നടൻ അജയ് ദേവ്ഗണ്‍ മരിച്ചെന്ന് വ്യാജ പ്രചാരണം!! അപകടം പറ്റിയതിന്റെ ചിത്രങ്ങൾ വൈറൽ
പരിക്കേറ്റ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
വ്യാജ പ്രചരണങ്ങൾക്ക് ക്ഷാമമില്ലാത്ത നാടാണ് നമ്മുടെ നാട്. ഒരാളെ നിമിഷ നേരം കൊണ്ട് കൊല്ലാനും ജീവിപ്പിക്കാനും കല്യാണം കഴിപ്പിച്ചയക്കാനും ഇന്നും സോഷ്യൽ മീഡിയയ്ക്ക് നിമിഷ നേരം കൊണ്ടാകും. വിവാഹം മാറ്റി നിർത്തിയാൽ മരണപ്പെട്ടു എന്ന വാർത്ത പ്രചരിപ്പിക്കുന്നത് അൽപം ക്രൂര കൃത്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ മരണ വാർത്തയെ കുറിച്ചാണ്.

വാട്സ് ആപ്പ് വഴിയാണ് താരത്തെ കൊന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇത്തരത്തിലുളള വാർത്ത പ്രചരിക്കുകയാണ്. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുളള മാഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ താരം കൊല്ലപ്പെട്ടുവെന്നാണ് പ്രചരിക്കുന്ന വാർത്ത. വാർത്ത കൂടാതെ പരിക്കേറ്റ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
അതേ സമയം ഇത്തരത്തിരമൊരു ഹെലികോപ്റ്റർ അപകടം നടന്നിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുളള വ്യാജ വാർത്തയുടെ ഉറവിടം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഇതു സംബന്ധമായ അന്വേഷണം നടത്തി വരുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അകിവ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അജയ് ദേവ്ഗണ്‍ ഇപ്പോള്‍ മുംബൈയിലാണുള്ളതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.


Click it and Unblock the Notifications