ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. സിനിമയില്‍ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ താരദമ്പതിമാരെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയായി മാറാറുണ്ട്. അടുത്ത കാലത്തായി അഭിഷേകും ഐശ്വര്യയും തമ്മില്‍ പ്രശ്‌നത്തിലാണെന്നും ഇവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണുവെന്ന തരത്തിലും അഭ്യൂഹങ്ങള്‍ വന്നു.
മുന്‍പ് പലപ്പോഴായി താരങ്ങള്‍ വേര്‍പിരിഞ്ഞു, വിവാഹമോചനത്തിലെത്തിയെന്ന് വരെ കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അതെല്ലാം വെറും കഥകള്‍ മാത്രമാണെന്ന് തെളിയിക്കാനും ഇരുവര്‍ക്കും സാധിച്ചു. ഇപ്പോള്‍ വീണ്ടും തങ്ങളെ പറ്റിയുള്ള വാര്‍ത്തകളെ കാറ്റില്‍ പറത്തി കൊണ്ടാണ് അഭിഷേകും ഐശ്വര്യയും എത്തിയിരിക്കുന്നത്.

ഏപ്രില്‍ ഇരുപതിന് പതിനേഴാമത് വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. 2007 ഏപ്രിലിലായിരുന്നു ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും രാജകീയമായിട്ടുള്ള വിവാഹത്തിലൂടെ ഇരുവരും ഒരുമിച്ചത്. അവിടുന്നിങ്ങോട്ട് താരങ്ങളുടെ ജീവിതം വളരെ മനോഹരമായിരുന്നു. ഇടയ്ക്ക് മകള്‍ ആരാധ്യ കൂടി ജീവിതത്തിലേക്ക് എത്തിയതോടെ കൂടുതല്‍ സന്തുഷ്ടമായി.
ഇത്തവണ വിവാഹവാര്‍ഷികത്തിനോട് അനുബന്ധിച്ച് കുടുംബസമേതമുള്ള ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിഷേകും മകള്‍ ആരാധ്യയുമാണ് നടിയ്‌ക്കൊപ്പമുള്ളത്. ഒരു ഹാര്‍ട്ടിന്റെ സ്‌മൈലി മാത്രമേ ചിത്രത്തിന് അടിക്കുറിപ്പായി കൊടുത്തിട്ടുള്ളു എങ്കിലും അതില്‍ എല്ലാമുണ്ടെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.
താരങ്ങളുടെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് നൂറുക്കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. ഒടുവില്‍, വിവാഹമോചന കിംവദന്തികള്‍ക്ക് വിരാമമിടാം. ഈയൊരു ഫോട്ടോയിലൂടെ അങ്ങനൊരു ആശ്വാസം കിട്ടിയെന്ന് പറയാം. മാത്രമല്ല പല ആളുകളും അവരുടെ കമന്റുകള്‍ക്ക് ലൈക്ക് ലഭിക്കാന്‍ വേണ്ടി സല്‍മാന്റെ പേര് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
കുട്ടികളൊക്കെ വളര്‍ന്ന് വരികയാണ്. ഐശ്വര്യ ഇപ്പോള്‍ വിവാഹിതയായ സ്ത്രീയാണ്. ദാമ്പത്യ ജീവിതത്തില്‍ രണ്ടുപേരും സന്തുഷ്ടരാണ്. അങ്ങനെയുള്ളപ്പോള്‍ മുന്‍കാമുകന്റെ പേര് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നാണ് ഒരാള്‍ വിമര്‍ശനാത്മകമായി കമന്റിട്ടിരിക്കുന്നത്.

ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് ഐശ്വര്യ റായി. ഇന്നും അവരുടെ സൗന്ദര്യത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നിങ്ങനെ നൂറുക്കണക്കിന് കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
2000-ല്‍ പുറത്തിറങ്ങിയ ധായ് അക്ഷര് പ്രേം കേ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിഷേകും ഐശ്വര്യയും ഒന്നിച്ചഭിനയിച്ചത്. പിന്നീട് 2006-ല്‍ ഉംറാവു ജാന്‍ എന്ന ചിത്രത്തിലും ഒന്നിച്ചു. ഇതോടെ സൗഹൃത്തിലായി. അങ്ങനെ സിനിമാ ചിത്രീകരണത്തിനിടയില്‍ ന്യൂയോര്‍ക്കില്‍ വച്ചാണ് ഐശ്വര്യയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അഭിഷേക് പറയുന്നത്.
തങ്ങളുടെ പ്രൊപ്പോസലിനെ പറ്റി ഐശ്വര്യ റായി തന്നെ മുന്‍പ് പലപ്പോഴും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള താരങ്ങളുടെ ജീവിതത്തെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് പ്രചരിച്ചത്. ഇടയ്ക്കിടെ ഐശ്വര്യയുടെ പഴയ പ്രണയങ്ങളെ പറ്റി കഥകള്‍ വരുമെങ്കിലും ഇതെല്ലാം മറികടന്ന് സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍.


Click it and Unblock the Notifications











