താനാജിയായി അജയ് ദേവ്ഗണ്‍! വില്ലനായി സെയ്ഫ് അലി ഖാനും, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍

By Midhun Raj

ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍ നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് താനാജി. ഛത്രപതി ശിവാജിയുടെ നിഴലായി നിന്ന ധീര യോദ്ധാവ് താനാജിയുടെ കഥയാണ് ചിത്രം പറയുന്നത്. താനാജിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടൈറ്റില്‍ റോളില്‍ അജയ് ദേവ്ഗണ്‍ എത്തുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.,

Tanhaji: The Unsung Warrior

ഉദയ്ഭാന്‍ എന്നാണ് സെയ്ഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സാവിത്രി മാല്‍സൂരെയായി അജയ് ദേവ്ഗണിന്റെ ഭാര്യയും നടിയുമായ കാജോള്‍ എത്തുന്നു. ശിവാജിയായി ശരദ് കേല്‍ക്കറാണ് അഭിനയിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി പത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഓം റൗട് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

പങ്കജ് ത്രിപാഠി, ദേവദത്ത നാഗെ, അജിങ്ക്യ ഡിയോ, ജഗപതി ബാബു, ലുക്ക് കെന്നി, നേഹ ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 2.5 മില്യണിലധികം ആളുകളാണ് മണിക്കൂറുകള്‍ക്കുളളില്‍ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. അജയ് ദേവ്ഗണ്‍ ഫിലിംസും ടീ സീരിസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശ് കപാഡിയയും ഓം റാവത്തും ചേര്‍ന്ന് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നു.

More from Filmibeat

Read more about: ajay devgan kajol saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X