»   » അജയ് ദേവ്ഗണ്‍ സ്വകാര്യ വിമാനം വാങ്ങി

അജയ് ദേവ്ഗണ്‍ സ്വകാര്യ വിമാനം വാങ്ങി

Posted By:
Subscribe to Filmibeat Malayalam
Ajay Devgan
ഹിന്ദി ചലച്ചിത്ര നടന്‍ അജയ് ദേവഗണ്‍ സ്വകാര്യ ആവശ്യത്തിനായി വിമാനം വാങ്ങി. ആറ് പേര്‍ക്കിരിയ്ക്കാവുന്നതാണ് ഈ വിമാനം.

ഷൂട്ടിംഗുകള്‍ക്കും സ്വകാര്യ യാത്രകള്‍ക്കും പ്രചാരണത്തിനും ഉപയോഗിയ്ക്കാനായാണ് ഈ വിമാനം ഉപയോഗിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. വിമാനം ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരിയ്ക്കുകയാണ്. സിവില്‍ വ്യോമയാന വകുപ്പിന്റെ അനുമതി കിട്ടിയാലേ അത് പറപ്പിയ്ക്കാന്‍ കഴിയുകയുള്ളു. ഈ അനുമതി കിട്ടിക്കഴിഞ്ഞാല്‍ വിമാനം മുംബൈയിലെ കലിന എയര്‍ സ്ട്രിപ്പിലേയ്ക്ക് കൊണ്ടുവരും.
ഒരു വിമാനം സ്വന്തമാക്കുകയെന്നത് അജയ് ദേവഗണിന്റെ ദീര്‍ഘകാല സ്വപ്നമായിരുന്നു. അതിന്റെ സാക്ഷാത്കാര സന്തോഷത്തിലാണ് നടന്‍. അങ്ങനെ അജയ് ദേവ്ഗണും ബോളിവുഡിലെ വിമാന ഉടമകളുടെ പട്ടികയില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam