»   » മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ദൃശ്യം കാണാത്തത്: അജയ് ദേവ്ഗണ്‍

മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ദൃശ്യം കാണാത്തത്: അജയ് ദേവ്ഗണ്‍

Posted By:
Subscribe to Filmibeat Malayalam

ങേ, അജയ് ദേവ്ഗണ്‍ ഇതുവരെ ദൃശ്യത്തിന്റെ മലയാളം പതിപ്പ് കണ്ടിട്ടില്ലേ. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനില്‍ അഭിനയിക്കുന്നത് അജയ് ദേവ്ഗണ്‍ അല്ലേ. എന്നിട്ടും എന്താണ് അജയ് ദേവ്ഗണ്‍ ദൃശ്യത്തിന്റെ റീമേക്ക് കാണാത്തത്? ഈ ചോദ്യത്തിന് വളരെ കൃത്യമായ ഒരു ഉത്തരം അജയ് ദേവ്ഗണിന്റെ പക്കലുണ്ട്.

ബോളിവുഡിലെ ഏറ്റവും കഴിവുള്ള നടന്മാരില്‍ ഒരാളാണ് അജയ് ദേവ്ഗണ്‍. ബോളിവുഡ് സിനിമകളില്‍ നിലനില്‍പ് പ്രശ്‌നമാകുമ്പോള്‍ ചില മസാല ചിത്രങ്ങളില്‍ അഭിനയിക്കുമെങ്കിലും ദേശീയ പുരസ്‌കാര ജേതാവായ അജയ് ദേവ്ഗണിന്റെ അഭിനയ മികവിനെ കുറിച്ച് മോശം പറയാന്‍ കഴിയില്ല. ആ അജയ് ദേവ്ഗണ്‍ എന്ത് കൊണ്ട് താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ദൃശ്യ എന്ന ചിത്രത്തിന്റെ ഒറിജിനല്‍ വേര്‍ഷന്‍ കണ്ടില്ല? തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ദൃശ്യം കാണാത്തത്: അജയ് ദേവ്ഗണ്‍

മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ദൃശ്യത്തിന്റെ മലയാളം പതിപ്പ് കാണാത്തതെന്ന് അജയ് ദേവ്ഗണ്‍ പറയുന്നു

മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ദൃശ്യം കാണാത്തത്: അജയ് ദേവ്ഗണ്‍

ആ ചിത്രം കണ്ട്, അതിലെ മോഹന്‍ലാലിന്റെ അഭിനയം എന്നെ സ്വാധീനിക്കരുത് എന്നതുകൊണ്ടാണത്രെ ദൃശ്യം കാണാതിരുന്നത്.

മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ദൃശ്യം കാണാത്തത്: അജയ് ദേവ്ഗണ്‍

മോഹന്‍ലാലിനെ പോലെ മികച്ചൊരു നടനല്ല ചിത്രത്തിലെ കേന്ദ്രകഥാപാത്രം ചെയ്തത് എങ്കില്‍, പ്രകടനത്തിലെ കുറവുകള്‍ മനസ്സിലാക്കുന്നതിന് തീര്‍ച്ചയായും ഞാന്‍ സിനിമ കണ്ടേനെ എന്നാണ് അജയ് ദേവ്ഗണ്‍ പറഞ്ഞത്

മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ദൃശ്യം കാണാത്തത്: അജയ് ദേവ്ഗണ്‍

പക്ഷെ, മോഹന്‍ലാല്‍ അഭിനയിച്ചതുകണ്ടാല്‍ പ്രകടനത്തിലെ മാസ്മരികതയില്‍ സ്വാധീനിക്കപ്പെട്ട് അതെന്റെ അഭിനയത്തിലേക്കും പ്രതിഫലിച്ചേക്കാം എന്ന് ഭയക്കുന്നു എന്നാണ് മലയാളത്തിന്റെ മഹാനടനെ കുറിച്ച് അജയ് ദേവ്ഗണ്‍ പറഞ്ഞത്

മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ദൃശ്യം കാണാത്തത്: അജയ് ദേവ്ഗണ്‍

നേരത്തെ രാം ഗോപാല വര്‍മയുടെ ആഗ് എന്ന ചിത്രത്തില്‍ മോഹന്‍ലാലും അജയ് ദേവ്ഗണും അമിതാബ് ഭച്ചനും അഭിനയിച്ചിരുന്നു. അജയ് ദേവ്ഗണിനെയും അനില്‍ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ടെസ് എന്ന ചിത്രത്തില്‍ ലാല്‍ ഒരു അതിഥി താരമായും എത്തി

English summary
Ajay Devgan Says About Mohanlal's wonderful acting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam