കാജോളിനെ ആദ്യം കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടില്ല; പിന്നെ പ്രണയമായതെങ്ങനെയാണെന്ന് പറഞ്ഞ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍

ഏപ്രില്‍ രണ്ടിന് ബോളിവുഡിന്റെ പ്രിയനടന്‍ അജയ് ദേവ്ഗണ്‍ തന്റെ അമ്പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. ബോക്‌സോഫീസില്‍ നിരവധി സൂപ്പര്‍ഹിറ്ര് സിനിമകല്‍ സമ്മാനിച്ചിട്ടുള്ള താരത്തിന്റെ കരിയറും വ്യക്തി ജീവിതവുമൊക്കെ സിനിമാപ്രേമികള്‍ക്ക് സുപരിചിതമാണ്. സൂപ്പര്‍ നായിക കാജോളിനെ വിവാഹം കഴിച്ച് രണ്ട് മക്കള്‍ക്കൊപ്പം സന്തുഷ്ടനായി കഴിയുകയാണ് അജയ് ഇപ്പോള്‍.

പിറന്നാള്‍ ദിനത്തില്‍ അജയിനെ കുറിച്ചും കാജലിനെ കുറിച്ചുമുള്ള രസകരമായ വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ചര്‍ച്ചയാവുന്നത്. 1995 ല്‍ പുറത്തിറങ്ങിയ ഹുല്‍ചല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റില്‍ നിന്നുമാണ് ഇരുവരും പരസ്പരം ആദ്യമായി കാണുന്നത്. അക്കാലത്ത് ബിടൗണിലെ പ്രധാന സംസാര വിഷയങ്ങളിലൊന്ന് ഇരുവരും തമ്മിലുള്ള പ്രണയമായിരുന്നു. എന്നാല്‍ ഒരു കാലത്ത് അജയ്ക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന നടിയായിരുന്നു കാജോള്‍ എന്ന് പറഞ്ഞാല്‍ ആരാധകരില്‍ പലരും വിശ്വസിക്കില്ല. ഇക്കാര്യം ഒരു അഭിമുഖത്തില്‍ താരം തന്നെയാണ് തുറന്ന് പറഞ്ഞത്.

kajol-ajay

തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ കാഴ്ചയില്‍ തന്നെ ഇഷ്ടം ഉണ്ടായത് അല്ല. ഹുല്‍ചുല്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് തൊട്ട് മുന്‍പാണ് അവരെ കാണുന്നത്. സത്യം പറഞ്ഞാല്‍ കാജോളിനോട് വലിയ ഇഷ്ടം ഇല്ലാത്തത് കൊണ്ട് തന്നെ വീണ്ടും കാണണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. ആദ്യമായി കണ്ട സമയത്ത് ഒരു അഹങ്കാരിയെ പോലെയും വളരെയധികം ഉച്ചത്തില്‍ സംസാരിച്ച് കൊണ്ടാണ് അവളെത്തിയത്. മാത്രമല്ല വ്യക്തിത്വത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേരും വ്യത്യസ്തരായിരുന്നു. എന്നും അജയ് പറയുന്നു.

നടി വിമല രാമൻ എല്ലാ കാലത്തും ഒരുപോലെയുണ്ട്, ഏറ്റവും മനോഹരിയായിട്ടുള്ള നടിയുടെ ചിത്രങ്ങൾ കാണാം

Recommended Video

Ajay Devgn to make Biopic on Baba Ramdev | Filmibeat Malayalam

എന്നാല്‍ ഗുണ്ടരാജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയമായപ്പോഴെക്കും ഇരുവരും പ്രണയത്തിലായി. അങ്ങനെ 1999 ഫെബ്രുവരി 24 നാണ് കാജോളും അജയ് ദേവ്ഗണും വിവാഹിതരാവുന്നത്. മഹാരാഷ്ട്രയില്‍ നിന്നും പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു വിവാഹം. ഒരു മകനും മകളുമാണ് താരദമ്പതിമാര്‍ക്കുള്ളത്. വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത് കാജോള്‍ മാറി നിന്നെങ്കിലും അജയ് ഇപ്പോഴും സജീവമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X