അന്‍പതുകാരന്റെ വധുവായി 26കാരി; ദേ ദേ പ്യാര്‍ ദേയുടെ രസകരമായ ട്രെയിലര്‍ പുറത്ത്! കാണൂ
അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക്ക് കോമഡി ചിത്രമാണ് ദേ ദേ പ്യാര്‍ ദേ. അന്‍പതുകാരനും ഇരുപത്തിയാറുകാരിയും തമ്മിലുളള വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. സിനിമയുടെ രസകരമായ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
രാകുല്‍ പ്രീതും തബുവുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. അകിവ് അലി സിനിമ സംവിധാനം ചെയ്തിരിക്കുന്നു. ആശിഷ് എന്ന അന്‍പതുകാരനായി അജയ് ദേവ്ഗണും അയേഷ എന്ന 26കാരിയായി രാകുല്‍ പ്രീതും എത്തുന്നു. തബു ആശിഷിന്റെ മുന്‍ഭാര്യയുടെ വേഷത്തിലും എത്തുന്നു.

ഹാസ്യതാരം ജാവേദ് ജഫ്രിയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, ജിമ്മി ഷെര്‍ഗില്‍, അലോക് നാഥ്, ഹുസെന്‍ ദലൈ, ആഞ്ചല തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ലവ് സീരിസും ടി സീരിസും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. മെയ് 17നാണ് ദേ ദേ പ്യാര്‍ ദേ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











