ഐശ്വര്യ റായിയുടെ സ്‌നേഹത്തിന് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടി! ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് ഐശ്വര്യാ റായും അഭിഷേക് ബച്ചനും. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം മകള്‍ ആരാധ്യയും സോഷ്യല്‍ മീഡിയയിലെ താരമാണ്. താരകുടുംബത്തിനെ സംബന്ധിച്ച് വരാറുളള വാര്‍ത്തകളെല്ലാം നിമിഷ നേരങ്ങള്‍ക്കുളളിലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.

aiswaryarai-abishekbachachan

വിവാഹ ശേഷവും സിനിമകളില്‍ അഭിനയിച്ച താരമാണ് ഐശ്വര്യ. ഈ സമയത്തും കുടുംബ ജീവിതത്തിനും വലിയ പ്രാധാന്യമായിരുന്നു നടി നല്‍കിയിരുന്നത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് താരദമ്പതികള്‍. ഐശ്വര്യ റായിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇത്തവണ അഭിഷേക് ബച്ചന്റെ പുതിയ വെബ്‌സീരിസിന് ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു താരസുന്ദരി എത്തിയത്. തിളങ്ങുക ബേബി എന്നാണ് അഭിഷേകിന്റെ പുതിയ ചിത്രത്തിനൊപ്പം ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഐശ്വര്യയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് അഭിഷേക് ബച്ചനും പിന്നാലെ എത്തി. ലവ് യൂ, താങ്ക്യൂ എന്നാണ അഭിഷേക് ബച്ചന്‍ ഐശ്വര്യയ്ക്ക് മറുപടി നല്‍കിയത്.

ആമസോണ്‍ പ്രൈമിലാണ് അഭിഷേക് ബച്ചന്‍ ആദ്യമായി അഭിനയിച്ച വെബ് സീരിസ് റിലീസ് ചെയ്തിരിക്കുന്നത്. അഭിഷേക് ബച്ചനൊപ്പം നിത്യ മേനോന്‍, അമിത് സാദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രീത്ത് ഇന്‍ടു ദ ഷാഡോസ് ആമസോണില്‍ പുറത്തിറങ്ങിയത്. 2018ല്‍ മാധവന്‍ പ്രധാന വേഷത്തില്‍ എത്തിയ ബ്രീത്ത് എന്ന സീരിസിന്റെ തുടര്‍ച്ചയാണ് ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍. ബ്രീത്തിന്റെ രണ്ടാം സീസണിലാണ് അഭിഷേക് ബച്ചന്‍ വേഷമിട്ടിരിക്കുന്നത്.

അതേസമയം 2018ല്‍ ഇറങ്ങിയ ഫന്നേ ഖാനാണ് ഐശ്വര്യ റായിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിലവില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ ശെല്‍വന്‍ എന്ന ചിത്രമാണ് ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് ലോക് ഡൗണിന് മുന്‍പ് ആരംഭിച്ചിരുന്നു. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

Read more about: abhishek bachchan aiswarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X