പ്രളയ ദുരിതത്തില്‍ വീണ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് നടി ഐശ്വര്യ റായ്! കാണൂ
പ്രളയക്കെടുതി കാരണം വലിയ ദുരിതമാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. അപ്രതീക്ഷിതമായി വന്ന പ്രളയം കാരണം കേരളത്തിലെ മിക്ക ജില്ലകളിലും വലിയ നഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തം വീടും സ്ഥലവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരുന്നത്. മഴയ്ക്ക് കുറച്ച് ശമനമുണ്ടായതോടെ സ്വന്തം വീടുകളിലേക്ക് ്‌പോകാനുളള തയ്യാറെടുപ്പുകളിലാണ് ജനങ്ങളുളളത്.
പ്രളയക്കെടുതിയില്‍ സഹായവുമായി സിനിമാപ്രവര്‍ത്തകരും നേരത്തെ രംഗത്തെത്തിയിരുന്നു. മലയാളത്തിനു പുറമെ മറ്റു ഭാഷകളിലുളള താരങ്ങളും കേരളത്തിന് സഹായവും പിന്തുണയുമായി എത്തിയിരുന്നു. ബോളിവുഡില്‍ നിന്നെല്ലാം വലിയ സഹായങ്ങളാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രളയ ദുരിതത്തില്‍ വീണ കേരളത്തിനും കുടകിനും വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടി ഐശ്വര്യ റായും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍
രാഷ്ട്രീയ സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം സിനിമാ താരങ്ങളുടെയും വലിയ പിന്തുണയും സഹായവും കേരളത്തിലെ ദുരന്ത ബാധിതര്‍ക്ക് ലഭിച്ചിരുന്നു. കേരളത്തോടുളള തങ്ങളുടെ ഇഷ്ടം പ്രകടമാക്കി കൊണ്ടാണ് ഒാരോരുത്തരും സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നത്. സിനിമാ ഷൂട്ടിംഗും മറ്റും നിര്‍ത്തിവെച്ചുകൊണ്ടായിരുന്നു മലയാള സിനിമാ താരങ്ങളില്‍ മിക്കവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്ക്ക് ഇറങ്ങിയിരുന്നത്. ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു എല്ലാവരും നടത്തിയിരുന്നത്.

ബോളിവുഡ് സിനിമാ ലോകം
ബോളിവുഡ് സിനിമാ ലോകത്തിന്റെ അകമഴിഞ്ഞ പിന്തുണയും കേരളത്തിന് ലഭിച്ചിരുന്നു. റസൂല്‍ പൂക്കുട്ടിയടക്കമുളള ആളുകള്‍ വഴിയാണ് ബോളിവുഡില്‍ നിന്നുളള സഹായങ്ങള്‍ കേരളത്തിലേക്ക് എത്തിയിരുന്നത്. ഓരോ താരങ്ങളും സോഷ്യല്‍ മീഡിയ വഴി സഹായങ്ങള്‍ വാഗ്ദാനം ചെയ്തും ഉപകാരപ്രദമായ വിവരങ്ങള്‍ ഷെയര്‍ ചെയ്തുമാണ് എത്തിയിരുന്നത്.

ഐശ്വര്യാ റായ്
കേരളത്തിനൊപ്പം തന്നെ ജന്മനാടായ കുടകിനുവേണ്ടിയും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ഐശ്വര്യ റായ് എത്തിയിരുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴിയായിരുന്നു ഐശ്വര്യ റായ് എത്തിയിരുന്നത്. ഇന്‍സ്റ്റഗ്രാം പേജില്‍ കേരള കര്‍ണാടക മുഖ്യമന്ത്രിമാരുടെ റിലീഫ് ഫണ്ട് സംബന്ധിച്ച വിവരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഐശ്വര്യ ഷെയര്‍ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്ര കണ്ട് സജീവമല്ലാത്ത നടി കുറച്ചുകാലത്തിന് ശേഷമായിരുന്നു തിരിച്ചെത്തിയിരുന്നത്.

അമിതാഭ് ബച്ചന്‍
ഐശ്വര്യ റായ്ക്കു പുറമെ അമിതാഭ് ബച്ചനും സഹായവും പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കേരളത്തിന് നമ്മുടെ സഹായം ആവശ്യമാണെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നത്. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും മറ്റും വിവരങ്ങളും തന്റെ ട്വിറ്റര്‍ പേജ് വഴി അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു,

റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍
റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴിയായിരുന്നു അമിതാഭ് ബച്ചന്‍, ആലിയ ഭട്ട് തുടങ്ങിയ താരങ്ങള്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയച്ചിരുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് ജെറ്റ് എയര്‍വേയ്‌സ് വഴി പാര്‍സലുകള്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റസൂല്‍ പൂക്കുട്ടി തന്നെ തന്റെ ട്വിറ്റര്‍ പേജ് വഴി താരങ്ങള്‍ക്ക് നന്ദിയറിച്ച് എത്തിയിരുന്നത്.

സല്‍മാന്‍ ഖാന്‍
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ 12 കോടി കേരളത്തിന് നല്‍കിയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. വികാരനിര്‍ഭരമായ വാക്കുകള്‍ ട്വറ്ററില്‍ കുറിച്ചുകൊണ്ടായിരുന്നു താരം ഇക്കാര്യം അറിയിച്ചിരുന്നത്. കേരളത്തെ ബാധിച്ച ദുരിതം തന്നെ ഏറെ ദുഖത്തിലാഴ്ത്തിയെന്നും എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം തന്റെ മനസുണ്ടെന്നും സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.


Click it and Unblock the Notifications