സംസാരിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല, വീടിന്റെ ടെറസിലായിരുന്നു വിവാഹം, വെളിപ്പെടുത്തലുമായി നടൻ
സംസാരിക്കാൻ പോലും കൂട്ടാക്കിയിരുന്നിരുന്നില്ല
താര ദമ്പതിമാരുടെ പ്രണയ കഥയും പിന്നെ തമ്മിൽ ഉണ്ടാകുന്ന ചെറിയ പിണക്കവും ഇണക്കവുമെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇവരുടെ കഥകൾ അറിയാൻ എന്നും അരാധകർക്ക് പ്രത്യേക താൽപര്യം കൂടിയുണ്ട്. ഇപ്പോഴിത ബോളിവുഡ് എവർ ഗ്രീൻ താരദമ്പതിമാരാണ് അജയ് ദേവ്ഗണും കാജോളും. ഇവർ തമ്മിലുണ്ടായ പ്രണയവും വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ് അജയ് ദേവ്ഗൺ.

സെറ്റിൽവെച്ചാണ് തമ്മിൽ കണ്ടുമുട്ടുന്നത്. തുടക്കത്തിൽ താനുമായി കാജോൾ നല്ല അകലം പാലിച്ചിരുന്നു.സംസാരിക്കാൻ പോലും കൂട്ടാക്കിയിരുന്നിരുന്നില്ല. എന്നാൽ പിന്നീട് ഇവർ തമ്മിൽ പതുക്കെ സംസാരിക്കാൻ തുടങ്ങി. അങ്ങനെയാണ് താരങ്ങൾ തമ്മിലുള്ള പ്രണയത്തിന്റെ തുടക്കം. അങ്ങനെയിരിക്കെ സെറ്റിൽ ഒരാൾ മറ്റൊരാളെ പ്രെപ്പോസ് ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദം കുറച്ചു കൂടി ദൃഢമായി. ആ സൗഹൃദം പിന്നെ പ്രണയമായി മാറുകയായിരുന്നു. രണ്ടും പേർക്കും പരസ്പരം മനസിലാക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞപ്പോൾ തങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചത്.

കാളിയൻ ഒരു സാധരണ ചരിത്ര സിനിമയല്ല, കാത്തിരിക്കുന്നത് മറ്റൊന്ന്, വെളിപ്പെടുത്തലുകളുമായി സംവിധായകന്‍
അതേസമയം ഞങ്ങളുടെ വിവാഹം വലിയെരു ആർഭാടമാക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അജയ് ദേവ്ഗൺ പറഞ്ഞു. അതിനാൽ തന്നെ ഞങ്ങളുടെ വിവാഹം ടെറസിൽവെച്ചായിരുന്നു. ബെഡ്റൂമിൽ നിന്ന് പുറത്തിറങ്ങി വന്ന് ടെറസിൽവെച്ച് താൻ കാജോളിന്റെ കഴുത്തിൽ താലി ചാർത്തുകയായിരുന്നുവെന്ന് അജയ് ദേവ്ഗൺ പറഞ്ഞു.


Click it and Unblock the Notifications