കോവിഡ് ഭേദമായതിന് പിന്നാലെ ഐശ്വര്യ റായ് ആരാധകര്‍ക്കായി ചെയ്തത്!! വൈറലായി കുറിപ്പ്
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചത് ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരുന്നു. കൊവിഡ് വ്യാപനം രാജ്യത്ത് കൂടുന്നതിനിടെ അപ്രതീക്ഷിതമായാണ് ബച്ചനും കുടുംബത്തിനും വൈറസ് ബാധ സ്ഥീരികരിച്ചിരുന്നത്. അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, മകള്‍ ആരാധ്യ തുടങ്ങിയവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അമിതാഭ് ബച്ചന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥനകളുമായി ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.
ഇവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നേരത്തെ നിരവധി പേരായിരുന്നു സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നത്. പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയുടെയും ആരാധ്യയുടെ കോവിഡ് ഫലം നെഗറ്റീവായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. അഭിഷേക് ബച്ചന്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നത്.

അഭിഷേക് ബച്ചന്റെതായി കഴിഞ്ഞ ദിവസം വന്ന ട്വീറ്റ് ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ഐശ്വര്യയ്ക്കും മകള്‍ക്കും രോഗം ഭേദമായെന്നും ഇരുവരും ആശുപത്രി വീട്ടെന്നും അഭിഷേക് അറിയിച്ചിരുന്നു. ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരുന്നത്.നേരത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്നു എല്ലാവരെയും പ്രവേശിപ്പിച്ചിരുന്നത്.

അഭിഷേക് ബച്ചന് പിന്നാലെ ആരാധകര്‍ക്ക് നന്ദി അറിയിച്ച് ഐശ്വര്യ റായും എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു എല്ലാവര്‍ക്കുമുളള നന്ദി അറിയിച്ച് ഐശ്വര്യ എത്തിയിരുന്നത്. എന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഈ സ്‌നേഹത്തിന് നിങ്ങളോട് ഞങ്ങള്‍ എന്നന്നേക്കും കടപ്പെട്ടിരിക്കും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
Recommended Video

നിങ്ങളുടെ എല്ലാവരുടേയും ക്ഷേമത്തിനായി എല്ലായ്‌പ്പോഴും എന്റെ സ്‌നേഹവും പ്രാര്‍ത്ഥനകളും. സുഖമായിരിക്കുക, സുരക്ഷിതരായിരിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു. ഐശ്വര്യ റായ് ബച്ചന്‍ കുറിച്ചു. ഐശ്വര്യ റായുടെ പോസ്റ്റിന് പിന്നാലെ അമിതാഭ് ബച്ചനും അഭിഷേകിനും പെട്ടെന്ന് രോഗം ഭേദമാവട്ടെ എന്ന് ആരാധകര്‍ ആശംസിച്ചിരുന്നു.

ഇതേപോലെ അവരെക്കുറിച്ചും നല്ല വാര്‍ത്ത കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. വേഗം സുഖം പ്രാപിക്കട്ടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബച്ചന്‍ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നേരത്തെ ഇവരുടെ മുംബൈയിലെ ബംഗ്ലാവ് അടക്കുകയും അണുനശീകരണം നടത്തുകയും ചെയ്തിരുന്നു. പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചനടക്കമുളളവര്‍ക്ക് കോവിഡ് പരിശോധന ഫലം നെഗറ്റീവാണ് കാണിച്ചത്.

കുടുംബത്തെക്കുറിച്ചുളള വിവരങ്ങള്‍ അമിതാഭും അഭിഷേകുമെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. നേരത്തെ തങ്ങളെ കുറിച്ച് വന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി അമിതാഭ് ബച്ചന്‍ തന്നെ രംഗത്തെത്തിയിരുന്നു. അമിതാഭ് ബച്ചന് പിന്നാലെ ബോളിവുഡ് താരം അനൂപം ഖേറിന്റെ കുടുംബത്തിനും കോവിഡ് സ്ഥീരികരിച്ചിരുന്നു. അനൂപം ഖേറിന്റെ അമ്മ ഉള്‍പ്പെടെയുളളവര്‍ക്കാണ് കോവിഡ് സ്ഥീരികരിച്ചിരുന്നത്.


Click it and Unblock the Notifications