ഷാരൂഖിനൊപ്പം ഇനി അഭിനയിക്കരുത്; കജോളിനെ വിലക്കിയ ഭർത്താവ്; ഹിറ്റ് ജോഡിക്ക് സംഭവിച്ചത്

ബോളിവുഡിലെ ഐക്കോണിക് താര ജോ‍ഡിയാണ് ഷാരൂഖ് ഖാനും കജോളും. ദിൽ വാലെ ദുൽഹനിയ ലേ ജായേ​ഗെ എന്ന സിനിമയുടെ വിജയത്തിന് ശേഷം പകരക്കാരില്ലാത്ത നായകനും നായികയുമായി ഇവർ മാറി. കഴിഞ്ഞ ദിവസം കരൺ ജോഹറിന്റെ റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയപ്പോഴും ഷാരൂഖും കജോളും ചർച്ചയായി. ഒരു കാലത്ത് കരൺ ജോഹർ ചിത്രങ്ങളിലെ ഹിറ്റ് ജോഡിയായിരുന്നു ഷാരൂഖും കജോളും. പുതിയ ചിത്രത്തിൽ ആലിയ ഭട്ടും രൺവീർ സിം​ഗുമാണ് പ്രധാന താരങ്ങൾ.

ഷാരൂഖിന്റെയും കജോളിന്റെയും മാസ്മരിക കെമിസ്ട്രി ആലിയയിലും രൺവീറിലും കാണാനില്ലെന്നാണ് വിമർശനം. ബോളിവുഡിൽ പുതുതലമുറയിലെ താര ജോഡികളിൽ ആർക്കും ഷാരൂഖ്-കജോൾ ഓൺസ്ക്രീൻ മാന്ത്രികത ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. സിനിമയ്ക്കപ്പുറത്ത് കജോളിന്റെ നല്ല സുഹൃത്താണ് ഷാരൂഖ്. ഇരുവരും ഇക്കാര്യം അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.

Kajol, Sharukh Khan

അതേസമയം ഷാരൂഖും കജോളിന്റെ ഭർത്താവ് അജയ് ദേവ്​ഗണും സുഹൃത്തുക്കൾ അല്ല. ഇക്കാര്യം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഷാരൂഖിനൊപ്പം അഭിനയിക്കുന്നതിൽ നിന്നും കജോളിനെ അജയ് വിലക്കിയെന്നാണ് ബി ടൗൺ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്.

കജോളുമായുള്ള പ്രണയകാലത്താണ് അജയ് ദേവ്​ഗൺ ഷാരൂഖ്-കജോൾ ജോഡി ആഘോഷിക്കപ്പെടുന്നതിൽ അസ്വസ്ഥനായത്. താനും കജോളും തമ്മിലുള്ള പ്രണയത്തേക്കാൾ ആളുകൾ ശ്രദ്ധ കൊടുക്കുന്നത് കജോളും ഷാരൂഖുമായുള്ള സൗഹൃദത്തിനാണെന്ന് അജയ്ക്ക് തോന്നി. ഇതോടെ ഇനി ഷാരൂഖിനൊപ്പം അഭിനയിക്കരുതെന്ന് ഇദ്ദേഹം കജോളിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

മുമ്പൊരിക്കൽ ഈ വാർത്തകളോട് ഷാരൂഖ് ഖാൻ പ്രതികരിച്ചിട്ടുണ്ട്. അജയ് അത്തരം നിബന്ധനകൾ വെച്ചോയെന്ന് എനിക്ക് അറിയില്ല. പക്ഷെ അജയുടെ നിർദ്ദേശ പ്രകാരം കജോൾ അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിനെ ഞാൻ ബഹുമാനിക്കുന്നു. പക്ഷെ ഇത് അസ്വഭാവികമാണ്. എന്റെ ഭാര്യ ​ഗൗരി ഒരു നടി ആയിരുന്നെങ്കിൽ ആരോടൊപ്പം വർക്ക് ചെയ്യാമെന്നും ആരോടൊപ്പം ചെയ്യരുതെന്നും ഞാൻ അവളോട് പറയില്ലെന്നും ഷാരൂഖ് അന്ന് വ്യക്തമാക്കി.

Ajay Devgn, Kajol, Sharukh Khan

പിന്നീടൊരിക്കൽ ഷാരൂഖ് ഒരു സിനിമയുമായി കജോളിനെ സമീപിച്ചപ്പോൾ അജയ് ദേവ്​ഗൺ ഇത് വേണ്ടെന്ന് പറഞ്ഞു. എന്താണ് ഇതിന് കാരണമെന്നും നടൻ ഷാരൂഖിനോട് വ്യക്തമാക്കി. കജോളുമായുള്ള വിവാഹശേഷം നിരവധി വിദ്വേഷ മെയിലുകൾ അജയ് ദേവ്​ഗണിന് വന്നു. ഷാരൂഖിന്റെ നായികയെ വിവാഹം ചെയ്തു എന്ന് പറഞ്ഞായിരുന്നു മെയിലുകൾ.

സമാന മെയിലുകൾ ഷാരൂഖിന്റെ ഭാര്യ കജോളിനും വന്നു. ഇതോടെ കജോളിനൊപ്പം ഇനിയൊരു സിനിമ ചെയ്തേക്കില്ലെന്ന സൂചനയും അന്ന് ഷാരൂഖ് നൽകി. അതേസമയം 2015 ൽ ദിൽവാലെ എന്ന സിനിമയിൽ ഷാരൂഖും കജോളും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഷാരൂഖും അജയ് ദേവ്​ഗണും സുഹൃത്തുക്കൾ അല്ലാത്തതിനെക്കുറിച്ച് മുമ്പൊരിക്കൽ കജോൾ സംസാരിച്ചിട്ടുണ്ട്. രണ്ട് പേർ സുഹൃത്തുക്കൾ അല്ലെന്ന് കരുതി അവർ ശത്രുക്കളാകണമെന്നില്ല. ഷാരൂഖും അജയും ഒരുമിച്ച് പാർട്ടികളിൽ പങ്കെടുക്കാത്തത് കൊണ്ടോ സെൽഫി എടുക്കാത്തത് കൊണ്ടോ അവർ പരസ്പരം വെറുക്കുന്നു എന്ന് അർത്ഥമാക്കരുതെന്നും കജോൾ അന്ന് വ്യക്തമാക്കി. അതേസമയം ഷാരൂഖ് തന്റെ അടുത്ത സുഹൃത്താണെന്നും കജോൾ തുറന്ന് പറഞ്ഞു.

എന്റെ സുഹൃത്തുക്കൾ എന്റേത് മാത്രമാണ്. ഒരിക്കലും ആ സൗഹൃദം അജയ്ക്ക് മേൽ അടിച്ചേൽപ്പിക്കില്ല. അദ്ദേഹവും അത് ചെയ്തിട്ടില്ല. ഞങ്ങൾ രണ്ട് പേർക്കും അക്കാര്യത്തിൽ വ്യക്തതയുണ്ടെന്നും കാജോൾ പറഞ്ഞു. പഠാനാണ് ഷാരൂഖിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കഴിഞ്ഞ ദിവസമാണ് കജോൾ അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി പുറത്തിറങ്ങിയത്.

More from Filmibeat

Read more about: ajay devgn kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X