസ്റ്റ് ഉണ്ടാകുന്നതെന്നും ഐശ്വര്യ പറഞ്ഞു. അവിടെ നിന്നാണ് ഗ്ലാമർ ലോകത്തിലേയ്ക്ക് പോയതെന്നും താരം കൂട്ടിച്ചേർത്തു

   ആമീർഖാനോടൊപ്പം

  ആമീർഖാനോടൊപ്പം

  1992 മെയ് മാസത്തിലാണ് ആദ്യമായി പരസ്യം ചെയ്യുന്നത്. പ്രഹ്ലാദ് കാക്കർ സംവിധാനം ചെയ്ത പരസ്യത്തിൽ തന്നോടൊപ്പം ആമീർഖാൻ, മഹിമ ചൗധരി എന്നിവരും അഭിനയിച്ചിരുന്നു. ആ ചിത്രമാണ് തന്റെ ജീവിതത്തിലെ ടേണിങ് പോയിന്റെന്നും ഐശ്വര്യ പറഞ്ഞു. എന്നാൽ തുടക്കമാണെങ്കിലും അപ്പോൾ മുതൽ ഞാൻ ഫ്രൊഫഷനായിട്ടാരുന്നു കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നത്. അന്നത്തെ കാലത്ത് മോഡൽസിന് ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റിലുള്ള കോൺട്രാക്കറ്റ് ആണ്. ഒരു പ്രിന്റ് ഔട്ട് എടുത്തു തരും. അതിൽ എനിയ്ക്ക് ആവശ്യമായിട്ടുള്ള മാറ്റം വരുത്തി അവരെ ഏൽപ്പിക്കുമായിരുന്നുവെന്നും താരം പറഞ്ഞു.

   മണി രത്നം

  മണി രത്നം

  താൻ മണി രത്നത്തിന്റെ കടുത്ത ആരാധികയാണെന്നും താരം പറഞ്ഞിരുന്നു. താൻ മിസ് വേൾഡ് ആയതിനു ശേഷമാണ് മണി രത്നവു രാജീവ് മേനോനും അവരുടെ സിനിമ ഓഫറുമായി എന്നെ സമീപിച്ചത്. അതു താൻ സ്വീകരിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടാണ് ഇരുവർ എന്ന ചിത്രം ചെയ്തതെന്നും ഐശ്വര്യ പറഞ്ഞു. മോഹൻ ലാൽ, പ്രകാശ് രാജ്, എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തിയ ഇരുവറിലൂടെയാണ് തന്റെ സിനിമ കരിയർ ആരംഭിക്കുന്നതെന്നും ഐശ്വര്യ വെളിപ്പെടുത്തി. മണി രത്നനത്തിന്റെ ചിത്രത്തിലൂടെ തുടങ്ങുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റേയു ഭാഗ്യമാണ്. പെർഫക്ട് ആയ സ്കൂളാണ് മണി എന്നും ഐശ്വര്യ പറഞ്ഞു.

  മകളുടെ അമ്മ

  മകളുടെ അമ്മ

  വിവാഹ ശേഷം സിനിമ ജീവിതത്തിൽ നിന്ന് ബ്രേക്ക് എടുത്തു കുടുംബ ജീവിതവുമായി മുന്നോട്ടു പോകുകയാണ് താരം. ഇപ്പോൾ മകളെ ചുറ്റിപ്പറ്റിയുള്ള ജീവിതമാണ് ഐശ്വര്യയുടേത്. മകളുടെ മുന്നിൽ എപ്പോഴും താനൊരു സാധാരണ അമ്മയാകാനാണ് ആഗ്രഹിക്കുന്നതെന്നു ഐശ്വര്യ പറഞ്ഞു. അങ്ങനെയാണ് താൻ അവളോട് പൊരുമാറുന്നതും. അവളോടൊപ്പം ഞാൻ എല്ലായിടത്തും പോകാറുണ്ട്. പാർക്കിലും , സ്കൂളിലും ക്ഷേത്രത്തിലുമെല്ലാം. കഴിയുന്നതും സാധാരണ ഒരു ജീവിതം നയിക്കാനാണ് താൻ ശ്രമിക്കാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു. ഇതു പറയുമ്പോൾ ചിലപ്പോൾ ആളുകൾ ചോദിക്കും എവിടെ പോയാലും ക്യാമറയും കൊണ്ട് ആളുകൾ ചുറ്റിലും കൂടുന്നതാണോ സാധാരണ ജീവിതമെന്ന് എന്നാൽ എന്നെ സംബന്ധിച്ച് അതാണ് നോർമൽ ലൈഫെന്നും ഐശ്വര്യ പറഞ്ഞു

  English summary
  aiswary abachan says about her carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X