»   » അവാര്‍ഡ് വേദിയില്‍ മുന്‍കാമുകിയെക്കണ്ട് പകച്ച് സല്‍മാന്‍ ഖാന്‍

അവാര്‍ഡ് വേദിയില്‍ മുന്‍കാമുകിയെക്കണ്ട് പകച്ച് സല്‍മാന്‍ ഖാന്‍

Posted By: Nihara
Subscribe to Filmibeat Malayalam

എല്ലാം ബോള്‍ഡായി കൈകാര്യെ ചെയ്യുന്ന ബോളിവുഡിന്റെ മസില്‍മാനായ സല്‍മാന്‍ ശരിക്കും പകച്ചു പോയത്രെ. മുന്‍കാമുകിയെ വര്‍ഷങ്ങള്‍ക്ക് കണ്ടപ്പോഴാണ് സല്ലു പകച്ചുപോയത്. ഏത് പരിപാടിയില്‍ പങ്കെടുത്താലും കാര്യങ്ങളെല്ലാം വളരെ നന്നായി കൈകാര്യെ ചെയ്യുന്ന സല്ലു ഐശ്വര്യയെ കണ്ടപ്പോഴാണ് പകച്ചു പോയത്.

സ്റ്റാര്‍ ഡസ്റ്റ് അവാര്‍ഡ് വേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചടങ്ങഇല്‍ പങ്കെടുക്കുന്നതിനായി ഭര്‍തൃമാതാക്കള്‍ക്കൊപ്പമാണ് ഐശ്വര്യ റായ് എത്തിയത്. അമിതാഭ് ബച്ചനും ജയയ്ക്കുമൊപ്പം റെഡ് കാര്‍പ്പറ്റിലൂടെ ഐശ്വര്യയും നടന്നു നീങ്ങവെയാണ് അപ്രതീക്ഷിതമായി അവര്‍ക്ക് പിന്നില്‍ സല്ലുവെത്തിയത്. ഐശ്വര്യയെ കണ്ടതോടെ പകച്ചുപോയ താരം ഉടന്‍ സ്ഥലം കാലിയാക്കി. ഫോട്ടോയ്ക്ക് പോലും പോസ് ചെയ്യാന്‍ നില്‍ക്കാതെ സല്ലു ഓടിയൊളിച്ചു.

Aishwarya rai

അവാര്‍ഡിന്റെ ആദ്യഘട്ടത്തില്‍ ഐശ്വര്യ റായ് ഉണ്ടെന്നറിഞ്ഞ സല്‍മാന്‍ ഖാന്‍ അവിടെ നിന്നും മുങ്ങി. ഐശ്വര്യയും കുടുംബവും പോയതിന് ശേഷമാണ് പിന്നെ വേദിയിലേക്കെത്തിയത്. ബോളിവുഡില്‍ ഏറെ കൊട്ടി ഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടേയും. എന്നാല്‍ അല്‍പായുസ്സേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളൂ.

English summary
Salman khan meets Aiswaraya rai after yew years. He got shocked and ran away from the function. After she wenr he got come back.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam